'അനിയന്‍ മിഥുന്‍ റിനോഷിനെ വേദനിപ്പിക്കും': ആ സത്യം റിനോഷിനോടെങ്കിലും അവന് പറയാമായിരുന്നു
ഏത് സീസണുകളിലേയും പോലെ ബിഗ്ബോസ് സീസണ്‍ ഫൈവിലും മികച്ച സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടുകെട്ടാണ് റിനോഷിന്റേയും അനിയന്‍ മിഥുന്റേയും. ഒരുഘട്ടത്തില്‍ റിനോഷ് പുറത്തേക്ക് പോവാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയങ്കില്‍ താനും ഷോയില്‍ നിന്നും പിന്‍വാങ്ങുമെന്നായിരുന്നു അനിയന്‍ മിഥുന്റെ നിലപാട്.
അനിയന്‍ മിഥുനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയർന്ന് വന്നപ്പോള്‍ ഒരു കൂട്ടുകാരനെന്ന നിലയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുകയാണ് റിനോഷ് ചെയ്തത്. എതിരാളികളില്‍ ചിലർ ഇത് റിനോഷിന്റെ തന്ത്രമാണെന്നുള്‍പ്പടെ ആരോപിച്ചു. എന്നാല്‍ റിനോഷിന്റെ ശുദ്ധമായ മനസ്സിന് ഉദാഹരണമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ അവകാശവാദം. പുറത്ത് വരുമ്പോള്‍ അനിയന്‍ മിഥുന്‍ തന്നോടും നുണ പറഞ്ഞെന്ന് മനസ്സിലാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുക റിനോഷ് ആയിരിക്കുമെന്നും ഒരു ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നു. ആരാധകർക്കിടയില്‍ വലിയ ചർച്ചാ വിഷയമായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഇയാളെ നിങ്ങൾക്ക് ഇഷ്ട്ടമല്ലായിരിക്കാം. പക്ഷേ ഈ എഴുതിയിരിക്കുന്നത് ഫാനിസം മാറ്റി വെച്ച് ഒന്ന് വായിച്ചു നോക്കൂ. എന്തോ ഭയങ്കര സങ്കടം തോന്നുന്നു. ഏതൊരവസ്ഥയിലും തന്റെ ഒപ്പം തന്നെ വിശ്വസിച്ചു കൂടെ നിക്കുന്ന റിനോഷിനോടെങ്കിലും ഞാൻ പറഞ്ഞത് കള്ളം ആണെന്ന് മിഥുന് പറയാമായിരുന്നു. ഏറ്റവുമൊടുവിൽ സ്വന്തം കൂട്ടുകാരൻ പോലും പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നറിയുമ്പോൾ അത് റിനോഷിന് ഉണ്ടാക്കുന്ന വേദന വളരെ വലുതായിരിക്കും.
മിഥുനെ ഒഴിവാക്കുന്നില്ല എന്ന് പറഞ്ഞു കുറേ പിആറ് വർക്കേഴ്സ് പുറത്ത് റിനോഷിനെ കുറ്റം പറയുന്നു, അകത്ത് ചിലർ പറയുന്നു റിനോഷ് അവന്റെ കൂട്ടുകാരനെ യൂസ് ചെയ്യുന്നുവെന്നും. ഇത്രേം കുറ്റങ്ങൾ കേട്ടിട്ടും റിനോഷ് ഒരിക്കൽ പോലും അവന്റെ സുഹൃത്തുക്കളെ സ്വന്തം നേട്ടത്തിന് ഉപയോഗിച്ചിട്ടില്ല. വിഷ്ണുവൊക്കെ അഖിലിനെ ഉപയോഗിക്കുകയാണെന്ന ബോധ്യം അഖിലിനുമുണ്ട്. അത് അയാൾ പലവട്ടം പറഞ്ഞിട്ടുമുണ്ട്.
പല സുഹൃത്തുക്കളും നമ്മളെ ഉപയോഗിക്കാൻ നോക്കുമ്പോ സ്വാർത്ഥ ലാഭങ്ങൾ ഒന്നും നോക്കാതെ കൂടെ നിൽക്കുന്ന റിനോഷിനോട് എന്നും സ്നേഹമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് റിനോഷിനെ ഭയങ്കര ഇഷ്ട്ടമാണ്. ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കണം, കള്ളത്തരം കാണിക്കണം, എന്നൊന്നും അവനില്ല.
അവിടെ സേഫ് ഗെയിം കളിക്കുന്ന പലരുമുണ്ട്. അവിടുത്തെ നല്ലൊരു ഗെയിമർ ആണ് മാരാർ. ആ മാരാരിന്റെ മുഖത്ത് പോലും നോക്കി രണ്ട് വാക്ക് സംസാരിക്കാൻ കഴിയാത്ത, അയാളോടുള്ള എതിർപ്പ് മനസ്സിൽ കൊണ്ട് നടന്ന് പുറമെ ചിരിച്ച് കൂടെ നിന്ന് ചതിക്കുന്ന വിഷ്ണുവിനെക്കാളും മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന റിനോഷാണ് എനിക്ക് നല്ല ഗെയിമറും, നല്ല മനുഷ്യനും.
സുഹൃത്തുക്കളെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കാത്ത മനുഷ്യനാണ് റിനോഷ്. റിനോഷ്, താങ്കളെ പോലൊരു സുഹൃത്തുണ്ടെങ്കിൽ ഏത് മോശം അവസ്ഥയിലും നമ്മൾ ഒറ്റപ്പെടില്ല. കാരണം താൻ സ്നേഹിക്കുന്നവരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവനാണ്. കൂട്ടുകാരനായി കണ്ടൊരാൾ തളർന്നു പോകാതിരിക്കാൻ താങ്ങി നിറുത്തുകയും ചെയ്യും.
പക്ഷേ അത് നിങ്ങളെ തന്നെ അവസാനം വേദനിപ്പിക്കുമല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. സങ്കടപ്പെടാനുള്ള അവസരമുണ്ടാവരാതിരിക്കട്ടെ. കാരണം കൂടപ്പിറപ്പിനെ പോലെ വിശ്വസിച്ചൊരാൾ ചതിക്കുന്നുവെന്ന് തോന്നിയാൽ ആ മുറിവ് ചെറുതായിരിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.












Click it and Unblock the Notifications