Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി ബിഗ് ബോസ് വേണ്ടെന്ന് വെച്ചതിന്റെ കാരണം; കല്യാണം മുടക്കാന്‍ ഒരു സംഘം പ്രവർത്തിച്ചെന്നും റോബിന്‍

റോബിന്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് വരുന്നത്

 robinarathi

സോഷ്യല്‍ മീഡിയലിലൂടേയും അല്ലാതേയും ഉയരുന്ന വിമർശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ മാറാന്‍ പോവുന്നില്ല. തെറ്റുകളും ശരികളും ഉള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ആളുകള്‍ എന്നെ ഇങ്ങനെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്.

അതോടൊപ്പം തന്നെ താനും ആരതി പൊടിയുമായുള്ള വിവാഹം മുടക്കാന്‍ ഒരു സംഘം ആളുകള്‍ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു താരം. റോബിന്റെ വാക്കുകളിലേക്ക്.

പോടാ എന്നേ പറയാനുള്ളുവെന്നും റോബിന്‍

പോടാ എന്നേ പറയാനുള്ളുവെന്നും റോബിന്‍

വേദികളില്‍ എനർജിയില്‍ പറയുമ്പോള്‍ കുറേയെണ്ണത്തിന് സോഷ്യല്‍ മീഡിയയില്‍ കുരുപൊട്ടും. അവരുടെ കുരുവൊക്കെ പൊട്ടട്ടെ എന്നെ പറയാനുള്ളു. എനിക്ക് ഇങ്ങനെയൊക്കെയെ സാധിക്കുകയുള്ളു. ഞാന്‍ ഇങ്ങയാണ്, ആർക്ക് വേണ്ടിയും മാറാന്‍ സാധിക്കില്ല. നിങ്ങളെകൊണ്ട് സഹിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ സഹിച്ചാല്‍ മതി. സോഷ്യല്‍ മീഡിയയിലൂടെ നന്നാക്കാന്‍ വന്ന കുറച്ച് ആങ്ങളമാരുണ്ട്. അവരോടൊക്കെ പോയി പണിനോക്കടാ, പോടാ എന്നേ പറയാനുള്ളുവെന്നും റോബിന്‍ വ്യക്തമാക്കുന്നു.

ബിഗ് ബോസ് സീസണ്‍ ഫോർ കഴിഞ്ഞിട്ട്

ബിഗ് ബോസ് സീസണ്‍ ഫോർ കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു വർഷം കഴിയാറായി. ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ ലോഗോ കഴിഞ്ഞ ദിവസം പുറത്ത് വന്നു. പ്രമോവീഡിയോയും ഉടന്‍ പുറത്ത് വരും. ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് ആരതി പൊടിയേയും വിളിച്ചിട്ടുണ്ടായിരുന്നു. പുളിക്കാരി പോവുന്നുണ്ടോ ഇല്ലോയോ എന്ന കാര്യത്തില്‍ പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ പുതിയ സീസണിലേക്ക് അവള്‍ പോവുന്നില്ലെന്ന് കണ്‍ഫോമായി തന്നെ പറയുകയാണ്.

ബിഗ് ബോസ് എന്ന ഷോ കാരണമാണ്

ബിഗ് ബോസ് എന്ന ഷോ കാരണമാണ്

ബിഗ് ബോസ് എന്ന ഷോ കാരണമാണ് നിങ്ങള്‍ക്കെല്ലാവർക്കും എന്നെ അറിയാന്‍ സാധിച്ചത്. എന്നാല്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ അമ്മമാർക്ക് വരെ ഈ ഒരു ഷോ എങ്ങനെ കണക്ട് ആവുന്നു എന്നുള്ള കാര്യം എനിക്ക് അറിയത്തില്ല. എന്നാല്‍ ചെറിയ കുഞ്ഞങ്ങള്‍ വരെ ഫോട്ടോ കണ്ട് റോബിന്‍, റോബിന്‍ എന്ന് പറയുന്ന വീഡിയോ കാണുമ്പോള്‍ ഞാന്‍ ഭയങ്കരമായി അത്ഭുതപ്പെടും.

hair care: മുടികൊഴിച്ചിലിന് കാരണക്കാരന്‍ നിങ്ങള്‍ തന്നെയാവും: സംരക്ഷണത്തിന്റെ കാര്യത്തില്‍ പാളിച്ച പാടില്ല

ബിഗ് ബോസ് മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നീ മാറണം

ഈ ചെറിയ കുഞ്ഞുങ്ങള്‍ക്കൊക്കെ എങ്ങനെ എന്നെ അറിയുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അവർ ഷോയൊന്നും കാണാറില്ലാലോ. അവർക്ക് അതിനെക്കുറിച്ച് അറിഞ്ഞും കൂടാ. ഒരു വർഷം കഴിഞ്ഞിട്ടും കുറച്ചുപേർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ബിഗ് ബോസ് മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നീ മാറണം, നീ നന്നാവണം എന്നുള്ളത്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് പറ്റില്ല എന്നാണെന്നും റോബിന്‍ പറയുന്നു.

ഒരുപാട് പോസീറ്റീവും നെഗറ്റീവും ഉള്ള വ്യക്തി

ഒരുപാട് പോസീറ്റീവും നെഗറ്റീവും ഉള്ള വ്യക്തി

ഒരുപാട് പോസീറ്റീവും നെഗറ്റീവും ഉള്ള വ്യക്തിയാണ് ഞാന്‍. പച്ചയായ സാധാരണക്കാരന്‍. എന്റെ വിവാഹ നിശ്ചയത്തിന് ഞാന്‍ അലറി എന്നും പറഞ്ഞാണ് ചിലരുടെ പ്രശ്നം. എന്റെ നിശ്ചയത്തിന് ഞാന്‍ അലറുന്നതിന് എന്താണ്. എന്നെ സംബന്ധിച്ച് ഈ വിമർശനമൊന്നും എനിക്ക് പ്രശ്നമില്ല. ഒരാളാണെങ്കിലും നേരിട്ട് വന്ന് നല്ലത് പറയുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇതിന് വേണ്ടിയാണ് കഴിഞ്ഞ 32 വർഷമായി കഷ്ടപ്പെട്ടത്.

ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം

ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം

ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്നെ സ്നേഹിക്കുന്നവരാണ്. ഒരുപാട് സന്തോഷമുണ്ട്. എന്റെയും ആരതിയുടേയും വിവാഹ നിശ്ചയം ഒരു മിഷമനായിരുന്നു. ഇപ്പോഴും എന്തെങ്കിലും കുത്തിതിരിപ്പ് ഉണ്ടാക്കുകയാണ്. എനിക്ക് തോന്നുന്നത് കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു കല്യാണം മുടക്കാന്‍ ഇത്രയും പേർ ഒരുമിച്ച് ഇറങ്ങുന്നത്. അത്രക്ക് മാത്രം ഞാന്‍ നേരിട്ടുണ്ട്.

എന്നെ സ്നേഹിക്കുന്ന ഒരുപാട്

എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തണയും പ്രാർത്ഥനയും ഉണ്ടായിരുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നും ഇല്ലാതെ മംഗളമായി കാര്യങ്ങള്‍ നടന്നു. ചടങ്ങിലേക്ക് കുറച്ച് പേരെ മാത്രമേ വിളിച്ചിട്ടുണ്ടായിരുന്നുള്ളു. പക്ഷെ വിവാഹത്തിന് പറ്റാവുന്ന രീതിയില്‍ എല്ലാവരേയും വിളിക്കും. എത്രയാളെ വിളിക്കാന്‍ സാധിക്കുമെന്ന കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് നോക്കാമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+