ദില്‍ഷ അന്ന് കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി: പൈസ നഷ്ടമായ സ്ത്രീയെ സഹായിച്ചില്ലെന്നും വ്ളോഗർ
ട്രേഡിങ് ആപ്പ് പ്രമോഷനുനുമായി ബന്ധപ്പെട്ട് ദില്‍ഷ തന്നെ നേരത്തെ ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ വിന്നർ ദില്‍ഷ പ്രസന്നനെ സംബന്ധിച്ച് താല്‍ക്കാലികമായെങ്കിലും തിരിച്ചടി നല്‍കിയ വിവാദമായിരുന്നു ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട പരസ്യം. ട്രേഡിങ് പരസ്യം പിന്നീട് താരം പിന്‍വലിക്കുകയും പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ ദില്‍ഷയുടെ പരസ്യം കണ്ട് പണം നിക്ഷേപിച്ചതിന് തുടർന്ന് തട്ടിപ്പില്‍ വീണെന്ന് വ്യക്തമാക്കി ഒരു സ്ത്രീയും രംഗത്ത് വന്നിരുന്നു.
ഇതോടെ ഇവരെ സഹായിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ദില്‍ഷ തട്ടിപ്പം സംഘത്തിനെതിരെ കേസ് കൊടുക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ദില്‍ഷ കേസ് കൊടുത്തോ ഇല്ലയോ എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നാണ് വ്ളോഗർ സായി കൃഷ്ണ പറുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

റോബിന്‍-ആരതി വിവാഹ നിശ്ചയത്തില്‍
റോബിന്‍-ആരതി വിവാഹ നിശ്ചയത്തില്‍ ആരതി ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ട വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിഗ് ബോസ് റിലേറ്റഡ് വിഷയം കൈകാര്യം ചെയ്യുന്നു യൂട്യൂബ് വ്ളോഗർമാരെങ്കിലും ചർച്ച ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ചെയ്ത സമ്മർ മീഡിയയിലെ ശരത്ത് ഈ വിഷയത്തില്‍ നിമിഷ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നുവെന്നും സായി ചൂണ്ടിക്കാണിക്കുന്നു.

റിയാസിനെതിരെ ഒരു കേസ് വന്നാല്‍ ഞാന്‍ റിയാസിന് മുഴുവന്‍ പിന്തുണയും കൊടുക്കുമെന്നായിരുന്നു നിമിഷ പറഞ്ഞത്. ഈകാര്യമായിരുന്നു ശരത്ത് കണ്ടന്റാക്കിയത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒരു വിഷയത്തില്‍ കേസ് കൊടുക്കും എന്ന് പറയുന്നത് ഇത് ആദ്യത്തെ കാര്യമല്ല. നേരത്തെ ഒരു പ്രമോഷന്‍ വിവാദം വന്നപ്പോള്‍ ക്ഷമ പറയുന്നതിനോടൊപ്പം തന്നെ ഇതിന് പിന്നിലുള്ളവർക്കെതിരെ കേസ് കൊടുക്കുമെന്നൊക്കെ നിമിഷ പറഞ്ഞിരുന്നു.

ദില്‍ഷ ആർമിയുടെ ഭാഗത്ത് നിന്നും
പൈസ നഷ്ടപ്പെട്ടെന്ന് പറയുന്ന സ്ത്രീക്ക് പിന്തുണ നല്‍കുമെന്നും ദില്‍ഷ അന്ന് പറഞ്ഞിരുന്നു. ആരതിയുടെ ഈ വിഷയം ചർച്ച ചെയ്യുമ്പോള്‍ ദില്‍ഷ കേസ് കൊടുക്കുമെന്ന് പറഞ്ഞതിന് കുറിച്ചും ശരത് പറഞ്ഞു. കേസ് കൊടുക്കും എന്ന് പറഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായിട്ടില്ലെന്നും ആ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം വലിയ രീതിയിലുള്ള കമന്റുകളാണ് ദില്‍ഷ ആർമിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും സായി പറയുന്നു.

ഇത്തരം വിമർശനം ശക്തമായതോടെ വീണ്ടും മറുപടിയുമായി മുപ്പന്‍ വന്നിരുന്നു. എന്തായാലും അന്ന് ആ വിഷയത്തില്‍ പൈസ പോയ സ്ത്രീയുടെ കാര്യം ഉള്‍പ്പടെ കൂടതല്‍ ചർച്ച നടത്തിയത് എന്റെ ചാനലായിരുന്നു. പക്ഷെ ഇന്നുവരെ ആ കേസില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് ആ സ്ത്രീ എന്നോട് പറഞ്ഞതാണ്. വെർമിക എന്ന് പറയുന്ന ആ അക്കൌണ്ടില്‍ നിന്നും ഇപ്പോഴും അവർക്ക് മെസേജുകള്‍ വരുന്നുണ്ട്. അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ എനിക്ക് അയച്ച് തന്നിട്ടുണ്ട്.

ദില്‍ഷ എന്ന വ്യക്തിക്കല്ല ഈ പറയുന്ന സ്ത്രീ
ദില്‍ഷ എന്ന വ്യക്തിക്കല്ല ഈ പറയുന്ന സ്ത്രീ പൈസ കൊടുത്തത് എന്നുള്ളത് സത്യമാണ്. പക്ഷെ അന്ന് ദില്‍ഷ പറഞ്ഞത് ഞാന്‍ ഒരു കേസുമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞിരുന്നു. ഏത് ടീമാണ് ഇത് ചെയ്തതെന്ന് അറിയണം. പൈസ പോയ സ്ത്രീയുടെ അക്കൌണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ ലഭ്യമായിട്ടുണ്ട്. എന്തായാലും അവരെ ഞാന്‍ സഹായിക്കുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ദില്‍ഷ കേസ് കൊടുത്തോയെന്ന കാര്യം ആർക്കും അറിയില്ല.

ഇപ്പം ഒരാള്‍ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നതിനിടെ ഈ വിഷയം ഒന്ന് സൂചിപ്പിച്ചപ്പോള്‍ തന്നെ ദില്‍ഷ ആർമി അവരെ പോയി പൊങ്കാലയിടുകയാണ്. ആ പൈസ ഇവർക്ക് ഇതുവരെ കിട്ടിയിട്ടില്ല. പൈസ പോയത് അവരുടേതാണ്. അവർ അക്കാര്യം ദില്‍ഷയുടെ സഹോദരിയോട് പറഞ്ഞു. ദില്‍ഷയും സഹായിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഒരു അപ്ഡേഷനും ഉണ്ടായില്ല.

ദില്‍ഷയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാന്‍
ഇത് ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല. ദില്‍ഷയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ ഒരു വാക്ക് പറഞ്ഞാല്‍ അത് ചെയ്യണം. പകുതിയെങ്കിലും കൊടുക്കാമായിരുന്നു. അവരുടെ കണ്ടന്റ് ഇട്ട് എനിക്ക് പൈസകിട്ടിയിട്ടുണ്ട്. അതുകൊണ്ട് അവർ സ്വീകരിക്കാന്‍ തയ്യാറായാല്‍ പൈസ കൊടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും സായി പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications