'യുക്തിവാദിയാണോ..? എങ്കില്‍ സ്പീക്കര്‍ക്ക് ഞാന്‍ കൈയടിച്ചേനെ..'; വീണ്ടും അഖില്‍ മാരാര്‍
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ് 5 ജേതാവുമായ അഖില്‍ മാരാര്‍. സ്പീക്കര്‍ ഒരു യുക്തിവാദിയായിരുന്നെങ്കില് അദ്ദേഹം പറഞ്ഞ കാര്യത്തിന് താന്‍ കൈയടിച്ചേനെയെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത കാണിക്കണമായിരുന്നെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
അഖില്‍ മാരാരുടെ വാക്കുകള്‍
സര്‍വത്ര പ്രതിഷേധമാണ്. ആരുടെ പേരിലാണ്. ദൈവങ്ങളുടെ പേരിലാണ്. മനുഷ്യനെ സംരക്ഷിക്കാന്‍ ദൈവങ്ങളും ദൈവങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യരും. ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്ന കാഴ്ചയിതാണ്. കുറെ പരിപാടികളില്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. തിരക്ക് കാരണം പല പരിപാടികളിലും പങ്കെടുക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ ഞാനിത് പറയാന്‍ കാരണം കഴിഞ്ഞ ദിവസം സ്പീക്കര്‍ ഒരു കാര്യം പറയുകയുണ്ടായി.

അദ്ദേഹം ശാസ്ത്രീയതയെ പ്രോത്സാഹിപ്പിക്കാന്‍ നോക്കിയത് പല ആള്‍ക്കാരും വളച്ചൊടിച്ചു എന്ന്. എനിക്ക് ആദ്യം അദ്ദേഹത്തോട് ഒരു കഥ പറയാനുണ്ട്. തോമസ് ആല്‍വാ എഡിസണ് ഒരിക്കല്‍ ട്രെയിനില്‍ ബൈബിള്‍ വായിച്ച് കൊണ്ട് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് ഒരു സയന്റിസ്റ്റ് ഇരിക്കുന്നുണ്ട്. എഡിസണാണെന്നൊന്നും സയന്റിസ്റ്റിന് അറിയില്ല.
അദ്ദേഹം നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരന് തന്റെ മുന്നിലിരുന്ന് ബൈബിള്‍ വായിച്ച് കൊണ്ടിരിക്കുന്നു. സയന്റിസ്റ്റ് എഡിസണോട് പറഞ്ഞു. എന്റെ പൊന്നു സുഹൃത്തേ നിങ്ങളെന്താണ് കാണിക്കുന്നത്. ഈ ലോകം മാറി കഴിഞ്ഞിരിക്കുന്നു. ഈ ബൈബിളൊക്കെ എടുത്ത് വെച്ച് നിങ്ങള്‍ പുറത്തേക്ക് വലിച്ചെറിയൂ. നിങ്ങള്‍ ശാസ്ത്രത്തിന്റെ പിന്നാലെ വരൂ. ഈ ലോകത്തെ നിയന്ത്രിക്കുന്നതും ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് മുഴുവന്‍ ശാസ്ത്രമാണ്.
അതുകൊണ്ട് ഇത്തരം വിശ്വാസങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും പിന്നാലെ നടക്കാതെ. ദയവ് ചെയ്ത് നിങ്ങളെ പോലുള്ള ചെറുപ്പക്കാരൊക്കെ ഉയര്‍ന്ന തലത്തില്‍ ചിന്തിച്ച് ബൈബിളൊക്കെ വലിച്ചെറിഞ്ഞിട്ട് ശാസ്ത്രത്തെ വിശ്വസിക്കൂ എന്നൊക്കെയായിട്ട് ഈ സയന്റിസ്റ്റ് എഡിസണോട് പറയുകയാണ്. എഡിസണ് ബൈബിള്‍ മടക്കി വെച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ കേട്ട് കൊണ്ടിരുന്നു.
യാത്ര അവസാനിക്കുന്ന സമയത്ത് നിങ്ങള്‍ക്കെപ്പോഴെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സംസാരിക്കുന്ന സമയത്ത് എന്നെ വന്ന് കാണാം എന്ന് പറഞ്ഞ് അദ്ദേഹത്തിന്റ ഐഡന്റിറ്റി കാര്‍ഡ് എഡിസണ് കൊടുത്തു. എന്നിട്ട് എഡിസണോട് എന്താണ് പേര് എന്ന് ചോദിച്ചു. എഡിസണ്, തോമസ് ആല്‍വാ എഡിസണ് എന്നാണ് എന്റെ പേര് എന്ന് പറഞ്ഞു. ഇത് കേട്ടിട്ട് ഈ സയന്റിസ്റ്റിന്റെ തലകറങ്ങി.
കാരണം ഇദ്ദേഹം തോമസ് ആല്‍വാ എഡിസണെ കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്റെ പേര് മാത്രമെ ഇദ്ദേഹം കേട്ടിട്ടുള്ളൂ. അപ്പോള്‍ ഇദ്ദേഹത്തിന് വല്ലാത്ത വല്ലായ്മ തോന്നി. ആരോടാണ് ഞാനിത് സയന്‍സിനെ കുറിച്ച് പറഞ്ഞത് എന്ന്. അപ്പോള്‍ ഇദ്ദേഹം മാപ്പൊക്കെ പറഞ്ഞിട്ട് സാറിനെ നേരില്‍ കാണണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.

എനിക്കെപ്പോഴെങ്കിലും പേഴ്സണലി കാണാനുള്ള അവസരം തരണം എന്ന് പറഞ്ഞു. അങ്ങനെ എഡിസണ് ഒരിക്കല്‍ അദ്ദേഹത്തോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. വീട്ടിലെത്തി മുറിയൊക്കെ കാണുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഒരു മുറിയില്‍ സോളാര്‍ പ്ലാനറ്റ് മനോഹരമായ രീതിയില്‍ പ്ലേസ് ചെയ്ത് വെച്ചിരിക്കുന്നത്. ഇത് കണ്ടിട്ട് സയന്റിസ്റ്റ് പറഞ്ഞു. ഇത് വളരെ മനോഹരമായിരിക്കുന്നു സാര്‍ എന്ന്. എത്ര നാളെടുത്തു ഇതുണ്ടാക്കാന്‍ എന്ന്.
അപ്പോള്‍ എഡിസണ് പറഞ്ഞു ഇത് ഞാനൊരിക്കല്‍ കതക് തുറന്ന് നോക്കിയപ്പോള്‍ ഇവിടിരിക്കുന്നത് കണ്ടതാണ് എന്ന് പറഞ്ഞു. സയന്റിസ്റ്റ് പല തവണ ചോദിച്ചെങ്കിലും എഡിസണ് ഇത് തന്നെ ആവര്‍ത്തിച്ചു. പിന്നീട് എഡിസണ് പറഞ്ഞു താങ്കളല്ലേ ഇവിടെ എല്ലാം ശാസ്ത്രം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞത്. ഈ ഭൂമിയില്‍ എന്തൊക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ അതിനൊക്കെ ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞനാണ് ഞാന്‍.
അതിന് പിന്നിലുള്ള സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ശാസ്ത്രം. നമ്മള് കണ്ടെത്തിയത് മാത്രമല്ല ശാസ്ത്രം. നമുക്ക് മുമ്പില്‍ കാണാതെ കിടക്കുന്ന എത്രയോ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. തന്മാത്രയാണ് ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ ഘടകമെന്നാണ് നമ്മള് പഠിച്ചത്. പിന്നീട് അതല്ല ആറ്റമാണ് എന്ന് പഠിച്ചു. പിന്നീട് ആറ്റമല്ല ന്യൂട്രോണും പ്രോടോണും ഇലക്ട്രോണുമൊക്കെയാണെന്ന് പറഞ്ഞു.

ഇപ്പോള്‍ അതിലും താഴേക്ക് പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണികകള്‍ പോലും കണ്ടെത്തിക്കെണ്ടേയിരിക്കുന്നു. ജ്യോതിഷപ്രകാരം സൂര്യനും ഭൂമിയും ശുക്രനും ബുധനുമെന്നൊക്കെ കുറെ ഗ്രഹങ്ങളൊക്കെ പറയുന്നത് കണ്ടുപിടിച്ചിട്ടല്ല. ഗ്രീക്കില്‍ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യവന രാജാക്കന്മാരാണ് ജ്യോതിഷം കണ്ടുപിടിക്കുന്നത്. അന്ന് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടായിരുന്നില്ല ഇതൊന്നും പറഞ്ഞത്.
ഇതിന് പിന്നാലെ സഞ്ചരിച്ച് കണ്ടുപിടിക്കുകയായിരുന്നു. നമുക്ക് മുന്നിലുള്ള സത്യങ്ങളേയും കെട്ടുകഥകളേയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന് ശേഷമാണ് അതുണ്ട് ഇല്ല എന്നൊക്കെ പൂര്‍ണമായി പറയാന്‍ കഴിയുന്നത്. അങ്ങനെ തെളിയിക്കപ്പെടാന്‍ പറ്റാത്തിടത്തോളം അതുണ്ടെന്നോ ഇല്ലെന്നോ ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് അദ്ദേഹം ഒരു യുക്തിവാദിയാണെന്നുണ്ടെങ്കില് അദ്ദേഹത്തിന് തീര്‍ച്ചയായും പറയാം എല്ലാ വിശ്വാസങ്ങളും മിത്താണ് എന്ന്.
മനുഷ്യനെ മനുഷ്യനാക്കി മാറ്റാന്‍ വേണ്ടിയിട്ട് എല്ലാ മതത്തിന്റേയും ആചാര്യന്മാരും ഗുരുക്കന്മാരും മനുഷ്യന് വേണ്ടി എഴുതപ്പെട്ടിട്ടുള്ള ചില പുസ്തകങ്ങള്‍ മാത്രമാണ് ഇതെല്ലാമെന്ന് ഒരു യുക്തിവാദിയായ ഒരു ജനപ്രതിനിധിക്ക് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. അങ്ങനെ പറയുമ്പോള്‍ അദ്ദേഹം എല്ലാ മതത്തേയും പരാമര്‍ശിച്ച് കൊണ്ട് പറയുക. ഒരു തെറ്റുമില്ല അതിന്. ആര് കൈയടിച്ചില്ലെങ്കിലും ഞാന്‍ അദ്ദേഹത്തിന് കൈയടിക്കും.
ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തെ കുറിച്ച് പറയുമ്പോള്‍ ഒരല്പം കൂടി ഗൗരവത്തോട് കൂടി മറുപടി പറയണമായിരുന്നു. ശാസ്ത്രബോധം വളര്‍ത്തണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണെങ്കില്‍ അദ്ദേഹം ഈ ഭൂമിയിലെ എല്ലാ മതങ്ങളുടെ വിശ്വാസവും മിത്താണെന്ന് പറയണം. പക്ഷെ അങ്ങനെ പറയാതെ അദ്ദേഹം ഒരു സമൂഹത്തെ മാത്രം പറയുന്നിടത്താണ് ഇതിനുള്ളിലുള്ള വലിയ അപകടം പതിയിരിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ല.
തമാശരൂപേണ പറഞ്ഞാല്‍ ഏറ്റവും വലിയ മിത്താണ് കമ്മ്യൂണിസം. സ്ഥിതി സമത്വവാദം എന്ന് പറയുന്നത് ഒരിക്കലും നടപ്പാക്കാന്‍ പറ്റാത്ത ആശയത്തിന്റെ പിന്നാലെ സഞ്ചരിച്ച വിഡ്ഢിയാണെന്ന് ഒരു കാലത്തില്‍ കാറല്‍ മാര്ക്സിന് പോലും തോന്നിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ആശയം. അതിന് പിന്നാലെയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
പഴയ സ്വാതന്ത്ര്യ സമരമെടുത്താലും ക്വിറ്റിന്ത്യാ സമരമെടുത്താലും ആ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തതുള്‍പ്പടെ പിന്നീട് പറഞ്ഞ് പഴകി വന്നപ്പോള്‍ പുതിയ കഥകളായി മാറുകയും പുതിയ പുതിയ കഥകള്‍ സൃഷ്ടിക്കപ്പെട്ട് പല ഇതിഹാസ കഥാപാത്രങ്ങളേയും ആവര്‍ത്തന സൃഷ്ടിയാക്കി വെച്ചിട്ടുണ്ട്. അതും മിത്താണ്. മിത്തുകളെ കുറിച്ചുള്ള പഠനം നടത്തിക്കഴിഞ്ഞാല്‍ ഏറ്റവും വലിയ അപകടം സംഭവിക്കാന്‍ പോകുന്നത് നിങ്ങള്‍ സൃഷ്ടിച്ച് വെച്ചിട്ടുള്ള ചരിത്രങ്ങള്‍ക്കാണ് എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications