Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറിന് എതിരാളിയുണ്ടോ: ജൂനൈസിന്റെ പ്രശ്നം അത്, റിനോഷ് വായ തുറക്കുന്നത് രണ്ട് തവണ: റിയാസ് സലീം

ബിഗ് ബോസ് സീസണ്‍ ഫൈവിലെ പ്രമുഖ മത്സരാർത്ഥിയായ അഖില്‍ മാരാർ ഒരിക്കലും തന്റെ ശത്രുവല്ലെന്ന് വ്യക്തമാക്കി സീസണ്‍ 4 താരം റിയാസ് സലീം. അഖില്‍ മരാർ എന്ന വ്യക്തിയോടെ തനിക്ക് യാതൊരു പ്രശ്നവുമില്ല. അഖില്‍ മാരാർ പറയുന്ന കാര്യങ്ങളില്‍ ടോക്സിക് ഉള്‍പ്പടേയുള്ള പ്രശ്നങ്ങളുണ്ട്. അതേസമയം തന്നെ കുറച്ച് ബുദ്ധിയും വിവരവും കൂടിയുള്ള മനുഷ്യനാണ് അദ്ദേഹം. മണ്ടന്‍മാരെ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സീസണ്‍ കൂടിയാണ് നമ്മുടെ കേരളമെന്നും റിയാസ് പറയുന്നു.

അഖില്‍ മാരാറെ സംബന്ധിച്ചിടത്തോളം നല്ല ലോക വിവരമുള്ള മനുഷ്യനാണ്, ഇന്റലിജന്റാണ്, അതേസമയം തന്നെ എന്നെ സംബന്ധിച്ച് അദ്ദേഹം ടോക്സിക്കുമാണ്. മറുവശത്ത് അഖില്‍ നല്ല ഗെയിമർ ആണ്, ഇവിടെ എന്താണ് വർക്ക് ആവുന്നത്, മറ്റ് മത്സരാർത്ഥികള്‍ക്കിടയില്‍ എന്ത് ഇട്ട് കൊടുക്കാം എന്നതിനെക്കുറിച്ചെല്ലാം അയാള്‍ക്ക് കൃത്യമായി അറിയാം. ആ നിലയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും റിയാസ് വ്യക്തമാക്കുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

riyassalims

അഖില്‍ മാരർ നല്ല മത്സരാർത്ഥിയായിരിക്കുമ്പോള്‍ തന്നെ ഗെയിമിനായി അദ്ദേഹം ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എനിക്ക് ഇഷ്ടമല്ല. അല്ലെങ്കില്‍ അഖിലിന്റെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ടെന്ന് മാത്രം. ഒരു തെറ്റ് ചെയ്താല്‍ പോലും അതിനെ വാക്കുകളിലൂടെ ശരിയാക്കിയെടുക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ടെന്നും റിയാസ് സലീം അഭിപ്രായപ്പെടുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ഏത് സീസണ്‍ എടുത്താലും ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന മത്സരാർത്ഥികള്‍ക്ക് ഒരു പാറ്റേണുണ്ട്. അവർക്ക് ടോക്സിക് സ്വഭാവങ്ങള്‍ കൂടുതലായിരിക്കും. ഇവരെ കേരളം സെലിബ്രേറ്റ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അവരുടെ നിലപാടും എന്റെ നിലപാടുമായി വ്യത്യാസമുണ്ട്. ആ റീസണ്‍ കൊണ്ട് തന്നെയാണ് അവിടെ ചെല്ലുമ്പോള്‍ എനിക്ക് അവർക്കെതിരെ സംസാരിക്കേണ്ടി വന്നത്. അത് എന്റെ വ്യക്തിത്വമാണ്.

അഖില്‍ മാരാറെപ്പോലെ ഒരു ഗെയിമറായി വരാന്‍ കഴിവുള്ള താരങ്ങള്‍ അവിടെയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. അതേസമയം തന്നെ നല്ല മത്സരാർത്ഥികളുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍ അവരില്‍ ചില പക്വതക്കുറവുമുണ്ട്. അതുകൊണ്ടാണ് അവർക്ക് ജനങ്ങള്‍ക്കിടയിലേക്ക് അത്രക്കും ഇറങ്ങിവരാന്‍ സാധിക്കാത്തത്. ജുനൈസ് നല്ല മത്സരാർത്ഥിയാണ്. നന്നായി സംസാരിച്ച് നില്‍ക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കുറേ സംസാരിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ പറയുന്ന കാര്യത്തിന് മൂല്യം ഇല്ലാതെ പോവും. അതാണ് സംഭവിക്കുന്നത്. പക്ഷെ ജുനൈസ് എല്ലാ വിഷയത്തിലും നന്നായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്നു.

akhilmarar

നാദിറയും സെറീനയുമൊക്കെ നല്ല മത്സരാർത്ഥികളാണ്. സെറീനയെ സംബന്ധിച്ചൊക്കെ നമ്മുടെ പൊതുബോധത്തിന് അംഗീകരിക്കാന്‍ കഴിയാത്ത കുറച്ച് കാര്യമുണ്ട്. അതുകൊണ്ടാണ് അവർ ശ്രദ്ധാകേന്ദ്രമായി വരാത്തത്. റിനോഷ് നല്ല മത്സരാർത്ഥിയാണ്. അദ്ദേഹം ആക്ടീവ് ആവുകയാണെങ്കില്‍ നല്ലതാണ്. വാ തുറന്നാല്‍ നല്ല കാര്യങ്ങള്‍ പറയും. പക്ഷെ റിനോഷ് ആഴ്ചയില്‍ രണ്ട് പ്രാവശ്യമേ വാ തുറക്കൂ എന്നതാണ് പ്രശ്നമെന്നും അഭിമുഖത്തില്‍ റിയാസ് പറയുന്നു.

ബിഗ് ബോസ് സീസണ്‍ 4 ല്‍ ഫേക്ക് ആയിട്ടുള്ള ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ സീസണ്‍ വളരെ അധികം റിയല്‍ ആയിരുന്നു. ഫേക്ക് ആയിട്ടുള്ള ആളുകളെ ചുറ്റിപ്പറ്റിയുണ്ടാവുന്ന പ്രശ്നങ്ങള്‍, ശക്തമായ വൈരാഗ്യങ്ങള്‍, ബന്ധങ്ങള്‍ അതെല്ലാം സീസണ്‍ 4 ല്‍ കൂടുതലായിരുന്നു. ചുരുക്കത്തില്‍ എല്ലാം യഥാർത്ഥ കഥകളായിരുന്നു. എന്നാല്‍ സീസണ്‍ 5 ലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ തീർത്തും വ്യത്യസ്തമാണെന്നും റിയാസ് പറയുന്നു.

 rinosh george

ഇത്തവണത്തെ സീസണിലേക്ക് വരുമ്പോള്‍ മത്സരാർത്ഥികള്‍ നൈസ് ആയിട്ടുള്ള ആളുകളാണ്. ഞാന്‍ നേരിട്ട് പോയി മനസ്സിലാക്കിയതാണ്. അവർ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ തന്നെ രാത്രി ആവുമ്പോഴേക്കും പരസ്പരം സോറി പറഞ്ഞ് കെട്ടിപ്പിച്ചിട്ട് തീർക്കും. അത്ര പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ അവിടെ ഉണ്ടാവുന്നില്ല, അല്ലെങ്കില്‍ ഉള്ള പ്രശ്നങ്ങളെ അവർ അത്ര ആഴത്തില്‍ ചർച്ചയാക്കുന്നുമില്ലെന്നതാണ് വ്യത്യാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+