രേണു സുധിയുടെ തലയില്‍ പേനൊന്നും ഇല്ല: പേയ്മെന്റും ഫെയിമും ആലോചിച്ചാകും അവർ അവിടെ തുടരുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഏറ്റവും അധികം മാനസിക ബുദ്ധിമുട്ട് നേരിടുന്ന മത്സരാർത്ഥി ഒരു പക്ഷെ രേണു സുധി ആയിരിക്കുമെന്ന് കലാഭവന്‍ സരിഗ. 24 മണിക്കൂറും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോകണമെന്ന് പറഞ്ഞ് കരച്ചിലായിരുന്നു അവർ. അതേസമയം തന്നെ പുറത്ത് പോകണമോയെന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ചിലപ്പോഴോക്കെ 'വേണ്ട.. ഇവിടെ നില്‍ക്കണം' എന്നും പറയാറുണ്ട്. കുറച്ച് ദിവസം കൂടി നിന്നാല്‍ കിട്ടുന്ന ഫെയിം, പേയ്മെന്റ് എന്നിവയെകുറിച്ച് ഓർക്കുമ്പോഴായാരിക്കും അങ്ങനെ പറയുന്നതെന്നും സരിഗ പറയുന്നു.
നിരന്തരം കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകണം എന്ന് പറയുമ്പോള്‍ , വാ.. നമുക്ക് ബിഗ് ബോസിനോട് പറയാം എന്ന് പറയുമ്പോള്‍ 'അല്ലേല്‍.. ഇപ്പോള്‍ വേണ്ട' എന്ന് തിരിച്ച് പറയും. അവിടെ നിന്നാല്‍ കിട്ടുന്ന കാര്യങ്ങളെക്കുറിച്ച് അവർ അപ്പോള്‍ ആലോചിക്കുന്നതാവും. പക്ഷെ വീണ്ടും വീട്ടിലെ കാര്യം ആലോചിച്ച് തിരിച്ച് പോകണം എന്ന് പറയും. അവർ പറയുന്ന കാര്യങ്ങളൊക്കെ നമുക്ക് ഫീല്‍ ആകും.

അവരുടെ മകന്‍ സുധിച്ചേട്ടനെ ടിവിയില്‍ ആണ് കാണുന്നത്. കാരണം സുധിച്ചേട്ടന്‍ മരിച്ച് പോയല്ലോ. അതുപോലെ ഇപ്പോള്‍ ഞാന്‍ മകന്റെ അടുത്ത് ഇല്ല, നേരിട്ട് സംസാരിക്കുന്നില്ല. എന്നെ ടിവിയില്‍ ആണ് കാണുന്നത്. അപ്പോള്‍ എന്റെ മോന്‍ വിചാരിക്കുമോ ഞാനും മരിച്ചുപോയെന്ന്- ഇക്കാര്യം രേണു സുധി പറഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം ആയെന്നും സരിഗ പറയുന്നു. ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ശരിക്കും രേണു സുധിക്ക് വയ്യ. കാല്‍ വിണ്ടുകീറി മരുന്ന് വെച്ചിരിക്കുകയാണ്. അതാണ് നടത്തത്തിലെ പ്രശ്നം. ഭക്ഷണം പ്രശ്നമായിരുന്നു. അവിടെ ഏറ്റവും കൂടുതല്‍ മാനസികമായ പ്രശ്നങ്ങള്‍ നേരിടുന്നത് രേണു സുധിയാണെന്നാണ് എനിക്ക് തോന്നുന്നത്. രേണുവിന്റെ ഹൈജീന്‍ പ്രശ്നമൊക്കെ വലിയ രീതിയില്‍ ചർച്ചയായിരുന്നു. രേണു സുധിയോടൊപ്പം കിടക്കുന്നത് ഞാനാണ്. എന്നാല്‍ എനിക്ക് ഇന്നുവരെ അവർക്ക് ഒരു ഹൈജീന്‍ പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. അത് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ടെലികാസ്റ്റ് ചെയ്ത് കണ്ടില്ല.
രേണു സുധിയുടെ നെറ്റിയിലൊക്കെ പേന്‍ എന്നാണ് ചിലരൊക്കെ പറയുന്നത്. എന്നാല്‍ അവരുടെ തലയില്‍ പോലും ഒരു പേന് എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഒരോരുത്തർക്കും ഓരോ മാനറിസങ്ങള്‍ ഉണ്ടല്ലോ. അതില്‍ മുടിചൊറിച്ചിലൊക്കെയുണ്ട്. അതിന് അർത്ഥം പേന്‍ ഉള്ളതുകൊണ്ട് തല ചൊറിയുന്നു എന്ന് അല്ല. 24 മണിക്കൂറും ഞാന്‍ രേണുവിന്റെ അടുത്ത് തന്നെ ആയിരുന്നല്ലോ. എന്നിട്ട് ഞാന്‍ പേനൊന്നും കണ്ടിട്ടില്ല.
അനു ആ വിഷയം എടുത്തിട്ടതിന് ശേഷം ഞാന്‍ വിളിച്ച് രേണുവിനെ ഉപദേശിക്കുന്നുണ്ട്. 'പേനൊന്നും ഇല്ലെന്ന് എനിക്ക് അറിയാം. പക്ഷെ നിരന്തരം ഉള്ള ഈ തലചൊറിച്ചില്‍ അങ്ങ് നിർത്തിക്കളയണം' എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതിന് ശേഷം ഇടക്കൊക്കെ അവർ വന്ന്, 'സരിഗമ്മേ ഇന്ന് ഞാന്‍ ചൊറിഞ്ഞിട്ടില്ല, ശ്രദ്ധിച്ചായിരുന്നോ' എന്ന് ചോദിക്കും. അത്രയേയുള്ളു അവർ. പേനിനെ ചൊറിയുന്നത് അല്ല, തലചൊറിച്ചില്‍ അവരുടെ മാനറിസമാണ്.
അവരെ അനുകരിക്കാന്‍ പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ വരുന്നത് ആ ചൊറിച്ചിലൊക്കെയാണ്. എഡിറ്റിങ് ഒക്കെ കഴിഞ്ഞ് വരുമ്പോള്‍ പേന്‍ കഥകളും എന്റെ അനുകരണമൊക്കെയാണ്. അങ്ങനെയാണ് അവർക്ക് നെഗറ്റീവായി മാറുന്നത്. എന്നാല്‍ അവർ അത് മാറ്റി. പുറത്ത് ഇറങ്ങിയാല്‍ പോലും ട്രോളന്മാർക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നതും സരിഗ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications