Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രുതി ലക്ഷ്മി പുറത്താകാൻ കാരണം ഇത്..പൂളിൽ ചാടി തുണിയില്ലാതെ നടന്നവർ ആ സീസണിൽ ഇല്ല'; രജത് കുമാർ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ നിന്നും ശ്രുതി ലക്ഷ്മിയാണ് ഏറ്റവും ഒടുവിലായി പുറത്തായത്. ഈ ആഴ്ച പുറത്ത് ആകുമെന്ന് താൻ കരുതിയിരുന്നുവെന്നാണ് പുറത്താകലിന് പിന്നാലെ ശ്രുതി പ്രതികരിച്ചത്. അതേസമയം ശ്രുതിയേക്കാൾ മുൻപേ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് പോകേണ്ട മൂന്ന് പേർ ഹൗസിനുള്ളിൽ ഇപ്പോഴും ഉണ്ടെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ രജത് കുമാർ. ശ്രുതി ലക്ഷ്മി ഒറിജിനലായാണ് അവിടെ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാംഗോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജത് കുമാറിന്റെ പ്രതികരണം. ശ്രുതി എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തായതെന്നും രജത് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ശ്രുതി ലക്ഷ്മി നല്ല ഗെയിമറാണ്. അവർ പുറത്തിറങ്ങും മുൻപേ പുറത്ത് പോകേണ്ട മൂന്ന് പേർ അവിടെ ഉണ്ട്. ശ്രുതിക്ക് പി ആര്‍ ഉണ്ടായിരുന്നില്ല. കഴിവില്ലാഞ്ഞിട്ടും അവിടെ ഇപ്പോഴും നിന്ന് പോകുന്ന ചിലർ നല്ല കോൺഫിഡൻസിലാണ്. പുറത്ത് പണി ഏൽപ്പിച്ചവർ നല്ല പണിയെടുക്കുന്നുണ്ടെന്ന വിശ്വാസമാണ് അവർക്ക്. 13 പേരുള്ള ബിഗ് ബോസിൽ എന്റെ കണക്ക് കൂട്ടലിൽ 8 പേർ പി ആർ ഏൽപ്പിച്ചാണ് വന്നിരിക്കുന്നത്.

sruthi-lakshmi-rejith-kumar

ശ്രുതി ലക്ഷ്മിക്ക് ഞാൻ ഹിന്‌റുകൾ കൊടുത്തിരുന്നു. എന്നാൽ അവർ അത് സ്വീകരിച്ചില്ല. സ്വീകരിച്ചിരുന്നുവെങ്കിൽ അവിടെ ഇപ്പോഴും അവർ കാണുമായിരിന്നു. ശ്രുതി ലക്ഷ്മി ജനുവിൻ ആയിട്ടുള്ള മത്സരാർത്ഥി കൂടിയാണ്. ഒറ്റയ്ക്ക് കളിക്കുന്നൊരു മത്സരാർത്ഥി കൂടിയായിരുന്നു.

ബിഗ് ബോസ് സീസൺ 5 ൽ പലരും റിയൽ അല്ല. സീസൺ 2 ൽ എല്ലാവരും മത്സര ബുദ്ധിയോടെയാണ് കളിച്ചത്. സീസൺ 5 ൽ പക്ഷേ ഗെയിമിൽ മാത്രമാണ് മത്സരബുദ്ധി. ഹൗസിനുള്ളിൽ വരുമ്പോൾ അവർ കമ്പനിയാകും. അപ്പോഴും ചിലർ മുഖം മൂടിയുമായി നിൽക്കും.

സാഗറും ശ്രുതി ലക്ഷ്മിയുമെല്ലാം തങ്ങൾ ആദ്യം കളിച്ച രീതി മാറ്റി പിടിച്ചാൽ ആളുകൾ തെറ്റിധരിക്കുമോയെന്ന ഭയത്തിലാണ് കളിക്കുന്നത്. ഷിജു തുറന്ന് പറഞ്ഞിരുന്നു ഗെയിം മനസിലാക്കിയല്ല പലരും കളിക്കുന്നത് എന്ന്. ഞാൻ പറഞ്ഞ് കൊടുത്തിരുന്നു. അപ്പോൾ അത് മനസിലാക്കി ഷിജു കളിച്ചു. അതിന് പിന്നാലെയാണ് ക്യാപ്റ്റൻസി ടാസ്കിൽ ഷിജു വിജയിച്ചത്. ബിഗ് ബോസ് എന്നത് ഗെയിം അല്ല. അത് ബിഗ് ബോസിന്റെ പാർട്ട് മാത്രമാണ്. കണ്ടന്റ് വരികയും ഒറിജിനലായും നിൽക്കുകയും ചെയ്യണം.

ഹോട്ടൽ ടാസ്ക് എന്നത് ബ്രില്ല്യന്റ് മൈൻഡ് ഗെയിം ആയിരുന്നു. പൂർണമായും സൈക്കോളജിക്കൽ ഗെയിം. അത് മനസിലാക്കാതെയാണ് സാഗർ തന്നെ അറ്റാക്ക് ചെയ്ത് പണം പിടിച്ച് പറിച്ചത്.

മത്സരത്തിൽ കുറച്ച് പേർ ശരിക്കും ഒറിജിനലാണ്. ചുമ്മാ അഭിനയിച്ച് നിൽക്കുന്നവർ ഇപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെയുണ്ട്. ശ്രുതി ലക്ഷ്മി സത്യസന്ധമായി നിന്നവരാണ്. ഈ സീസണിലെ കുട്ടികൾ വളരെ ബ്രോഡ് മൈന്റഡ് ആണ്. ഈ സീസണിലെ പോലെ കെട്ടിപിടിച്ച നടക്കലോ കറങ്ങലോ സൗഹൃദം കൂടുന്നതോ എക്സിബിഷനിസമോ ഒന്നും ഞങ്ങളുടെ സീസണിൽ ഉണ്ടായിട്ടില്ല.

ആൺകുട്ടികളും പെൺകുട്ടികളും തുണി കുറഞ്ഞിട്ടും വെള്ളത്തിൽ ചാടി തുണി ഇല്ലാതെ നടക്കുന്നതും വീട്ടിനകത്ത് കുഞ്ഞി നിക്കറിൽ നടക്കുന്നതൊന്നും നമ്മുടെ സീസണിൽ ഉണ്ടായിട്ടില്ല. ഈ സീസണിന് ചേരുന്ന ടൈറ്റിൽ അല്ല സീസൺ ഓഫ് ഒറിജിനൽസ് എന്നത്', രജിത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+