അഖില്‍ മാരാർ ബിഗ് ബോസ് കപ്പ് ഉയർത്തുമോ? ഹരി പത്തനാപുരം പറയുന്നു, പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യരുത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാർ വിജയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് പ്രശസ്ത ജോത്സ്യന്‍ ഹരി പത്തനാപുരം. കുറച്ച് പക്വതയൊക്കെയുള്ള വ്യക്തിയായിട്ടാണ് അഖില്‍ മാരാരെ ഞാന്‍ കാണുന്നത്. വ്യക്തിപരമായി അദ്ദേഹം ഈ സീസണിലെ കപ്പ് ഉയർത്തണമെന്നാണ് എന്റെ ആഗ്രഹമെന്നും ഹരി പത്തനാപുരം പറയുന്നു. ഒന്നാമതായി അദ്ദേഹം എന്റെ നാട്ടുകാരനാണ്. മകളും ഭാര്യയും ബിഗ് ബോസ് കാണുന്നവരാണ്. അഖില്‍ മികച്ച മത്സരാർത്ഥിയാണെന്ന് അവരൊക്കെ പറയുന്നത് കേള്‍ക്കാറുണ്ടെന്നും ഹരി പത്തനാപുരം പറയുന്നു.
കഴിഞ്ഞ ദിവസം പൂനൈയില്‍ നിന്നും ഒരാള്‍ വിളിച്ച് ചോദിച്ചിരുന്നു അഖില്‍ മാരാറെ നിങ്ങള്‍ പിന്തുണയ്ക്കുന്നില്ലേയെന്ന്. അഖില്‍ മാരാർ വിജയ കിരീടം ചൂടി പുറത്ത് വരട്ടെ. അങ്ങനെ പുറത്ത് വരുമ്പോള്‍ തന്നെ പിന്തുണച്ച സാധാരണക്കാരായ ആളുകളെ മറക്കാതിരിക്കുക. ഞാന്‍ ഇതുവരെ ആർക്കും വോട്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കൊട്ടാരക്കര വാർത്തകള്‍ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസില്‍ നിന്ന് ആര് ഇറങ്ങി വന്നാലും പക്വതയോട് കൂടി പെരുമാറണം. തൊട്ടുമുമ്പ് ഇറങ്ങി വന്ന ഒരു പയ്യന്‍ വിമാനത്താവളത്തില്‍ വെച്ച് നോർമല്‍ അല്ലാത്ത രീതിയിലെന്ന പോലെ പെരുമാറുന്നത് കണ്ടു. അതിന്റെയൊക്കെ ആവശ്യം എന്താണ്. നമ്മുടെ ആളുകള്‍ക്ക് ഇടയിലേക്ക് പക്വതയോടെ സാധാരണ രീതിയില്‍ ഇറങ്ങി വന്നാല്‍ പോരെ. അഖില്‍ മാരാരുടെ അടുത്ത് നിന്നും പക്വത നിറഞ്ഞ പ്രവർത്തിയുണ്ടാവണം. ആളുകളെ വെറുപ്പിക്കാന്‍ പാടില്ല. ഇന്ന് ഉയർത്തിപ്പിടിക്കുന്നവർ നാളെ എടുത്ത് തറയിലിടുമെന്ന കാര്യം മറക്കരുത്.
എന്റെ ഭാവി പോലും പ്രവചിക്കാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് ഒരു ബിഗ് ബോസ് താരത്തിന്റേയും കാര്യം പ്രവചിക്കുന്നില്ല. നേരത്തെ എന്റെ ഒരു സുഹൃത്ത് വിളിച്ച് അവർ വർക്ക് ചെയ്യുന്ന യൂട്യൂബ് ചാനലിന് വേണ്ടി ബിഗ് ബോസ് താരങ്ങളുടെ വിഷുഫലം പറയാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ അതിന് ഇവരുടെ നാള്‍ നോക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്.
'മൊത്തത്തില്‍ ധനലാഭം ഉണ്ടാവും. എന്നാല്‍ ആളുകളുടെ തെറിവിളി, മാനഹാനി, അപമാനം' തുടങ്ങിയവയൊക്കെ താരങ്ങള്‍ക്ക് ഉണ്ടാവുമെന്ന് സാധരണ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പതിവ് ശൈലിയില്‍ ഞാന്‍ പറഞ്ഞു. ബിഗ് ബോസ് സ്ഥിരമായി കാണുന്ന ഒരു വ്യക്തിയല്ല ഞാന്‍. എങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ചില വീഡിയോകളൊക്കെ കാണാറുണ്ട്. അതില്‍ നിന്ന് തന്നെ കഴിഞ്ഞ സീസണും ഈ സീസണും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി തോന്നിയിട്ടുണ്ടെന്നും ഹരി പറയുന്നു.
അഖില്‍ മാരാർ ഉള്‍പ്പടേയുള്ള സംഘം മറ്റുള്ളവരെ അപമാനിക്കുക, മാനഹാനി വരുത്തുക തുടങ്ങിയ നിലപാടുകളിലേക്കൊന്നും പോവുന്നില്ല. കുറച്ചുകൂടെ നിലവാരം പുലർത്തിക്കൊണ്ടാണ് പോവുന്നത്. എന്നാല്‍ കഴിഞ്ഞ സീസണുകള്‍ അങ്ങനെയായിരുന്നില്ല. അവരില്‍ ചിലരൊക്കെ ആവശ്യമില്ലാത്ത അപമാനിക്കുന്ന കാര്യങ്ങള്‍ ചെയ്തിരുന്നുവെന്നും ഹരി പത്തനാപുരം പറയുന്നു.
നമ്മള്‍ കുറച്ചൊക്കെ അറിയപ്പെടാന്‍ തുടങ്ങുമ്പോള്‍ ചില വലിയ ആളുകളൊക്കെ നമ്മളെ പരിചയപ്പെടാന്‍ വരും. അപ്പോഴും നമ്മള്‍ ചിന്തിക്കേണ്ടത് ഞാനൊരു സാധാരക്കാരനാണ് എന്നുള്ളതാണ്. ഇതൊന്നും ഇല്ലാതിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് എപ്പോഴും നമ്മുടെ കൂടെയുണ്ടാവുക. അത് ഓർത്തുവേണം എല്ലാവരും മുന്നോട്ട് പോവാന്‍. ഇത് തിരിച്ചറിയാത്ത ചില ബിഗ് ബോസ് താരങ്ങള്‍ക്ക് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടെ കൂടിയവർ ഒടുവില്‍ അവരെ വലിച്ച് വാരി തറയിലിട്ട് പോവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നെ ബിഗ് ബോസ് രണ്ട് പ്രാവശ്യം വിളിച്ചിട്ടും ഞാന്‍ പോയിട്ടില്ല. എനിക്ക് എന്നില്‍ തന്നെ നിയന്ത്രണമില്ലാത്ത വ്യക്തിയാണ് ഞാന്‍. യുദ്ധം ചെയ്യാനും സാധിക്കില്ല. അഖില്‍ മാരാറൊക്കെ യുദ്ധം ചെയ്ത് ജയിക്കും. എന്നെ വലുതായി നശിപ്പിക്കാതെ ഇറക്കി വിടാന്‍ സാധിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ അവിടെ അങ്ങനെയൊക്കെ സംഭവിച്ച് പോകുന്നതാണെന്നാണ് അവർ പറഞ്ഞതെന്നും ഹരി പത്തനാപുരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications