Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ ഭാവി വരനും ബിഗ് ബോസിലേക്ക്? ഇനി കളിമാറും, ഏറ്റവും പുതിയ അപ്ഡേറ്റ്സ് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ച താരമായിരുന്നു ജാസ്മിന്‍ ജാഫർ. പ്രേക്ഷകരുടെ പ്രതീക്ഷ ശരിവെക്കുന്ന തരത്തില്‍ തുടക്കം മുതല്‍ തന്നെ മികച്ച രീതിയില്‍ ജാസ്മിന്‍ മത്സരം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ഗബ്രിയുമായുള്ള കോമ്പോ പിടിച്ചതിന് പിന്നാലെ താരത്തിന്റെ പ്രകടനം താഴെപോയി എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ജാസ്മിന്‍ - ഗബ്രി കോംമ്പോയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയർന്ന് വരുന്നത്. ഇടക്ക് ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ചതിനെ ചൊല്ലി അടക്കം പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വീട്ടില്‍ നിന്നുള്ള വിളിക്ക് പിന്നാലെ കുറച്ച് നേരം ഗബ്രിയുമായുള്ള കോംമ്പോ ജാസ്മിന്‍ വിട്ടിരുന്നെങ്കിലും, ഇപ്പോള്‍ ഇരുവരും ഒരുമിച്ച് തന്നെയാണ് ബിഗ് ബോസില്‍ കളിക്കുന്നത്.

jasmine-jaffer

ഇതിനിടയിലാണ് ജാസ്മിന്റെ ഭാവി വരന്‍ അഫ്സലും ബിഗ് ബോസിലേക്ക് വരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് വന്നിരിക്കുന്നത്. അഫ്സലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ജാസ്മിന്റെ തന്നെ നേരത്ത വീടിനുള്ളില്‍ പറഞ്ഞിരുന്നു. തന്റെ വിവാഹം ഉറപ്പിച്ചുവെന്നായിരുന്നു ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞത്.

തന്റെ ഒരു സുഹൃത്ത് തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതായി രണ്ട് ദിവസം മുമ്പ് ശ്രീതുവിനോടും ജാസ്മിന്‍ പറഞ്ഞു. തന്റെ വീട്ടുകാർ എനിക്ക് വേണ്ടി ഒരു പയ്യനെ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ പയ്യന് വേണ്ടി വീട്ടുകാർ വന്ന് പെണ്ണ് ചോദിച്ചു. വാക്കാല്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തീരുമാനം ബിഗ് ബോസ് കഴിഞ്ഞ് വന്നതിന് ശേഷം മാത്രമേ പറയൂ എന്നും ജാസ്മിന്‍ വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം മുതലാണ് അഫ്സല്‍ ബിഗ് ബോസിലേക്ക് വന്നേക്കാം എന്ന തരത്തിലുള്ള പ്രചരണം ശക്തമായത്. ഹിന്ദ് ബിഗ് ബോസിലൊക്കെ സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ മലയാളത്തിലും അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബിഗ് ബോസില്‍ നിന്നും വിളി വന്നാല്‍ പോകാന്‍ അഫ്സലിനും താല്‍പര്യമുണ്ടെന്നാണ് സൂചന.

അഫ്സല്‍ മത്സരാർത്ഥിയായി കടന്ന് വന്നാല്‍ സീസണ്‍ ഒന്നുകൂടി ഉഷാറാകുമെന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. അസി റോക്കി, സിജോ തുടങ്ങിയ താരങ്ങള്‍ അപ്രതീക്ഷിതമായി പുറത്ത് പോയതും ജാസ്മിന്‍ പഴയ രീതിയില്‍ ശക്തമല്ലാത്തതും കാരണം നിലവില്‍ ബിഗ് ബോസില്‍ രസകരമായ കണ്ടന്റുകള്‍ ഇല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മികച്ച വൈല്‍ഡ് കാർഡുകള്‍ വരേണ്ടത് അത്യാവശ്യമാണെന്നും പ്രേക്ഷകർ പറയുന്നു.

അസി റോക്കിയുടെ ഇടിയില്‍ മുഖത്തിന് ഗുരുതരമായി പരിക്കേറ്റ സിജോ ചികിത്സയില്‍ തുടരുകയാണ്. താടിയെല്ലിന് ഓപ്പറേഷന്‍ കഴിഞ്ഞു എന്നത് അടക്കമുള്ള വാർത്തകള്‍ പുറത്ത് വരുന്നുണ്ട്. സിജോ ഷോയിലേക്ക് മടങ്ങി വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ആകാംക്ഷയും പ്രേക്ഷകർക്ക് ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+