Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ്-ശ്രുതി ബന്ധം: 'ഇല്ലാത്ത കാര്യങ്ങൾ മസാല ചേർത്ത് എഴുതി കുടുംബജീവിതം തകർക്കരുത്'

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളാണ് ശ്രുതി. സീരിയല്‍ രംഗത്ത് നിന്നുമാണ് ഷോയിലേക്ക് താരം എത്തിയത്. വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും താരം മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നതെന്നാണ് അവരുടെ ആരാധകർ അവകാശപ്പെടുന്നത്. റിനോഷും അനിയന്‍ മിഥുനുമൊക്കെയായി മികച്ച ബന്ധം സ്ഥാപിക്കാനും ഷോയിലൂടെ ശ്രുതിക്ക് സാധിച്ചിട്ടുണ്ട്.

റിനോഷ് - ശ്രുതി ബന്ധത്തെക്കുറിച്ചുള്ള ചില ചർച്ചകളാണ് ഇപ്പോള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ സജീവമായിരിക്കുന്നത്. ബിഗ് ബോസ്സിലെ റിനോഷിന്റെയും ശ്രുതിയുടെയും ഫോട്ടോ വെച്ച് ചില ഓൺലൈൻ പോർട്ടലുകളും ചില ആൾക്കാരും വേണ്ടാത്ത രീതിയിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ സഹോദര-സഹോദരി ബന്ധം മാത്രമാണുള്ളതെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 suthi-

നിങ്ങൾ ബിഗ് ബോസ്സിൽ ഏത് മത്സരാർഥിയുടെ ഫാൻ ആണെങ്കിലും ഈ പോസ്റ്റ് ഒന്ന് വായിക്കണം. ഈ ഫോട്ടോയിൽ ഉള്ളത് ബിഗ് ബോസ് മത്സരാർത്ഥി ശ്രുതിയും അവരുടെ ഭർത്താവ് അവിന്‍ ആന്റോയുമാണ്. ഈ പോസ്റ്റ് ഇടുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ബിഗ് ബോസ്സിലെ റിനോഷിന്റെയും ശ്രുതിയുടെയും ഫോട്ടോ വെച്ച് ചില ഓൺലൈൻ പോർട്ടലുകളും ചില ആൾക്കാരും വേണ്ടാത്ത രീതിയിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

റിനോഷും ശ്രുതിയും തമ്മിൽ ഉള്ളത് ഒരു സഹോദരി- സഹോദര ബന്ധം മാത്രമാണ്. ശ്രുതി അത് ബിഗ് ബോസ്സിൽ തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പരസ്പരം ആങ്ങളയും പെങ്ങളും ആയി കരുതുന്നവർ കെട്ടിപ്പിടിക്കുന്നതിനെ മറ്റ് രീതിയിൽ കണ്ട് ഇല്ലാത്ത കാര്യങ്ങൾ ചിലരെങ്കിലും ബോധപൂർവം പ്രചരിപ്പിക്കുന്നു. ദയവ്‌ ചെയ്ത് അങ്ങനെയുള്ള കുപ്രചരണങ്ങൾ ഒഴിവാക്കണം.

ഒരുപക്ഷെ നിങ്ങൾക്ക് ശ്രുതി എന്ന മത്സരാർത്ഥിയെ ഇഷ്ടമല്ലായിരിക്കാം. ഇഷ്ടമല്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യാതെ ഇരുന്നാൽ പോരെ. അല്ലാതെ ഒരുമാതിരി പ്രതികാര മനോഭാവത്തോടെ വേണ്ടാത്ത കാര്യങ്ങൾ എഴുതി വിടണോ? ഇത് ഒരു 100 ദിവസം മാത്രമുള്ള ഷോയാണ്. അതിനപ്പുറത്തേക്ക് എല്ലാ മത്സരാർത്ഥികൾക്കും ജീവിതം ഉള്ളതാണ്.

sruth

ഇഷ്ടമല്ലാത്ത മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാതെ ഇരിക്കൂ. അതിനപ്പുറത്തേക്ക് ഇല്ലാത്ത കാര്യങ്ങൾ മസാല ചേർത്ത് എഴുതി അവരുടെ കുടുംബജീവിതം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുത്. നിങ്ങളുടെ ഒരു കമന്റോ ലൈക്കോ മൂലം മറ്റൊരാളുടെ കുടുംബജീവിതം തകരാൻ ഇടയാകാതിരിക്കാൻ ശ്രദ്ധിക്കുക - കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, ഇത് ഒരു 100 ദിവസത്തേക്കുള്ള ഷോ ആണെന്നും, അതിനപ്പുറം അവർക്കൊരു ജീവിതം ഉണ്ടെന്നും അതിലെ മത്സരാർഥികൾ എന്താ മനസിലാകാത്തതെന്നാണ് ഒരാള്‍ കുറിപ്പിന് മറുപടിയായി ചോദിക്കുന്നത് ആദ്യ ആഴ്ചയിൽ തന്നെ പലർക്കും ഒരു ബ്രദർ നെ കിട്ടുന്നു, ഒരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടുന്നു.. പിന്നെ ഒരാളെ കെട്ടിപ്പിടിക്കുന്നതിനും കെട്ടിപിടിച്ചു ഉമ്മവെക്കുന്നതും ഒന്നും തെറ്റല്ല.. പക്ഷെ അതിനും ഇല്ലേ ഒരു പരിധിയില്ലേ...

മിനിട്ടുകളോളം ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽകുമ്പോൾ പുറത്തുള്ളവർ ഇത് കണ്ടിട്ട് നല്ലതാണെന്നു പറയണം എന്നാണോ മത്സരാർഥികൾ ആഗ്രഹിക്കുന്നത്... പ്രേക്ഷകർ എല്ലാകാര്യത്തിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ടല്ലോ.... എല്ലാം മോശമായി കാണുന്നത് തെറ്റാണ്... എന്നാൽ തെറ്റ് തെറ്റായി തന്നെ കാണണം..ഒരാൾ കെട്ടിപ്പിടുത്തം ചോദിച്ചു വാങ്ങുന്നു..അയാൾക്കും കൊടുക്കുന്നുവെന്നും ജോഫിന്‍ ജോസ് എന്നയാള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നു.

എന്നാല്‍ എന്തിനേയും സദാചാരത്തിന്റെ കണ്ണിലൂടെ കാണുന്ന ഈ സമൂഹമാണ് തെറ്റുകാരെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ആ കുട്ടിക്ക് സഹോദരൻ ഇല്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ഇടപെടലെന്ന് ശ്രുതി എത്ര വെട്ടം പറഞ്ഞു. ഇതൊന്നും ആരും മനസ്സിലാക്കാത്തത് എന്താണ്. ഇല്ലാക്കഥകള്‍ പറഞ്ഞ് അതിന്റെ ജീവിതം കൂടി നശിപ്പിക്കണോ, വേറെ പണിയില്ലാതെ കുറ്റം മാത്രം കണ്ടുപിടിക്കുന്ന കുറെ സദാചാര പോലീസൂകാരാണ് ഈ നാടിന്റെ ശാപമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+