ബിഗ് ബോസ് സീസണ്‍ 7ൽ കോമണർമാർ തമ്മിലാകുമോ പോരാട്ടം? സസ്പെൻസ് നിറച്ച് പുതിയ പ്രമോ
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ബിഗ് ബോസ് സീസണ്‍ എത്തുകയാണ്. പുതിയ സീസണിലും പല അത്ഭുതങ്ങളും ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയാണ് ആദ്യ പ്രമോ വീഡിയോയിലൂടെ അണിറയപ്രവർത്തകർ നൽകുന്നത്. ഇക്കുറി സീസണിൽ കൂടുതൽ കോമണേഴ്സ് എത്തുമെന്നാണ് പ്രമോ വീഡിയോയിൽ അവതാരകനായ മോഹൻലാൽ പറയുന്നത്.
മോഹൻലാൽ വീഡിയോയിൽ പറയുന്നത് ഇങ്ങനെ '1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നരേന്ദ്രനായി വരുമ്പോൾ ഞാൻ ഒരു സാധാരണക്കാരനായിരുന്നു .അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരന്റെ ആശങ്കകളും വിഷമവും എനിക്ക് നന്നായിട്ട് മനസ്സിലാകും .മറ്റു ബിഗ് ബോസ് ഷോകളെ അപേക്ഷിച്ച് ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത എന്താണ്, നമ്മൾ സാധാരണക്കാർക്കും ഈ ഷോയിൽ അവസരം കൊടുക്കുന്നു എന്നത് തന്നെ. എന്നാൽ ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ എയറിൽ നിരവധി സാധാരണക്കാർക്കാണ് അവസരം കൊടുക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥികൾക്കായുള്ള തിരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ നമ്മൾ ഒരുക്കുകയാണ്. ബിഗ് ബോസ് 'അഗ്നിപരീക്ഷ' വിജയിച്ചു വരുന്നവർക്ക് ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, ബിഗ് ബോസ് മലയാളം സീസൺ 7ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും', മോഹൻലാൽ പറഞ്ഞു.

പൊതുവെ ബിഗ് ബോസിൽ സെലിബ്രിറ്റികളാണ് മത്സരാർത്ഥികളായി എത്താറുള്ളത്. എന്നാൽ സീസണ്‍ 4 മുതൽ സാധാരണക്കാർക്കും അതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഗോപിക ഗോപി എന്ന മത്സരാർത്ഥിയായിരുന്നു ആ സീസണിൽ പങ്കെടുത്ത ആദ്യ കോമണർ. എന്നാൽ ഗോപികയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. വളരെ പെട്ടെന്ന് തന്നെ ഗോപിക ഷോയിൽ നിന്നും പുറത്തായി.
സീസണ്‍ 5ൽ കോമണറായി എത്തിയത് റസ്മിൻ ഭായ്, നിഷാന എന്നിവരായിരുന്നു. നിഷാന ആദ്യ എപ്പിസോഡുകളിൽ തന്നെ പുറത്തായെങ്കിലും റസ്മിൻ ഭായ് 73 ദിവസങ്ങൾക്ക് ശേഷമാണ് പുറത്തായത്.
കഴിഞ്ഞ സീസണിൽ തൃശൂർ സ്വദേശി അനീഷ് ആയിരുന്നു കോമണർ. സീസണ്‍ 7ൻ്റെ റണ്ണറപ്പാകാൻ അനീഷിന് സാധിച്ചു. ആദ്യമായാണ് ഒരു കോമണർ മത്സരാർത്ഥി ബിഗ് ബോസ് കിരീടം ചൂടിയത്.
അതേസമയം ഈ സീസണ്‍ കോമണർ മത്സരാർത്ഥികളെ കൊണ്ട് നിറഞ്ഞേക്കുമോയെന്ന ചോദ്യമാണ് പ്രമോ വീഡിയോക്ക് പിന്നാലെ ആരാധകർ ഉയർത്തുന്നത്.












Click it and Unblock the Notifications