ആദ്യം രജിത്, പിന്നെ റോബിന്‍: അഞ്ചില്‍ അഖില്‍ മാരാറോ, പുറത്തേക്ക് വഴിയൊരുങ്ങുമോ, ശോഭയുടെ ഗെയിം എന്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് അഖില്‍ മാരാറും ശോഭ വിശ്വാനാഥും. രണ്ടുപേരും ഷോയില്‍ നിരവധി തവണ ഏറ്റുമുട്ടുകയും ചെയ്തു. ശോഭയെ നിരന്തരം ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മത്സര രീതിയാണ് അഖില്‍ മാരാർ പുറത്തെടുക്കുന്നുതെന്നാണ് ശോഭയുടെ ആരാധകർ അവകാശപ്പെടുന്നത്. മാരാരുടെ ചൊറിച്ചില്‍ പലപ്പോഴും ബുള്ളിയിങ്ങിലേക്കും പോകുന്നുവെന്നും പരാതിയുണ്ട്.
എന്നാല്‍ ഇത്തരമൊരു ആരോപണം അഖില്‍ മാരാരുടെ ആരാധകർ അംഗീകരിക്കുന്നില്ല. ശോഭ അങ്ങോട്ട് നല്ലപോലെ കിട്ടുന്ന അവസരങ്ങളിൽ പണി കൊടുക്കുന്നുണ്ട്. ഇങ്ങോട്ട് കിട്ടുമ്പോൾ മാത്രം ഇരവാദം പറയുന്നത് ശരിയല്ലെന്നാണ് അഖില്‍ മാരാരെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മാരാർ കട്ട ബുള്ളയിങ് ആണെന്നും ശോഭ വിക്ടിം ആണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു 100 പോസ്റ്റുകൾ ഞാൻ കണ്ടു. സീസൺ 1 മുതൽ ഇന്ന് വരെയുള്ള ഷോ എടുത്ത് നോക്കിയാൽ... രജിത് കുമാർ ഹൗസിന്റെ ഉള്ളിൽ അനുഭവിച്ച അത്രേം ടോർച്ചർ ആൻഡ് ബുള്ളിയിങ് വേറെ ആരും അനുഭവിച്ചതായി തോന്നിയില്ല...
പിന്നെ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ബുള്ളി ചെയ്യപ്പെട്ടത് റോബിൻ ആണ്... ചുമ്മാ, പുള്ളി അവിടെ കിടന്ന് അലറുന്നു എന്നത് മാറ്റി നിർത്തിയാൽ, ടാസ്ക് ഒക്കെ വരുമ്പോളും നോമിനെഷൻ വരുമ്പോളും ജയിൽ നോമിനേഷൻ വരുമ്പോഴും ജാസ്മിനും കൂട്ടരും ഏറ്റവും ടാർഗറ്റ് ചെയ്തത് റോബിനെയാണ്... അതുകൊണ്ടാണ് പ്രോവൊക്ക്ഡ് ആയിട്ട് പുള്ളി എവിക്ട് ആയതും...
ശോഭ അങ്ങോട്ട് നല്ലപോലെ കിട്ടുന്ന അവസരങ്ങളിൽ പണി കൊടുക്കുന്നുണ്ട്. ഇങ്ങോട്ട് കിട്ടുമ്പോൾ മാത്രം ഇരവാദം പറയുന്നത് ശെരിയല്ല. ഇത് മദർ തെരെസയെയും സ്വാമി വിവേകാനന്ദനെയും കണ്ടുപിടിക്കാനുള്ള ഷോ അല്ല.. ഇത് ബിഗ് ബോസ്സ് ആണ്...പ്രോവൊക്ഡ് ആയിട്ട് ശോഭ ക്വിറ്റ് ചെയ്യുമോ.. അതോ മാരാരിനെ പുറത്തുകുമോ എന്ന് മാത്രം അറിഞ്ഞാൽ മതി.- കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, ബിഗ് ബോസ് സീസൺ 5 ലെ ഏറ്റവും മികച്ച രണ്ട് വ്യക്തികത മത്സരാർത്ഥികള്‍ ആണ് അഖിൽ മാരാർ, ശോഭ വിശ്വനാഥ് എന്നിവരാണെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. ഷോ തുടങ്ങിയപ്പോൾ ഭൂരിഭാഗം പ്രേക്ഷകർക്കും അത്ര താല്പര്യം തോന്നാത്ത രണ്ടു പേർ. പതുക്കെ പതുക്കെ തങ്ങളുടെ ഗെയിം ഗ്രാഫ് മുകളിലേക്ക് ഉയർത്തിയവർ ആണ് ഇരുവരും. ഷോ തുടങ്ങി ഒരു മാസം കഴിയുമ്പോൾ തന്നെ രണ്ടു പേരും ക്യാപ്റ്റൻ പദവി അടക്കം നേടിയത് ഇവരുടെ ഗെയിമിന്റെ മികവ് ആണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

പരസ്പരം ടാർഗറ്റ് ചെയ്തു നേർക്ക് നേരെ നിന്ന് കളിക്കുന്ന രണ്ടു പേരാണ് അഖിൽ & ശോഭ. രണ്ടു പേരും അതിന് തങ്ങളുടെ പക്ഷത്ത് ആൾക്കാരെ കൂട്ടുന്നുമുണ്ട്. ഇരുവരും ഒന്നിച്ചു ടീം ആകുമ്പോൾ പോലും പരസ്പരം കുത്താൻ ഉള്ള ഒരു അവസരവും അവർ പാഴാക്കില്ല. എതിർ ടീമുകളിൽ ആയിട്ട് ഇവർ വരുമ്പോൾ ആയിരിക്കും ശരിക്കും ഇവരുടെ ഫൈറ്റ് കാണാൻ പോകുന്നത്.
അഖിലിന്റെ പിന്നാലെ കൂടിയ ജുനൈസ് ഒക്കെ കരുതുന്നത് പുറത്ത് താൻ V/S അഖിൽ ആകും ഹിറ്റ് എന്നാണ്. എന്നാൽ അഖിലിന് എതിരെ ശോഭ കൂട്ട് പിടിച്ച ഗ്രൂപ്പ് മാത്രമായി അവർ ഒതുങ്ങും. മാരാരുടെ ഗ്രൂപ്പിൽ മെയിൻ ആയി നിൽക്കുന്ന വിഷ്ണു, ഷിജു ഒക്കെയും അങ്ങനെ തന്നെ. റിനോഷ്, മിഥുൻ, ശ്രുതി ത്രയം ജുനൈസ്, സാഗർ, റെനീഷയേ ടാർഗറ്റ് ചെയ്തു മറ്റൊരു സൈഡ് ട്രാക്ക് കൊണ്ട് പോകുന്നുണ്ട്. എവിക്ഷന്‍ കഴിയുമ്പോൾ ഈ ഗെയിം മാറിമറിയും എന്ന് പ്രതീക്ഷിക്കുന്നു. ശോഭയുടെ ടാർഗറ്റ് ലിസ്റ്റിൽ റെനീഷയും ഉണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications