Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോർജ്ജും ജയശങ്കറും ബോബി ചെമ്മണ്ണൂരും, ബിഗ് ബോസ് 3ൽ ആരൊക്കെ, പേരുകളുമായി മുൻ താരങ്ങൾ

കൊച്ചി: ഏറെ ജനപ്രിയമായ ടെലിവിഷന്‍ ഷോ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഫെബ്രുവരിയില്‍ ആണ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് എത്തുക. ബിഗ് ബോസ് സീസണ്‍ 2 കൊവിഡ് കാരണം പൂര്‍ത്തിയാക്കാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ മൂന്നാം സീസണിന് വേണ്ടി ആരാധകര്‍ കാത്തിരിപ്പിലാണ്.

ആരൊക്കെയാവും ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനിടെ രണ്ടാം സീസണിലെ താരങ്ങള്‍ പുതിയ സീസണില്‍ ആരൊക്കെ വേണം എന്നുളള തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചിരിക്കുകയാണ്.

മൂന്നാം സീസണിലേക്ക് ആരൊക്കെ

മൂന്നാം സീസണിലേക്ക് ആരൊക്കെ

ബിഗ് ബോസ് രണ്ടാം സീസണില്‍ ജനപ്രീതി പിടിച്ച് പറ്റിയ താരങ്ങളാണ് രജിത് കുമാറും ആര്യയും ഫുക്രുവും രേഷ്മയും അടക്കമുളളവര്‍. മൂന്നാം സീസണിലേക്ക് തങ്ങള്‍ ആരെയൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ഈ മുന്‍ മത്സരാര്‍ത്ഥികള്‍ ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരിച്ചിരിക്കുന്നത്. പിസി ജോര്‍ജ്ജും ബോബി ചെമ്മണ്ണൂരും അടക്കമുളളവരുടെ പേരുകളാണ് ഇവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രജിത് കുമാറിന്റെ നിർദേശം

രജിത് കുമാറിന്റെ നിർദേശം

നടന്‍ മനോജ്, നടി മായാ വിശ്വനാഥ്, മൂപ്പന്‍സ് വ്‌ളോഗ് ഫെയിം ശരത്ത് പരമേശ്വര്‍, മല്ലു ടോക്‌സിലെ രേവതി എന്നിവരെ ആണ് രജിത് കുമാര്‍ ബിഗ് ബോസ് മൂന്നാം സീസണിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇവരെല്ലാവരും തന്നെ കാണികളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ തക്ക കഴിവുളളവരാണ് എന്നതാണ് ഇവരെ തിരഞ്ഞെടുക്കാനുളള കാരണമായി രജിത് കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജയശങ്കർ വേണമെന്ന് ആര്യ

ജയശങ്കർ വേണമെന്ന് ആര്യ

നടന്‍ മനോജ്, നടി ബീനാ ആന്റണി എന്നിവരുടെ പേരുകളാണ് രണ്ടാം സീസണിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മ നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ബിഗ് ബോസ് ഷോയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് രേഷ്മ പറയുന്നു. അഡ്വക്കേറ്റ് എം ജയശങ്കര്‍, നടന്‍ മനോജ് എന്നിവരെ ആണ് നടിയും അവതാരകയുമായ ആര്യ നിര്‍ദേശിച്ചിരിക്കുന്നത്.

രജിത്ത് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നില്ല

രജിത്ത് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നില്ല

നല്ലൊരു നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജിനെ ഷോയില്‍ കാണണം എന്ന് ആഗ്രഹം ഉണ്ടെന്ന് ആര്യ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കര്‍ രണ്ടാം സീസണില്‍ തന്നെ വരാന്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് ആര്യ പറയുന്നു. എന്നാല്‍ ജയശങ്കറിനെ പങ്കെടുപ്പിക്കണം എന്നതിനോട് രജിത്ത് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ആര്യ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി

പിസി ജോർജും ചെമ്മണ്ണൂരും

പിസി ജോർജും ചെമ്മണ്ണൂരും

രണ്ടാം സീസണിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന പവന്‍ ജിനോ തോമസ് തിരഞ്ഞെടുത്തിരിക്കുന്ന പേരുകള്‍ പിസി ജോര്‍ജ്ജ് എംഎല്‍എയുടേയും വ്യവസായി ബോബി ചെമ്മണ്ണൂരിന്റെയും നടന്‍ സന്തോഷ് പണ്ഡിറ്റിന്റെയും പേരുകളാണ്. ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. തിരഞ്ഞെടുപ്പ് കാലത്ത് പിസി ജോര്‍ജ്ജും ഷോയിലെത്തുമെന്ന് കരുതാനാവില്ല.

Recommended Video

cmsvideo
    ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു
    ഫുക്രുവിന്റെ ചോയ്സ്

    ഫുക്രുവിന്റെ ചോയ്സ്

    വൈറല്‍ യൂട്യൂബറായ അര്‍ജ്ജുന്‍, വിക്കി തഗ്ഗ്, മല്ലു അനലിസ്റ്റ് വിവേക് ബാലചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആണ് ഫുക്രു നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാവരും യുവാക്കളാണ് എന്നും ഇവരുടെ ചിന്താഗതികള്‍ തനിക്ക് ഇഷ്ടമാണെന്നും ഫുക്രു പറയുന്നു. നടി അനാര്‍ക്കലി മരിക്കാര്‍, കരിക്ക് ഫെയിം അനു കെ അനിയന്‍ എന്നിവരുടെ പേരുകളും മൂന്നാം ബിഗ് ബോസിലേക്ക് പറഞ്ഞ് കേട്ടിരുന്നുവെങ്കിലും ഇരുവരും അത് നിഷേധിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+