അഭിഷേക് ശ്രീകുമാർ ബിഗ് ബോസിന് പുറത്തും കുരുക്കിലേക്ക്: പൊലീസ് കേസ്, പുറത്താക്കേണ്ടി വരും?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ അഭിഷേക് ശ്രീകുമാറിനെതിരെ വലിയ വിമർശനമാണ് ഷോയ്ക്ക് അകത്തും പുറത്തും നിറയുന്നത്. കൃത്യമായ എല്‍ജിബിടിക്യൂ വിരുദ്ധ നിലപാടുള്ള അഭിഷേക് ശ്രീകുമാറിനെ ഷോയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ആളുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷോയ്ക്ക് അകത്ത് എത്തിയ ആദ്യം ദിവസം തന്നെ അഭിഷേക് തന്റെ എല്‍ജിബിടിക്യൂ വിരുദ്ധ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ബിഗ് ബോസ് പോലൊരു ഷോയില്‍ കൊണ്ടു വരേണ്ട താരമാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്. ഏറ്റവും അവസാനമായി ഷോയ്ക്ക് പുറത്ത് അഭിഷേകിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സാമൂഹ്യ പ്രവർത്തകനായ ദിനു വെയിലാണ് അഭിഷേകിനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം തന്നെ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും അഭിഷേകിനെ എതിർത്തുകൊണ്ട് നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. കടുത്ത നിലപാട് സ്വീകരിച്ചിരുന്ന അഭിഷേക് ഒരോ ദിവസം കഴിയുമ്പോഴും തന്റെ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയിട്ടുണ്ട്, അങ്ങനെയെങ്കില്‍ അവന് നല്ലതെന്നും ഒരു പ്രേക്ഷകന്‍ കുറിക്കുന്നു. അത്തരമൊരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ഇത്രെയും ടോക്സിക് ആയിട്ട് ഉള്ള കാര്യങ്ങൾ പറഞ്ഞു ഒരു പബ്ലിക് പ്ലാറ്റഫോംമിൽ നിൽക്കാൻ പറ്റത്തില്ലയെന്നു മനസിലാക്കിയിട്ട് ആവാം. ക്ലാരിഫിക്കേഷൻ കൊടുത്തിട്ട് ഉണ്ട്. ആൽഫ അഭിഷേകിന്റെ വാക്കുകൾ :(ലൈവിൽ ഡിബേറ്റ് ടൈം ലും ഇന്നലെ ഹാളിലും വെച്ചു പറഞ്ഞത് കണ്ടവർ ഉണ്ടല്ലോ. ഒന്നും ഞാൻ കൂട്ടി ചേർത്തിട്ടില്ല ).
"ഏതൊരു ട്രാൻസ്‌ഗെൻഡേഴ്സിനും LGBTQ+ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്കും താൻ എതിരല്ല. അവരവർക്ക് ഇഷ്ട്ം ഉള്ള പോലെ പാർട്ണേഴ്സിനെ തിരഞ്ഞെടുക്കാനും റെസ്‌പെക്ട്ഫുൾ ആയി ജീവിക്കാനും അവകാശം ഉണ്ട്. മറ്റുള്ളവരെ ദ്രോഹിക്കുന്നവരോട് ആണ് എതിർപ്പ്. ജാൻമോണി അഭിമാനം ഉള്ള ഒരു ട്രാൻസ്ജെണ്ടർ ആണ്. എനിക്കും അതുപോലെയുള്ള സുഹൃത്തുക്കൾ പുറത്ത് ഉണ്ട്. എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഈ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെയാണ് ഞാൻ എതിർക്കുന്നത്. അഭിഷേക് ജയദീപ് വെളിയിൽ അങ്ങനെ മറ്റുള്ള ഒരാൾക്ക് എതിരെ തെറ്റായി സംസാരിച്ചത് കൊണ്ടാണ് എതിർത്തത്"
അത് ആണായാലും പെണ്ണായാലും ട്രാന്‍സ്ജന്‍ഡേഴ്സ് ആയാലും അങ്ങനെ തന്നെയാണ്. സമൂഹത്തിൽ മറ്റുള്ളവരെ ദോഹിക്കുന്നവരെ ആരും എതിർക്കും. അതിനു അങ്ങനെ വേർതിരിവ് ഒന്നും ഇല്ല. അത് അർജുൻ ആയാലും, ജാസ്മിൻ ആയാലും, ജാന്മണി ആയാലും. അഭിഷേക് ജയദീപ് ആയാലും. ആണായാലും... പെണ്ണായാലും...ട്രാൻസ്‌ജെൻഡേർ ആയാലും... ഗേ ആയാലും...
ഓരോരുത്തരും മറ്റുള്ളവരോട് പെരുമാറുന്നത് പോലെ ആയിരിക്കും ബോധം ഉള്ള മനുഷ്യൻ പ്രതികരിക്കുക. സഹജീവികളെ ദ്രോഹിക്കുന്ന തെറ്റുകാരായ ആളുകൾ എല്ലാരുടെ ഇടയിലും കാണും. അതിന് ഒരു കമ്മ്യൂണിയേയോ. ലിംഗഭേദമാന്യേയോ തരം തിരിക്കാൻ പറ്റില്ല.
ഇൻസ്റ്റാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വിവരമില്ല്ലായ്മയും കൊണ്ടു ടോക്സിറ്റി പടർത്താൻ വന്ന അഭിഷേക് കുറച്ചെങ്കിലും മാറാൻ സാധ്യത കാണുന്നുണ്ട്. ഈ ക്ലാരിഫിക്കേഷൻ തന്നെ തിരിച്ചറിവിന്റെ തുടക്കം ആവട്ടെ. ടോക്സിക് വെട്ടുക്കിളികൾക്കും മാറാം കേട്ടോ. ആൽഫ വരെ അടങ്ങിയ സ്ഥിതിക്ക് കൊറച്ചു ബോധംത്തോടെ സഹജീവികളെ അംഗീകരിക്കാൻ പഠിക്ക്.
നിങ്ങടെ ആൽഫടെ വാക്കുകൾ തന്നെ പറയാം. "അവരവർക്ക് ഇഷ്ട്ടം ഉള്ള പോലെ പാർട്ണർസ് നെ തിരഞ്ഞെടുക്കാനും റെസ്‌പെക്ട് ആയി ജീവിക്കാനും അവകാശം ഉണ്ട്. മറ്റുള്ളവരെ ദ്രോഹിക്കുന്നവരോട് എതിർക്കാം ആരാണെങ്കിലും. ടോക്സിക് രായാവ് പട്ടം അഭിഷേക് ശ്രീകുമാറിന് ഇനിയും ചാർത്തി കൊടുക്കണ്ടവർക്ക് കൊടുക്കാം.












Click it and Unblock the Notifications