Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷാകും കാതറിനും അഭിനയ പ്രതിഭകള്‍: മഞ്ജുവിനും ഉണ്ണിരാജക്കും അംഗികാരം, ഇവർ ജേതാക്കള്‍

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണയും മികച്ച ടെലി സീരിയല്‍ വിഭാഗത്തില്‍ ആരും പുരസ്കാരം നേടിയില്ല. ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. മികച്ച രണ്ടാമത്തെ ടെലി സീരിയൽ വിഭാഗത്തിലും ഇതേ കാരണത്താല്‍ പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ല.

'പിറ' യാണ് മികച്ച ടെലി ഫിലിമിനുള്ള

'പിറ' യാണ് മികച്ച ടെലി ഫിലിമിനുള്ള (20 മിനിട്ടിൽ കുറവ്) പുരസ്കാരം കരസ്ഥമാക്കിയത്. ദൃശ്യ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ ഫാസിൽ റസാഖാണ് പിറ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും നിർമ്മാതാവ് ജിസ്ന ജോസഫിനും 15,000/‐ രൂപവീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പിറയുടെ തിരക്കഥയും ഫാസിലാണ്. ഇതിന് 10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പട്ടാമ്പി കേബിൾ വിഷൻ നിർമ്മിച്ച അതിരാണ് മികച്ച ടെലി ഫിലിം. ഫാസില്‍ റസാഖ് തന്നെയാണ് അതിരും സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ : വിനായക് എസ്., മൃദുൽ എസ്, സംവിധായകന് 20000 രൂപയും പ്രശസ്തി പത്രവും ശില്പവും ലഭിക്കും. തിരക്കഥാകൃത്തിന് 7500 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ലഭിക്കുക.

മണികണ്ഠൻ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടന്‍

പിറയിലെ അഭിനയത്തിന് ഇഷാക് കെ മികച്ച നടനയാപ്പോള്‍ കാതറിൻ (അന്ന കരീന-ഫ്ളവേഴ്സ് ചാനൽ) മികച്ച നടിയായി. മണികണ്ഠൻ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടന്‍ (വായനശാല- റോസ്ബൗൾ ചാനൽ). തന്മയത്വമുള്ള അഭിനയ ശൈലിയിലൂടെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ സ്വാഭാവിക ജീവിത സമീപനങ്ങളെ അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവിനാണ് പുരസ്കാരം.
അളിയൻസ്' എന്ന ഹാസ്യപരിപാടിയിലെ തങ്കം എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചതിന് മഞ്ജു പത്രോസിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ജോളി ചിറയത്തിനാണ് കൊമ്പൽ (ജീവൻ ടി.വി) മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മറ്റ് പ്രധാന പുരസ്കാരങ്ങള്‍ ഇങ്ങനെ..

മികച്ച കോമഡി പ്രോഗ്രാം : അളിയൻസ് (കൗമുദി ടി.വി

1. മികച്ച കഥാകൃത്ത് : ലക്ഷ്മി പുഷ്പ (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കൊമ്പൽ (ജീവൻ ടി.വി)
2. മികച്ച ടി.വി.ഷോ : ഒരു ചിരി ഇരുചിരി ബമ്പർ ചിരി(എന്റർടെയിൻമെന്റ്) നിർമ്മാണം : മഴവിൽ മനോരമ (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
3. മികച്ച കോമഡി പ്രോഗ്രാം : അളിയൻസ് (കൗമുദി ടി.വി) സംവിധാനം : രാജേഷ് തലച്ചിറ (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : രാംജി കൃഷ്ണൻ ആർ. (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
4. മികച്ച ഹാസ്യാഭിനേതാവ് : ഉണ്ണിരാജൻ പി. (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മറിമായം (മഴവിൽ മനോരമ)
5. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.

മികച്ച സംവിധായകൻ : ഫാസിൽ റസാഖ്

6. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.
7. കുട്ടികളുടെ മികച്ച പരിപാടി: മഡ് ആപ്പിൾസ് (സെൻസേർഡ്) ഷോർട്ട് ഫിലിം സംവിധാനം : അക്ഷയ് കീച്ചേരി (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : കിഷൻ മോഹൻ(20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : മഹേഷ് ആലച്ചേരി(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
8. മികച്ച സംവിധായകൻ : ഫാസിൽ റസാഖ് (ടെലിസീരിയൽ/ടെലിഫിലിം) (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : പിറ, അതിര്

 മികച്ച ബാലതാരം : നന്ദിത ദാസ്

9. മികച്ച ബാലതാരം : നന്ദിത ദാസ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
10. മികച്ച ഛായാഗ്രാഹകൻ : മൃദുൽ എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
11. മികച്ച ദൃശ്യസംയോജകൻ : റമീസ് എം.ബി.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)
12. മികച്ച സംഗീതം : മുജിബ് മജീദ്സംവിധായകൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)(ടെലിസീരിയൽ/ടെലിഫിലിം)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)
13. മികച്ച ശബ്ദലേഖകൻ : വിനായക് എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
14. മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അശാന്തം (തൃശൂർ മീഡിയ വിഷൻ)

കഥേതരം വിഭാഗം

കഥേതരം വിഭാഗം
1. മികച്ച ഡോക്യുമെന്ററി : അക്ഷരം പൂക്കാത്ത കാട്ടുചോലകൾ
(ജനറൽ) (മീഡിയ വൺ)
സംവിധാനം : സോഫിയ ബിന്ദ്
2. മികച്ച ഡോക്യുമെന്ററി : ആനത്തോഴർ
(സയൻസ് & എൻവയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : കെ. അരുൺകുമാർ
3. മികച്ച ഡോക്യുമെന്ററി : തോരാക്കഥകളുടെ നാഞ്ചിനാട്
(ബയോഗ്രഫി) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : അനീഷ് എം.ജി
വ്യക്തി ദേശത്തെ അടയാളപ്പെടുത്തുമ്പോൾ നാടും കഥാകാരനും ഒന്നാവുന്ന അപൂർവ്വ ദൃശ്യാനുഭവം, പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ ജീവിതം.

 മികച്ച ഡോക്യുമെന്ററി : മുളഗീതങ്ങൾ

4. മികച്ച ഡോക്യുമെന്ററി : മുളഗീതങ്ങൾ
(വിമൻ & ചിൽഡ്രൻ) (സ്വയംപ്രഭ ചാനൽ)
സംവിധാനം : സജീദ് നടുത്തൊടി
മുളയുടെ സംഗീതത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകയായി മാറിയ നൈന ഫെബിൻ എന്ന പെൺകുട്ടിയുടെ പ്രവർത്തനങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
5. മികച്ച എഡ്യുക്കേഷണൽ : മഞ്ചാടി ‐ ഉറുമ്പ്, കാക്ക
പ്രോഗ്രാം (വിക്ടേഴ്സ് ചാനൽ)
സംവിധാനം : ബി.എസ്. രതീഷ്
6. മികച്ച ആങ്കർ : അരൂജ എം.വി
പരിപാടി : ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്സ്
(കൈറ്റ് വിക്ടേഴ്സ്)
ടെലിവിഷനിലൂടെ ക്ലാസുകൾ ശ്രദ്ധിക്കുന്ന കുട്ടികളെ പിടിച്ചിരുത്താനുതകുന്ന ഊർജ്ജസ്വലമായ അവതരണം.ഒരു പാഠഭാഗത്തിന്റെ വിവിധ തലങ്ങളെ ഒരാൾ തന്നെ വ്യത്യസ്ത വേഷങ്ങളിലും 'ഭാവങ്ങളിലും അവതരിപ്പിക്കുന്നു.

7. മികച്ച സംവിധായകൻ : റാഫി ബക്കർ

7. മികച്ച സംവിധായകൻ : റാഫി ബക്കർ
(ഡോക്യുമെന്ററി) പരിപാടി : അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്)
8. മികച്ച ന്യൂസ് ക്യാമറാമാൻ : കൃഷ്ണപ്രസാദ് ആർ. പി
പരിപാടി : സത്രം ആദിവാസികളുടെ ദുരവസ്ഥ
(ഏഷ്യാനെറ്റ് ന്യൂസ്)
9. മികച്ച വാർത്താവതാരകൻ : കെ.ആർ.ഗോപീകൃഷ്ണൻപരിപാടി : 24 ന്യൂസ്
10. മികച്ച കോമ്പിയർ/ആങ്കർ : 1. പാർവതി കുര്യാക്കോസ് (വാർത്തേതര പരിപാടി)

 മികച്ച ആങ്കർ/ഇന്റർവ്യൂവർ:

12. മികച്ച ആങ്കർ/ഇന്റർവ്യൂവർ: 1. ജയമോഹൻ നായർ (കറന്റ് അഫയേഴ്സ്) 2. ശരത് ചന്ദ്രൻ എസ്. പരിപാടി : 1. അഭിമുഖം: മനു എസ്.പിള്ള (മനോരമ ന്യൂസ്) 2. അഭിമുഖം: എന്തു ചെയ്തു (കൈരളി ടി.വി)
13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് : മുഹമ്മദ് അസ്ലം എ.
പരിപാടി : ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ്
(മീഡിയാ വൺ)
14-മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്) പരിപാടി : ഫ്യുവൽ ഗം നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
15. മികച്ച കുട്ടികളുടെ : ഇ ‐ ക്യൂബ് സ്റ്റോറീസ് ‐ സ്റ്റേജ് ഫ്രൈറ്റ്
പരിപാടി (കൈറ്റ് വിക്ടേഴ്സ്)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+