'നാദിറ പണപ്പെട്ടി സ്വന്തമാക്കി': ഇനി ഭയക്കേണ്ടത് അഖില്‍ മാരാറോ, ശോഭ ആശ്വസിക്കുന്നതില്‍ കാര്യമുണ്ടോ?
ബിഗ് ബോസ് മലായാളം സീസണ്‍ 5 കിരീടം ചൂടുക ആരെന്ന് അറിയാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം. അഖില്‍ മാരാർ, ജുനൈസ്, ശോഭ, സെറീന, റെനീഷ, ഷിജു, നാദിറ തുടങ്ങിയ താരങ്ങളാണ് നിലവില്‍ ഷോയില്‍ ശേഷിക്കുന്നത്. അഖില്‍ മാരാർ വിജയിക്കുമെന്ന് അദ്ദേഹത്തിന്റെ അരാധകർ അവകാശപ്പെടുമ്പോള്‍ ജുനൈസും ശോഭയും നാദിറയുമൊക്കെ വിജയിക്കണമെന്ന് അവരുടെ ആരാധകരും ആഗ്രഹിക്കുന്നു.
ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ തവണത്തേത് പോലെ ഏറ്റവും പ്രധാനപ്പെട്ട ടാസ്കായി ബിഗ് ബോസ് മത്സരാർത്ഥികള്‍ക്ക് മുന്നില്‍ വെച്ചത് പണപ്പെട്ടി ടാസ്കാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ ടാസ്കില്‍ 6.5 ലക്ഷം രൂപവരേയുള്ള ഓഫറാണ് നല്‍കിയിരിക്കുന്നത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആരും പണപ്പെട്ടി എടുത്തിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് നാദിറ പണപ്പെട്ടി എടുത്തെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ തന്നെ പണം എടുക്കുന്നത് സംബന്ധിച്ച ഒരു സൂചന കാര്യമായി തന്നെ നാദിറ നല്‍കുകയും 6.5 ലക്ഷത്തിന്റെ പണപ്പെട്ടി എടുക്കുകയും ചെയ്തു. എന്നാല്‍ നാളെയും ടാസ്ക് തുടരുമെന്നും ഇനിയും പണപ്പെട്ടികള്‍ വരുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയതോടെ ആദ്യ ദിനം പണപ്പെട്ടി എടുക്കുന്നതില്‍ നിന്നും നാദിറ പിന്മാറുകയായിരുന്നു.
അതേസമയം , നാദിറ പണപ്പെട്ടി എടുക്കുന്നത് സംബന്ധിച്ച് അഖില്‍ മാരാർ, ശോഭയും സ്വീകരിച്ച നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷയമായി ഉയർന്ന് വന്നിട്ടുണ്ട്. നാദിറ പണപ്പെട്ടി എടുത്ത് പുറത്ത് പോയാല്‍ ശോഭ അതില്‍ സന്തോഷിക്കുകയും അഖില്‍ മാരാർ വിഷമിക്കുകയും ചെയ്യുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
നാദിറ പുറത്ത് പോയാല്‍ അവരുടെ വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് ശോഭ വിശ്വനാഥ് പ്രതീക്ഷിക്കുന്നത്. ഇത് തന്നെയാണ് അഖില്‍ മാരാറുടേയും വിഷയം. നാദിറ പോയാല്‍ ആ വോട്ടുകള്‍ ശോഭയ്ക്ക് പോവും, അങ്ങനയെങ്കില്‍ അത് തനിക്ക് തിരിച്ചടിയാവുമെന്നും മാരാർ ഭയക്കുന്നു. അതോടൊപ്പം തന്നെ വിജയിക്കുള്ള പ്രൈസ് മണിയില്‍ നിന്നുമാണ് പണപ്പെട്ടിയിലെ ആള്‍ എടുക്കുന്ന തുക കുറയ്ക്കുകയെന്ന പ്രശ്നവുമുണ്ട്. ഇക്കാര്യം ജുനൈസ് നാദിറയെ ഓർമ്മിപ്പിക്കുന്നുമുണ്ട്.
നാദിറയെ പണപ്പെട്ടി എടുക്കുന്നതില്‍ നിന്നും മാരാർ പരമാവധി പിന്തിരിപ്പിക്കുന്നുണ്ടെന്ന് ഒരുവിഭാഗം ആരാധകരും ചൂണ്ടിക്കാട്ടുന്നു. 'നിങ്ങൾ ഓക്കേ ഇത്രയും നാൾ പറഞ്ഞ മാരാരുടെ അതിബുദ്ധി കണ്ടോ. നാദിറ ആ പെട്ടി എടുക്കാൻ പ്ലാൻ ഇട്ടപ്പോൾ തൊട്ട് മാരാർ അവളുടെ പുറകെ നടന്നു മനസ്സ് മാറ്റുന്നത് നമ്മൾ കണ്ടു. നീ അങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്യമൊന്നെക്കെ പറഞ്ഞ് മാക്സിമം അവളെ കൊണ്ടു അതു എടുപ്പിക്കാതിരിക്കാൻ നോക്കുന്നു. കാരണം അവൾ ആ പെട്ടി എടുത്തിട്ട് പോയാൽ പ്രശ്നം അയാള്‍ക്കാണ്. മാരാറുടെ മനസ്സിൽ അയാൾ ടോപ്പിൽ വരും. അപ്പോൾ 50 ലക്ഷവും അയാൾക്ക് കിട്ടുമെന്നുമാണ് പ്രതീക്ഷ. ആ പൈസയിൽ നിന്നുമാണ് നാദിറ എടുക്കുന്ന തുക കുറിക്കുക.' ഒരു ആരാധകന്‍ കുറിക്കുന്നു.

മാരാർ ഇവിടെ ശരിക്കും ഫേക്ക് ഗെയിമാണ് കളിക്കുന്നത്. നാദിറ എങ്ങനെയെങ്കിലും അത് എടുത്തിട്ട് പോകേണ്ടതാണ്. എന്നാല്‍ നാദിറ എടുക്കാതിരിക്കാന്‍ അഖില്‍ പരമാവധി ശ്രദ്ധിക്കും. ഒരു പക്ഷെ ഷിജു എടുക്കുകയാണെങ്കില്‍ അത് മാത്രമായിരിക്കും അഖില്‍ മാരാർ പ്രോല്‍സാഹിപ്പിക്കുക. ഇപ്പോൾ അവിടെ ആരാ ഫേക്ക്. എന്നത് നിങ്ങൾ തന്നെ പറയു. ഇനിയും അത് അയാളുടെ ഗെയിം എന്ന് പറഞ്ഞു വരരുതെന്ന അപേക്ഷയുണ്ടെന്നും ആരാധകന്‍ പറയുന്നു.
അതേസമയം, അഖില്‍ മാരാരുടെ നിലപാടിനെ അനുകൂലിക്കുന്നവരും പുറത്തുണ്ട്. 'മണി ബാഗ് ടാസ്ക് തുടങ്ങിയ ടൈം തന്നെ നാദിറ അഖിലിനോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. നാദിറ പോയാൽ അഖിലിനുണ്ടാകുന്ന ദൂഷ്യ വശങ്ങൾ അറിഞ്ഞിട്ടും തെറ്റായ വഴിയിലേക്ക് തിരിച്ചു വിടാതെ ഒരു സുഹൃത്തിനു കൊടുക്കാവുന്ന നല്ല ഉപേദശങ്ങൾ മാത്രമാണ് അഖിൽ കൊടുത്തത്. മാത്രമല്ല അഖിൽ വിൻ ചെയ്യുകയാണെങ്കിൽ നാദിറയ്ക്കു ക്യാഷ് കൊടുക്കാൻ തയ്യാറുമായിരുന്നു'- ഒരു അഖില്‍ മാരാർ ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.
ശോഭ നാദിറയുടെ വോട്ട് പിടിച്ചെടുക്കാനും ജുനൈസ് അഖിലിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനും മാത്രമായാണ് നാദിറയെ മാണി ബാഗ് എടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇവിടെയാണ് ബിഗ്ഗ് ബോസ്സ് കോണ്ടെസ്റ്റുകളുടെ ക്വാളിറ്റി മനസ്സിലാക്കേണ്ടത്. മികച്ച ഗെയിമാർ എന്ന നിലയിൽ മാത്രമല്ല ഒരു നല്ല വ്യക്തിത്വത്തിന് ഉടമയുമായ അഖിൽ മാരാർ തന്നെയാണ് ഈ സീസണില്‍ വിജയിക്കേണ്ടതെന്നും ആരാധകന്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications