Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാർ എടുത്ത് വെച്ച് അലക്കി; ഗേള്‍ഫ്രണ്ടിന് വിഷമമായി, റെനീഷയെ അങ്ങനെ കണ്ടിട്ടില്ലെന്നും അഞ്ജൂസ്

തന്റെ ഐഡന്റിന്റി വെളിപ്പെടുത്തുകയെന്ന ഉദ്ധേശമാണ് താന്‍ ബിഗ് ബോസില്‍ പോവാനുണ്ടായ പ്രധാന കാരണമെന്ന് അഞ്ജൂസ് റോസ്. റെനീഷയോടും സെറീനയോടുമായിരുന്നു തന്റെ കഥ ഞാന്‍ ആദ്യമായി പറഞ്ഞത്. അവർ വളരെ സന്തോഷത്തോടെയായിരുന്നു അതെല്ലാം കേണ്ടത്. എന്താണ് ടോം ബോയി എന്നുള്ളതൊക്കെ അവർക്ക് മനസ്സിലായെന്നും താരം പറയുന്നു. ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജൂസ് റോഷ്.

പക്ഷെ പുറത്ത് വന്നപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആള്‍ക്കാർ വേറെ രീതിയിലാണോ എടുത്തതെന്ന സംശയം ഉണ്ട്. ഞാന്‍ ടോം ബോയി ആയ ഞാന്‍ എല്ലാവരുമായി ക്ലോസ് ചെയ്തപ്പോള്‍ അവർ കരുതി ഞാനൊരു കോഴിയായാന്ന്. സോഷ്യല്‍ മീഡിയ ട്രോളൊക്കെ കാണുമ്പോള്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നാണ് ആലോചിക്കുന്നത്. കൂടെയുള്ളവരെ സ്നേഹിച്ചതിനെ തെറ്റായി എടുത്തവരെ ഞാന്‍ കുറ്റം പറയണോ, എന്നെ കളഞ്ഞിട്ട് പോവാത്ത സുഹുത്തക്കളേ കുറ്റം പറയണോ, എന്നെ തന്നെ കുറ്റം പറയണോ എന്നുള്ളതെന്നും തനിക്ക് അറിഞ്ഞ് കൂടെന്നും അഞ്ജൂസ് പറയുന്നു.

 anjuz

വളരെ സാധാരണമായ രീതിയില്‍ പറയുന്ന കാര്യങ്ങള്‍ പുറത്ത് തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. 'അളിയാ ഐ ലൌ യൂ' എന്ന് പറയുന്നത് വേറെ രീതിയില്‍ പോയി. അത്രയും ക്ലോസ് ആയ ആളെയാണ് അളിയാ എന്ന് വിളിക്കുന്നത്. റെനീഷയെ ഞാന്‍ അളിയാ ഐ ലൌ യൂ എന്ന് പറയുമ്പോള്‍, എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നതാണ്. അവരും എന്നെ നല്ലൊരു സുഹൃത്തായി അംഗീകരിച്ചതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അത് ഒരു തെറ്റാണോയെന്ന് എനിക്ക് അറിയില്ല.

ഞാന്‍ എന്ത് സെന്‍സിലാണ് പറഞ്ഞതെന്ന് റനീഷയ്ക്ക് അറിയാം. ഞാനൊരു തെറ്റായ രീതിയിലാണ് അവളെ കണ്ടിട്ടുള്ളതെങ്കില്‍ ഞാന്‍ അടിച്ച് പിരിഞ്ഞ് പോയ സമയത്തും എന്നെ കൂടെ ചേർക്കാന്‍ നോക്കില്ലായിരുന്നു. ഞാനെന്ന സുഹൃത്തിനെ അവർക്കും വേണമെന്നുള്ളതുകൊണ്ടാണ് അളിയാ എന്നും വിളിച്ച് അവർ വീണ്ടും എത്തുന്നത്. എന്നാല്‍ ഇതെല്ലാം പുറത്തേക്ക് എത്തിയത് വളരെ തെറ്റായ രീതിയിലാണ്.

ഒരു ഐ ലൌ യൂവിന് അതിന്റേതായ അർത്ഥമുണ്ട്. പ്രണയിതാക്കളോടും അച്ഛനമ്മമാരോടും സുഹൃത്തുക്കളോടൊക്കെ ഐ ലൌ വ്യൂ പറയും. ഒരോരുത്തരോട് പറയുന്ന ഐ ലൌ യൂവിനും വ്യത്യാസമുണ്ട്. ഞാന്‍ എന്റെ ലൌവറിനോട് പറയുന്നത് പോലെയെല്ല റെനീഷയോട് പറഞ്ഞത്. ഞാനും സെറീനയും അടങ്ങുന്ന കൂട്ടുകെട്ട് ജീവിതകാലം മുഴുവന്‍ വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് റെനീഷയെന്നും അഞ്ജൂസ് പറയുന്നു.

 reneesha-

റെനീഷയുടെ ആ ആഗ്രഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അവളോട് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും റോങ് ആയിട്ട് പറഞ്ഞതല്ല. എനിക്ക് അങ്ങനെ ഒരു താല്‍പര്യവും ഇല്ല. ഒരിക്കലും എനിക്ക് അങ്ങനെ തോന്നുകയുമില്ല. ഓള്‍റെഡി തന്നെ വേറെ ഒരാളെ ഇഷ്ടപ്പെട്ട് നല്ല രീതിയില്‍ പോവുന്നതാണ്. നാട്ടുകാർ ഇതൊക്കെ എടുത്ത് വെച്ച് അലക്കിയപ്പോള്‍ എന്റെ ഗേള്‍ ഫ്രണ്ടിന് വിഷമമായി.

നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അവള്‍ ഇപ്പോഴും പറയുന്നത്. പക്ഷെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ അവള്‍ക്ക് വലിയ വിഷമമുണ്ട്. ജനങ്ങളൂട ഈ പറച്ചില്‍ മൊത്തത്തില്‍ ബാധിച്ചത് ഞങ്ങള്‍ എല്ലാവരേയുമാണ്. റനീഷയുടെ കുടുംബത്തേയും ബാധിച്ച് കാണും. അവരെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. റെനീഷ എന്നെ മനസ്സിലാക്കിയത് പോലെ അവർ മനസ്സിലാക്കണമെന്നില്ല. ഈ വിഷയത്തില്‍ റെനീഷ് നാളെ പുറത്ത് വന്ന് കാര്യങ്ങള്‍ വ്യക്തമാക്കും. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്നും അഞ്ജൂസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+