Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ വിജയം അതിനുള്ള പ്രതിഫലമായിരിക്കും: 'നട്ടുച്ചക്ക് കുടപിടിക്കരുത്' എന്നും ജോജു ജോർജ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവായതിന് പിന്നാലെ സുഹൃത്തും സിനിമ താരവുമായ ജോജു ജോർജിനെ വീട്ടിലെത്തി കണ്ട് സന്തോഷം പങ്കിട്ട് അഖില്‍ മാരാർ. കൊച്ചിയില്‍ വിമാനം ഇറങ്ങിയ അഖില്‍ മാരാർ നേരെ ജോജു ജോർജിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അഖില്‍ മാരാർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം കൂടിയാണ് ജോജു ജോർജ്. അഖില്‍ കാരണമാണ് താന്‍ ബിഗ് ബോസ് ഷോ കാണാന്‍ തുടങ്ങിയതെന്നാണ് ജോജു ജോർജ് അഭിപ്രായപ്പെടുന്നത്.

ആദ്യമായിട്ട് ഈ സീസണ്‍ മുതല്‍ ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് ഞാന്‍. അഖില്‍ അവിടേക്ക് പോയതുകൊണ്ടാണ് കാണാന്‍ തീരുമാനിച്ചത് തന്നെ. അഖില്‍ അവിടെ ചെയ്തതും, അവന്റെ വിജയവുമൊക്കെ എനിക്ക് നല്ല രീതിയില്‍ തന്നെ ഇഷ്ടപ്പെട്ടു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ അഖില്‍ അടിപൊളിയാണ്. അവന്റെ കുടുംബത്തോടും മറ്റുള്ള മനുഷ്യരോടുമൊക്കെ നല്ല രീതിയില്‍ പെരുമാറുന്നയാളാണ്. അതിന് കൊടുത്ത ഒരു പ്രതിഫലം ആയിരിക്കും ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

 akhilmararwinbiggboss

'അർധരാത്രിക്ക് കുടപിടിച്ചോ, എന്നാല്‍ നട്ടുച്ചക്ക് പിടിച്ചേക്കരുത്' എന്നും തമാശയായി ജോജു വർഗീസ് അഖിലിനോടായി പറഞ്ഞു. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഖിലും ഷിജുവൊക്കെ എന്നെ ഒരുപാട് എന്റർടെയിന്‍ ചെയ്യിച്ചിട്ടുണ്ട്. ഇവന്‍ അവിടെ പറഞ്ഞ ഡയലോഗൊക്കെ പിള്ളേര് മാസ് ഡയലോഗായി പറുന്നു. അത് ഭയങ്കര കഴിവാണ്. ഇത് ഒരു പുതിയ തുടക്കമായി അഖില്‍ മാറ്റണം.

ഞങ്ങള്‍ ഒരുമിച്ചുള്ള പുതിയ സിനിമയെക്കുറിച്ചുള്ള ചർച്ചകള്‍ കുറേക്കാലമായി നടക്കുന്നു. അഖില്‍ നല്ലൊരു നടന്‍ കൂടിയാണ്. അഭിനയിക്കാന്‍ നല്ല ടാലന്റുണ്ട്. സാഗറിനേയും ജുനൈസിനേയുമൊക്കെ ഞാന്‍ കണ്ടിരുന്നു. എന്റെ അടുത്ത സിനിമയില്‍ അവർ അഭിനയിക്കുന്നുണ്ട്. അവർ മാത്രമല്ല, അതില്‍ അഖിലുമുണ്ടെന്നും ജോജു ജോർജ് പറയുന്നു.

ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്യുന്ന ആളാണ് അഖില്‍. ബിഗ് ബോസില്‍ വെച്ച് ആരെയങ്കിലും ഇടിക്കുമെന്നൊക്കെ പറയുമ്പോള്‍ പേടിയാണ്. ഇടിക്കുമെന്ന് പറഞ്ഞാല്‍ അവന്‍ ഇടിക്കും. ദൈവമെ ആരെയെങ്കിലും കൊന്നിട്ടാവുമോ ഇവന്‍ പുറത്തിറങ്ങുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അതാണ് ഞാനും അഖില്‍ മാരാറും തമ്മിലുള്ള കണക്ഷനെന്നും താരം വ്യക്തമാക്കുന്നു.

എനിക്ക് പറ്റിയ എതിരാളികള്‍ ഈ വീട്ടിലില്ല എന്നൊക്കെ അഖില്‍ പറയുന്നുണ്ടായിരുന്നു. ആ എപ്പിസോഡൊക്കെ കണ്ടപ്പോള്‍ ചെറുക്കന്‍ പിടി വിട്ട് പോയോ എന്നൊക്കെ ആദ്യം തോന്നി. പക്ഷെ അതെല്ലാം ഒരു ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. അത് ആ അർത്ഥതില്‍ എടുത്താല്‍ മതി. അഖില്‍ മാരാർ ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അതിനുള്ള പ്രതിഫലം അവന് കിട്ടുകയും ചെയ്തുവെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+