ജാസ്മിന്റെ കല്യാണത്തിന് വരില്ല, മുഖത്തടിച്ചത് പോലെ നോറ: വ്യക്തിപരമായ കാര്യം പറഞ്ഞെന്നും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാന മത്സരാർത്ഥികളാണ് നോറയും ജാസ്മിനും. ബിഗ് ബോസിന് പുറത്ത് വെച്ച് തന്നെ പരിചയം ഉണ്ടെങ്കിലും ഷോയില്‍ എത്തിയപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലുള്ള മത്സരമാണ് രണ്ട് താരങ്ങളും പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാസ്മിനും നോറയ്ക്കും ഇടയിലുള്ള അകല്‍ച്ചയും വ്യക്തമാണ്.
ആവശ്യഘട്ടത്തില്‍ മാത്രമാണ് ഇരുവരും തമ്മില്‍ സംസാരിക്കാറുള്ളു. ഈ സാഹചര്യത്തിലാണ് ഇരുവർക്കും മുഖത്ത് നോക്കിയല്ലാതെ സംസാരിക്കാനുള്ള അവസരം ബിഗ് ബോസ് തന്നെ ഇന്നലത്തെ എപ്പിസോഡില്‍ ഒരുക്കിയത്. ആക്ടിവിറ്റി ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു മറക്ക് ഇരുവശവും ഇരുന്നുകൊണ്ടായിരുന്നു ജാസ്മിന്റെയും നോറയുടേയും അവസരം.

നോറയ്ക്ക് ആരോടാണ് മുഖത്ത് നോക്കിയല്ലാതെ സംസാരിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ നോറ തിരഞ്ഞെടുത്തത് ജാസ്മിനെയായിരുന്നു. "നീ തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ പോലും അത് വ്യക്തിവൈര്യാഗ്യത്തിന്റെ പേരിലാണെന്ന രീതിയിലാണ് ജാസ്മിന്‍ കാണുന്നത്. അത് അങ്ങനെ അല്ല, അല്ല എന്ന് പറഞ്ഞിട്ടും നീ അംഗീകരിച്ചല്ല. എനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് ഈ വീട്ടില്‍ വേറെ ആരും എന്നോട്ട് അങ്ങനെ പറഞ്ഞിട്ടില്ല. നീ മാത്രമാണ് അങ്ങനെ സംസാരിച്ചത്" നോറ പറയുന്നു.
വ്യക്തിവൈരാഗ്യം വെച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോഴും നില്‍ക്കുന്നതെന്ന് ജാസ്മിന് ഇപ്പോഴും തോന്നുന്നുണ്ടോ? അല്ലാതെ തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുമോ എന്നുമായിരുന്നു നോറയുടെ ചോദ്യം. 'ഇവിടേക്ക് വരുമ്പോള്‍ നോറയോട് മാത്രമല്ല, വേറെ ആരോടും ഒരു തരത്തിലുമുള്ള സ്നേഹമോ ദേഷ്യമോ എനിക്കില്ല. ഇവിടെ വന്നപ്പോള്‍ തുടക്കത്തില്‍ നീയുമായിട്ടാണ് ഞാന്‍ കൂടുതല്‍ കണക്ട് ആയത്. എന്നാല്‍ ഞാന്‍ ടാസ്കിന്റെ ഇടയില്‍ പറഞ്ഞ ഒരു വാക്കിന്റെ പുറത്ത് നീ കടിച്ച് തൂങ്ങാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അത് ഇന്നും പറയുന്നു. അന്ന് തന്നെ നോറയെ കെട്ടിപ്പിടിച്ചുകൊണ്ട് അത് അങ്ങനെ അല്ലെന്ന് പറഞ്ഞതാണ്' എന്നായിരുന്നു ജാസ്മിന്റെ മറുപടി.
എനിക്ക് അത് കുഴപ്പമില്ലെന്ന് നോറ പറഞ്ഞിട്ടുണ്ടെങ്കിലും നോറയുടെ നടത്തത്തിലോ ഭാവത്തിലോ ആ കുഴപ്പമില്ലായ്മ ഞാന്‍ കണ്ടിട്ടില്ല. ഇന്നലേയും മിനിയാന്നും പോലും ജാസ്മിനെ എനിക്ക് ഇഷ്ടമല്ലെന്ന് നോറ പലരുടെ അടുത്തും പറഞ്ഞിട്ടുണ്ട്. നല്ലതിന് വേണ്ടി സംസാരിക്കുമ്പോള്‍ പോലും നോറ അത് ഉള്‍ട്ടയായിട്ടാണ് എടുക്കുന്നത്. നോറ അത് മനസ്സിലാക്കിയില്ലെങ്കിലും ഇത് കാണുന്ന മൂന്നാമതൊരാള്‍ക്ക് കാര്യം മനസ്സിലാകുമെന്നും ജാസ്മിന്‍ പറയുന്നു.
ഇന്നാളൊരു ദിവസം ഞാന്‍ നോറയുടെ അടുത്ത് സംസാരിക്കാന്‍ വന്നപ്പോള്‍ നീ പറഞ്ഞത് 'ഞാന്‍ ഇന്‍ഡിവിജുവല്‍ പ്ലെയേഴ്സിന്റെ അടുത്ത് മാത്രമേ സംസാരിക്കൂ' എന്നാണ്. നീ ഉദ്ദേശിച്ചത് ഗബ്രിയെ തന്നെയാണെന്ന് കറക്ടായിട്ട് അറിയാം. ഗബ്രി ഇവിടെ നിന്ന് പോയിട്ട് പോലും എന്നെ അടിക്കാനുള്ള ഒരു കാര്യമായി നീ കാണുന്നത് അതാണ്. ഇതിന്റെയൊക്കെ പേര് എന്താണെന്ന് എനിക്ക് അറിയില്ല.
അത് മാത്രമല്ല, സിജോയും നമ്മളുമൊക്കെ ഇങ്ങനെ ഇരുന്ന് തമാശ രീതിയില്‍ കല്യാണത്തിന്റെ പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ജാസ്മിന്റെ കല്യാണത്തിന് പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നീ മുഖത്ത് അടിച്ചത് പോലെ പറഞ്ഞത് 'ഞാന്‍ വരില്ല' എന്നായിരുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു.
അതേസമയം ജയിലില്‍ കിടന്നപ്പോള്‍ നീ എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞു. അത് മുതലാണ് എനിക്ക് കൂടുതല്‍ ദേഷ്യമായതെന്നും നോറ പറഞ്ഞു. അപ്പോള്‍ എന്ത് വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അത് എനിക്ക് വീണ്ടും പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു നോറയുടെ മറുപടി.












Click it and Unblock the Notifications