Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും ജാസ്മിനുമൊക്കെ എത്ര പൊളി: ബിബി5 പോര, വരേണ്ടത് ആ താരത്തെ പോലുള്ള വൈല്‍ഡ് കാർഡ് എന്‍ട്രി

പതിവില്‍ നിന്നും വ്യത്യസ്താമായി ആദ്യ നാളുകള്‍ മുതല്‍ തന്നെ താരങ്ങള്‍ തമ്മിലുള്ള വഴക്കും സംഘർഷങ്ങളുമൊക്കെയായി സംഭവ ബഹുലമാണ്. ആദ്യം വഴക്ക് ഉണ്ടാക്കുന്ന താരങ്ങള്‍ പിന്നീട് കൂട്ടാവുന്നതും കൂട്ടായിരുന്നവർ പരസ്പരം വഴക്കടിക്കുന്നതൊക്കെ നാം കണ്ടു കഴിഞ്ഞു. സീസണിന് ലഭിച്ച മികച്ച തുടക്കമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോള്‍ പ്രതീക്ഷിച്ച നിലവാരം പുലർത്താന്‍ താരങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞില്ലെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.

തീപ്പൊരി വിതറാൻ പല മത്സരാർഥികളും ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ നനഞ്ഞ പടക്കം പോലെ ആവുന്ന കാഴ്ച ആണ് കാണുന്നതെന്നാണ് സജു എബ്രഹാം എന്നയാള്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ആവേശകരമാക്കിയത് ഡോക്ടർ റോബിനും ജാസ്മിനും തമ്മിലുള്ള ഉഗ്രൻ പോരാട്ടം ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

akhilmarar-

ഒറിജിനലുകൾ എന്ന് അവകാശപ്പെട്ടു വന്നവർ ഒക്കെ ഇമേജിനെ പറ്റി ഒരുപാട് വേവലാതിപ്പെടുകയും പ്രശ്നങ്ങൾ ഒക്കെ എല്ലാവരും ചേർന്ന് പെട്ടെന്ന് പറഞ്ഞു സോൾവ് ആക്കി മുന്നോട്ട് പോകുകയാണെന്നും കുറിപ്പില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഓണവില്ലു പോലെയാണ് എന്ന അഭിപ്രായം ഒരുപാട് കേട്ടത് കൊണ്ടാണ് ഈ പോസ്റ്റ്. തീപ്പൊരി വിതറാൻ പല മത്സരാർഥികളും ശ്രമിക്കുന്ന കാഴ്ച കാണുന്നുണ്ട്. പക്ഷേ അതൊക്കെ നനഞ്ഞ പടക്കം പോലെ ആവുന്ന കാഴ്ച ആണ് കാണുന്നത്. ഒറിജിനലുകളുടെ സീസൺ എന്ന വിശേഷണവുമായി വന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് എന്ത് കൊണ്ടാണ് പ്രേക്ഷകരെ മടുപ്പിക്കുന്നത്?

നിസ്സാരക്കാരനാണെന്ന് കരുതി ഒഴിവാക്കരുതേ: മത്തിയുടെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കാർക്കെങ്കിലും അറിയുമോ

 robin

രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ആവേശകരമായ നിമിഷങ്ങൾ എന്ത് കൊണ്ടാണ് ഉണ്ടാകാത്തത്? കഴിഞ്ഞ സീസൺ ഒന്ന് വിലയിരുത്തിയാൽ ഇതിനു ഉത്തരം ലഭിക്കും.
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ആവേശകരമാക്കിയത് ഡോക്ടർ റോബിനും ജാസ്മിനും തമ്മിലുള്ള ഉഗ്രൻ പോരാട്ടം തന്നെ ആയിരുന്നു. ആദ്യപകുതി രണ്ട് ചേരികളായി തിരിഞ്ഞ പ്രേക്ഷകരും ആ പോരാട്ടം ഏറ്റെടുത്തു.

ഒരു വശത്ത് ഫേക്ക് എന്ന് സ്വയം പ്രഖ്യാപിച്ചു കളിക്കുന്ന ഒരു വില്ലൻ. മറുവശത്ത് എത്തിക്സ് മുറുകെ പിടിച്ചു അയാൾക്കെതിരെ ആഞ്ഞടിക്കുന്ന നായിക. അതിനിടയിൽ ആർക്കും പിടി കൊടുക്കാതെ ഗെയിമിൽ സൈക്കോയെ പോലെ പെരുമാറുന്ന ബ്ലസ് ലീ. ഓരോ എപ്പിസോഡും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബ് പോലെയാണ് അനുഭവപ്പെട്ടത്. റിയാസിന്റെ വരവ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനെ പീക്കിൽ എത്തിച്ചു.

ROBIN

റോബിൻ പുറത്തായ എപ്പിസോഡ് ആയിരുന്നു സീസണിലെ ഏറ്റവും ഗംഭീര ദിവസം. ആ തരത്തിൽ ഉള്ള ഒരു കോൺഫ്ലിക്റ്റ് ഉണ്ടാകാത്തതാണ് ഈ സീസൺ തീപ്പൊരി ആയി ഇനിയും മാറാത്തതിന്റെ കാരണം. റോബിനെ പോലെ പുരുഷമേധാവിത്വം കാണിച്ചു നെഗറ്റീവ് കണ്ടെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച മാരാർ കാരണവർ റോൾ ഏറ്റെടുത്തതോടെ പ്രശ്നങ്ങൾക്കുള്ള വഴിയടഞ്ഞു. ജാസ്മിനെ പോലെ ഒറിജിനൽ ആയി നിന്ന് പകയോടെ ആഞ്ഞടിക്കാനും ആരുമില്ല.

ഒറിജിനലുകൾ എന്ന് അവകാശപ്പെട്ടു വന്നവർ ഒക്കെ ഇമേജിനെ പറ്റി ഒരുപാട് വേവലാതിപ്പെടുന്നു. പ്രശ്നങ്ങൾ ഒക്കെ എല്ലാവരും ചേർന്ന് പെട്ടെന്ന് പറഞ്ഞു സോൾവ് ആക്കി മുന്നോട്ട് പോകുന്നു. ഇതിനെ മറികടക്കാൻ ഉതകുന്ന ടാസ്‌ക്കുകൾ വരുന്ന ആഴ്ചകളിൽ ഉണ്ടായാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. റിയാസിനെ പോലെ ഒരു കിടിലൻ വൈൽഡ് കാർഡ് എൻട്രി കൂടെ പ്രതീക്ഷിക്കുന്നു. ഒറിജിനലുകൾ മറ നീക്കി പുറത്ത് വരട്ടെ. തീ പാറട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+