Get Updates
Get notified of breaking news, exclusive insights, and must-see stories!

'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ

കൊച്ചി: ഏഷ്യാനെറ്റിലെ പോപ്പുലര്‍ ഷോ ആയ ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥി ആയിരുന്ന രജിത് കുമാറിനെതിരെ നോര്‍ത്ത് പരവൂര്‍ പോലീസ് കേസെടുത്തു.

അതേ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മ രാജന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരിപാടിക്കിടെ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പച്ചമുളക് ഉടച്ച് കണ്ണില്‍ തേച്ചു

പച്ചമുളക് ഉടച്ച് കണ്ണില്‍ തേച്ചു

ബിഗ് ബോസ് പരിപാടിക്കിടയിലും അതിന് ശേഷവും രജിത് കുമാറില്‍ നിന്നും തനിക്ക് മാനസിക-ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നും അതില്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് രേഷ്മ രാജന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിഗ് ബോസിലെ ഒരു ടാസ്‌കിനിടയില്‍ ആണ് രജിത് കുമാര്‍ പച്ചമുളക് ഉടച്ച് രേഷ്മയുടെ കണ്ണില്‍ തേച്ചത്.

ഫാൻസ് ആക്രമണം

ഫാൻസ് ആക്രമണം

തുടര്‍ന്ന് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടു. ആ സമയത്തും ഷോ അവസാനിച്ചതിന് ശേഷവും രജിത് കുമാര്‍ ഫാന്‍സില്‍ നിന്നും തനിക്ക് വധഭീഷണി അടക്കം നേരിടേണ്ടി വന്നതായി രേഷ്മ പറയുന്നു. സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആയിരുന്നു ആക്രമണം. കുടുംബാംഗങ്ങളേയും രജിത് ഫാന്‍സ് ആക്രമിച്ചുവെന്ന് രേഷ്മ ആരോപിക്കുന്നു.

അശ്ലീല ഫോട്ടോകള്‍

അശ്ലീല ഫോട്ടോകള്‍

തന്റെ അശ്ലീല ഫോട്ടോകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. കൂടാതെ കുടുംബാംഗങ്ങളെ തെറി പറയുകയും സ്ത്രീ എന്ന തരത്തിലുളള അന്തസ്സിന് മുറിവേല്‍പ്പിക്കുന്ന പല തരത്തിലുളള ആക്രമണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി രജിത് ആരാധകര്‍ നടത്തിയത് എന്നും പോലീസിന് നല്‍കിയ പരാതിയില്‍ രേഷ്മ രാജന്‍ ആരോപിക്കുന്നു.

കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ല

കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ല

കണ്ണില്‍ മുളക് തേച്ച സംഭവത്തിന് ശേഷവും രജിത് കുമാര്‍ പല വേദികളിലും തന്നെ അപമാക്കുന്ന തരത്തില്‍ സംസാരിച്ചെന്നും രേഷ്മ ആരോപിക്കുന്നു. മാത്രമല്ല തന്റെ കണ്ണില്‍ രജിത് കുമാര്‍ കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും ഇപ്പോഴും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ലെന്നും രേഷ്മ പറയുന്നു.

കവിളില്‍ ആണ് മുളക് തേച്ചത്

കവിളില്‍ ആണ് മുളക് തേച്ചത്

രജിതിനെതിരെ കേസ് കൊടുക്കുന്നതിന് മുന്നോടിയായി കണ്ണ് പരിശോധന നടത്തിയിരുന്നു. മരുന്ന് ഉപയോഗിച്ചിട്ടും കണ്ണട ധരിച്ചിട്ടും കാഴ്ച പഴയത് പോലെ ആകുന്നില്ലെന്നും രേഷ്മ പറയുന്നു. തന്റെ കണ്ണില്‍ അല്ല, കവിളില്‍ ആണ് മുളക് തേച്ചത് എന്നാണ് രജിത് കുമാര്‍ അടുത്തിടെ പറഞ്ഞത് എന്നും രേഷ്മ രാജന്‍ ആരോപിച്ചു.

ആസിഡ് ഒഴിക്കണമെന്ന്

ആസിഡ് ഒഴിക്കണമെന്ന്

ബിഗ് ബോസിന് ശേഷം രജിത് കുമാറിന് എതിരെ കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്ക് നേരേ രൂക്ഷമായ ആക്രമണാണ് പുറത്ത് നടന്നത്. ആസിഡ് ഒഴിക്കണമെന്നും കണ്ണില്‍ കുരുമുളക് ഇടണം എന്നും അടക്കമുളള ആഹ്വാനങ്ങളാണ് രജിത് ഫാന്‍സ് നടത്തിയത്. മാനസികമായി തന്നെ വളരെ അധികം പ്രശ്‌നത്തിലാക്കി ഇത്തരം സംഭവങ്ങള്‍.

കാര്യങ്ങള്‍ നിസ്സാരവല്‍ക്കുന്നു

കാര്യങ്ങള്‍ നിസ്സാരവല്‍ക്കുന്നു

ഇതോടെ നാട്ടില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച് ദുബൈയില്‍ സുഹൃത്തിന്റെ അടുത്തേക്ക് പോയി. അപ്പോഴാണ് കൊവിഡ് ലോക്ക്ഡൗണ്‍ വരുന്നത്. തല്‍ക്കാലം കേസ് വേണ്ട എന്ന് കരുതിയപ്പോഴാണ് രജിതും ഫാന്‍സും ചെയ്ത കാര്യങ്ങള്‍ നിസ്സാരവല്‍ക്കുന്നതായി കണ്ടത്. ഇതോടെയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നും രേഷ്ണ രാജന്‍ പ്രതികരിച്ചു.

കണ്ണുകള്‍ക്ക് കന്‍ജക്ടിവൈറ്റിസ്

കണ്ണുകള്‍ക്ക് കന്‍ജക്ടിവൈറ്റിസ്

ബിഗ് ബോസ് ചിത്രീകരണത്തിനിടെ തന്നോട് രജിത് കുമാര്‍ അശ്ലീല ചുവയുളള കമന്റുകള്‍ പറഞ്ഞിരുന്നതായും രേഷ്മ ആരോപിച്ചു. ഷോയ്ക്കിടെ തന്റെ കണ്ണില്‍ പച്ചമുളക് തേക്കുന്നതിന് മുന്‍പ് തന്നെ കണ്ണുകള്‍ക്ക് കന്‍ജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് വന്ന് ചികിത്സ തേടുകയും ചെയ്തു.

കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ

കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ

മൂന്നാഴ്ച കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. രോഗം ഭേദമായി താന്‍ ഷോയിലേക്ക് തിരിച്ചെത്തി. എന്നാല്‍ കണ്ണിലെ അണുബാധ പൂര്‍ണമായും മാറിയിട്ടില്ലെന്ന് താന്‍ രജിത് കുമാറിനോട് പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് രജിത് കുമാര്‍ തന്റെ കണ്ണില്‍ പച്ചമുളക് ഉടച്ച് തേച്ചത് എന്നും രേഷ്മ ആരോപിച്ചു.

Recommended Video

cmsvideo
    രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
    അച്ഛനെ സ്വാധീനിക്കാനും ശ്രമം

    അച്ഛനെ സ്വാധീനിക്കാനും ശ്രമം

    ബിഗ് ബോസിന് ശേഷം കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായി രേഷ്മ ആരോപിക്കുന്നു. കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിറകേ തന്റെ അച്ഛനെ സ്വാധീനിക്കാനുളള ശ്രമം വരെ നടന്നു. എന്നാല്‍ അച്ഛന്‍ പറയുന്നത് താന്‍ സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഷോയില്‍ നിന്ന് രജിത് കുമാര്‍ പുറത്താക്കപ്പെട്ടത്. രജിത് കുമാറിനെതിരെ മാത്രമല്ല സൈബര്‍ ആക്രമണം നടത്തുന്ന ഫാന്‍സിന് എതിരെയും രേഷ്മ പരാതി നല്‍കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+