Get Updates
Get notified of breaking news, exclusive insights, and must-see stories!

സമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശ്രദ്ധേയ താരങ്ങളായിരുന്നു ശാലിനി, സൂരജ്, അഖില്‍ എന്നിവർ. ശാലിനി തുടക്കത്തിലും അഖില്‍ പാതിവഴിയും പുറത്തായെങ്കിലും ഗ്രാന്‍ഡ് ഫിനാലെ വരെ എത്താന്‍ സാധിച്ച താരമായിരുന്നു സൂരജ്. സീസണിലെ ആറാം സ്ഥാനമാണ് സൂരജിന് ലഭിച്ചത്. ഷോയിലേതെന്ന പോലെ പുറത്ത് വലിയ സൌഹൃദമാണ് സൂരജിനും അഖിലിനും ഇടയിലുള്ളത്.

കോമേഡിയന്‍മാരായ ഇരുവരും ചേർന്ന് നിരവധി ഷോകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഷോയ്ക്ക് പോവുന്നതിനിടയില്‍ ഇരുവരേയും കണ്ടതിനെക്കുറിച്ച് ശാലിനി നായർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇരുവരേയും കണ്ടപ്പോള്‍ ഒരുപാട് സംസാരിച്ചെന്നും

ഇരുവരേയും കണ്ടപ്പോള്‍ ഒരുപാട് സംസാരിച്ചെന്നും പെട്ടെന്നുള്ള പ്ലാനിങ് ആയതുകൊണ്ട് മാറ്റിവയ്ക്കാൻ കഴിയാത്ത പ്രോഗ്രാമിന്റെ തിരക്കുകളിൽ ആയിരുന്നു രണ്ട് പേരുമെന്നാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. കൊച്ചിയിൽ വന്നിട്ടും സൂരജിനേം അഖിയേയും കാണാൻ പറ്റിയില്ലല്ലോ എന്നുള്ള സങ്കടമുണ്ടായിരുന്നെങ്കിലും അത് മാറിയെന്നും ശാലിനി കുറിക്കുന്നു.

എവിട്റി ഞങ്ങള് കൊച്ചിയിലുണ്ട് ഇങ്ങോട്ട് വാ

''എവിട്റി ഞങ്ങള് കൊച്ചിയിലുണ്ട് ഇങ്ങോട്ട് വാ" പ്രതീക്ഷിക്കാത്ത നേരത്തെ വിളി വന്നപ്പോൾ ഞാൻ വാഗമണ്ണിൽ ആയിപ്പോയി. കൊച്ചിയിൽ വന്നിട്ടും സൂരജിനേം അഖിയേയും കാണാൻ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം, പിന്നെ ഒന്നും നോക്കാൻ നിന്നില്ല നേരെ വർക്കല. രണ്ടുപേരും പ്രോഗ്രാം കഴിഞ്ഞ് ഞാൻ എത്തുന്നത് വരെ ഉറക്കം ഒഴിച്ച് ഭക്ഷണം കഴിക്കാതെ എന്നെയും കാത്തിരുന്നു. പക്ഷേ ഞാൻ അവരുടെ അടുത്ത് എത്തിയപ്പോൾ സമയം പുലർച്ചെ നാലു മണി കഴിഞ്ഞിരുന്നു. സൂരജ് പകുതി ഉറങ്ങിപ്പോയി''- ശാലിനി കുറിക്കുന്നു.

ഒരുപാട് സംസാരിച്ചു കുറെ തമാശകൾ പറഞ്ഞു

ഒരുപാട് സംസാരിച്ചു കുറെ തമാശകൾ പറഞ്ഞു, ചെറിയ മഴയുണ്ടായിരുന്നു. ഞങ്ങൾ അങ്ങനെ നല്ല ചൂട് ദോശയും കട്ടനും കുടിക്കാൻ പോയി. പെട്ടെന്നുള്ള പ്ലാനിങ് ആയതുകൊണ്ട് മാറ്റിവയ്ക്കാൻ കഴിയാത്ത പ്രോഗ്രാമിന്റെ തിരക്കുകളിൽ ആയിരുന്നു രണ്ട് പേരും. അഖിക്ക് ഈവനിംഗ് പ്രോഗ്രാമിന്റെ തിരക്കുകളും സൂരജിന് വെഞ്ഞാറമൂട് പ്രോഗ്രാമും. അങ്ങനെ ചെറുതായൊന്ന് റസ്റ്റ് എടുത്ത ശേഷം എന്റെ അടുത്ത ലൊക്കേഷൻ നേരെ സുചിയുടെ വീട്ടിലേക്ക്- ശാലിനി കൂട്ടിച്ചേർത്തു.

Vastu Tips for Main Door: ചില്ലറക്കാരനല്ല വാതില്‍ പടി: വാസ്തുവില്‍ പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൈ ബ്രദർ ബോയ്, ഒരിക്കൽക്കൂടി ഞങ്ങൾ നേരിട്ട് കണ്ടു.

സീസണ്‍ ഫോറിലെ തന്നെ മറ്റൊരു സഹതാരമായ അഖിലിനേയും കഴിഞ്ഞ ദിവസം ശാലിനി കണ്ടിരുന്നു. 'സ്വപ്രയത്നം കൊണ്ട് ഉയർച്ചയുടെ പടവുകൾ കയറി 64 ക്യാമറകുൾക്ക് മുന്നിൽ അദൃശ്യനാക്കപ്പെട്ട മാന്ത്രികൻ. അശ്വിൻ വിജയ് , മൈ ബ്രദർ ബോയ്, ഒരിക്കൽക്കൂടി ഞങ്ങൾ നേരിട്ട് കണ്ടു. തിരക്കുകൾക്കിടയിലും എന്നെ കാണാൻ അവനോടിയെത്തി. കളങ്കമില്ലാത്ത സ്നേഹവും ഒരുപാടോർമ്മകളും ഒരിക്കൽക്കൂടി പങ്കുവെച്ചുകൊണ്ട് ഞങ്ങൾ പിരിഞ്ഞു'- എന്നായിരുന്നു അഖിലിനെ കണ്ടതിനെക്കുറിച്ചുള്ള ശാലനിയുടെ വാക്കുകള്‍..

ഈ സമയവും കടന്നു പോകും

അതേസമയം, നേരത്തെ ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ശാലിനി പ്രതികരിച്ചിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ശാലിനി തന്റെ പിന്തുണ വ്യക്തമാക്കിയത്. ഈ സമയവും കടന്നു പോകും. മുന്നോട്ട് പോകുകയെന്നാണ് ദില്‍ഷയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ശാലിനി കുറിച്ചത്.

ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ള ഒരുപാട് പേർ

'ഒരിക്കൽ ഹൃദയത്തിൽ നന്മയുള്ള ഒരുപാട് പേർ എനിയ്ക്കു വേണ്ടി സംസാരിച്ചു. പ്രതീക്ഷിച്ച പലരും അതിൽ ഉണ്ടായിരുന്നുമില്ല. ഇപ്പോൾ ഞാൻ നിന്നോട് പറയുകയാണ്. ഈ സമയവും കടന്നു പോകും. മുന്നോട്ട് പോകുക,' അതേസമയം കർമ്മയെക്കുറിച്ചുള്ള ഒരു ചിത്രവും ശാനിലിനി തന്റെ സ്റ്റോറിയില്‍ ചേർത്തിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+