India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം കുഴി തോണ്ടുന്ന ബ്ലസ്ലിയുടെ നെഗറ്റീവ്;ടോപ് 3 മത്സരാർത്ഥികൾ..സാധ്യത;വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് സീസൺ 4 അവസാനിക്കാൻ ഇനി വെറും ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. റിയാസ്, ബ്ല്സ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ,സൂരജ് എന്നിവരാണ് ഗ്രാന്റ് ഫിനായിലേക്ക് കടന്നിരിക്കുന്നത്.ഇവരിൽ ആരാകും കപ്പ് അടിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ

അതിനിടെ ടോപ് 5 മത്സരാർത്ഥികളെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്. അഞ്ച് മത്സരാർത്ഥികളിൽ ആർക്കാണ് ടോപ് ത്രീയിൽ എത്താൻ മുൻതൂക്കമെന്ന് കുറിപ്പിൽ വിശദമാക്കുന്നുണ്ട്. വായിക്കാം

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ?ജാമ്യം റദ്ദ് ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്..നിർണായകംദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ?ജാമ്യം റദ്ദ് ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്..നിർണായകം

1


1- റിയാസ് സലിം

പുറത്ത് ഏറ്റവും കൂടുതൽ ഫാൻബേസ് ഉള്ള ശരാശരി ഗെയിമർ മാത്രമായിരുന്ന റോബിൻ രാധാകൃഷ്ണനേ ടാർഗറ്റ് ചെയ്തു കൊണ്ടുള്ള എൻട്രി തന്നെ റിയാസിനെ വ്യത്യസ്തനാക്കുന്നതായിരുന്നു. റോബിൻ മാത്രമായിരുന്നില്ല ബ്ലേസ്ലി, ദിൽഷ, ലപ്രി തുടങ്ങി ഹൌസിലെ പ്രമുഖരൊക്കെ തന്റെ ഡയറക്റ്റ് ടാർഗറ്റ് ആണെന്ന് പ്രഖ്യാപിച്ചു വ്യക്തമായ ഗെയിം പ്ലാനോട് കൂടി അകത്ത് കയറാൻ റിയാസിനായി. പ്രവോക്കിംഗ് ഗെയിമിലൂടെ ഏറ്റവും ശക്തനായ എതിരാളിയെ പുറത്താക്കാൻ റിയാസിന് കഴിഞ്ഞു.

2


കാര്യങ്ങൾ വ്യക്തമായി പറഞ്ഞവതരിപ്പിക്കാനുള്ള കഴിവ് ഒരു പ്ലസ് പോയിന്റ്‌ ആണ്.റോബിൻ പോയാൽ ഓണവില്ല് ആകും എന്ന് പറഞ്ഞ ഹൌസ് നേ കണ്ടന്റ് പൂരം ആക്കാൻ റിയാസ് വഹിച്ച പങ്ക് ചെറുതല്ല. റിയൽ എന്റർടെയിനർ. ഈ സീസണിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് അകത്ത് കയറിയ ദിവസം മുതൽ നേരിട്ട മത്സരാർത്ഥിയിൽ നിന്ന് ഇന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ ഇഷ്ട്ടം നേടാനായത് റിയാസിന്റെ ഗെയിന്റെ കഴിവാണ്. ടോപ് 3 യിൽ എത്താൻ എന്ത് കൊണ്ടും അർഹതയുള്ള മത്സരാർത്ഥി.

2

2- ദിൽഷ പ്രസന്നൻ
ദിൽഷ കണ്ടന്റ് ഉണ്ടാക്കില്ല, കണ്ടന്റ് ദിൽഷയെ തേടി വരും എന്ന് പറഞ്ഞത് പോലെയാണ് റോബിൻ - ബ്ലേസ്ലി എന്നിവർ ദിൽഷയുടെ അടുത്ത് എത്തിയത്, ആദ്യ ആഴ്ച മുതൽ ദിൽഷയുടെ ഗെയിം അത് തന്നെയായിരുന്നു. തന്നോട് പ്രേമം ആണെന്ന് പറഞ്ഞു ഒലിപ്പിച്ചു വന്ന രണ്ട് ആണുങ്ങളെ ഒരാളെ ഫ്രണ്ടും മറ്റെയാളെ ബ്രദറും ആക്കി തന്റെ ഭാഗം ക്ലിയർ ആക്കി അതിനെ ഗെയിം കൂടിയാക്കാൻ ദിൽഷയ്ക്ക് കഴിഞ്ഞു. ടാസ്കുകളിൽ മികച്ച പെർഫോമൻസ് ദിൽഷയുടെ പ്ലസ് പോയിന്റ്‌ ആണ്. പ്രത്യേകിച്ച് ഫിസിക്കൽ ടാസ്കുകൾ. ടോപ് 3 യിൽ ഉറപ്പായും എത്താൻ സാധ്യതയുള്ള മത്സരാർത്ഥി.

4


3- മുഹമ്മദ്‌ ഡിലിജന്റ് ബ്ലേസ്ലി

പാവ ടാസ്കിൽ കയ്യിൽ കിട്ടിയ പാവയെ ഡൈസിക്ക് കൊടുത്ത മണ്ടൻ എന്ന ഇമേജിൽ നിന്ന് ഭാഗ്യപേടകം ടാസ്കിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂർ പൂർത്തിയാക്കി ഫാൻ ബേസ് ഉണ്ടാക്കിയ മത്സരാർത്ഥി. ഫിസിക്കൽ ടാസ്കുകളിലെ പെർഫോമൻസ് ആണ് ബ്ലേസ്ലിയുടെ പ്ലസ് പോയിന്റ്‌. നന്മമരം കളി ഓവർ പൊട്ടൻകളി ദിൽഷയുടെ പിന്നാലെയുള്ള സ്റ്റോക്കിംഗ് - ഇതൊക്കെ സ്വന്തം കുഴി തോണ്ടുന്ന നിലയിൽ നിലവിൽ ബ്ലേസ്ലിയുടെ നെഗറ്റീവ് ആണ്.

5


ഫിനാലെ വീക്ക്‌ സന്ദേശ വീക്ക്‌ ആക്കാനാണ് പ്ലാൻ എങ്കിൽ കൂടുതൽ കയ്യിൽ നിന്ന് പോകാൻ സാധ്യതയുണ്ട്. കൃത്യമായി കണക്കു കൂട്ടി ഓരോ ചുവടും വയ്ക്കുന്ന വളരെ കൗശലക്കാരനായ ഗെയിമർ കൂടിയാണ് ബ്ലേസ്ലി.ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ടോപ് 5 ൽ സ്ഥാനം നേടാൻ സാധിച്ചത് ബ്ലേസ്ലിയുടെ ഗെയിമിന്റെ കഴിവാണ്. ടോപ് 3 യിൽ ഉറപ്പായും എത്തുന്ന മത്സരാർത്ഥി.

6

4- ലക്ഷ്മിപ്രിയ
പരമാവധി 60 ദിവസം എന്നായിരുന്നു ലപ്രി കയറിയപ്പോൾ തോന്നിയത്. എന്നാൽ അതിനെയൊക്കെ മറികടന്നു 100 ദിവസം തികയ്ക്കാൻ ലക്ഷ്മിപ്രിയക്ക് കഴിഞ്ഞു എന്നത് അവരുടെ വിജയമാണ്. ബിബി സീസൺ 4 ന്റെ കണ്ടന്റ് മേക്കിംഗിൽ ലക്ഷ്മിപ്രിയയുടെ തട്ട് താണിരിക്കും. അടുക്കള, അനുഗ്രഹം, ശാപം, പരദൂഷണം, താണ്ഡവം, സ്നേഹം, കണ്ണീർ, ഗ്രൂപ്പ്‌ ഉണ്ടാക്കൽ- ഗ്രൂപ്പ്‌ പൊളിക്കൽ സപ്പോർട്ട് ചെയ്യൽ -പിന്നീന്ന് കുത്തൽ എന്ന് തുടങ്ങി ഹൌസ് ൽ ലക്ഷ്മിപ്രിയ കളിക്കാത്ത ഗെയിം ഇല്ല ലക്ഷ്മിപ്രിയ തരാത്ത കണ്ടന്റും ഇല്ല. ബിബി 4 ലക്ഷ്മിപ്രിയക്ക് നൽകിയ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കും "പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു... " സോങ്. നാലാം സ്ഥാനമോ അഞ്ചാം സ്ഥാനമോ ലക്ഷ്മിപ്രിയക്ക് കിട്ടും.

7


5- ധന്യ മേരി വർഗീസ്
ബിബി സീസൺ 4 ൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ. ടാസ്കുകളിൽ ധന്യ പക്ഷേ വളരെ മുന്നിൽ ആയിരുന്നു തുടക്കം മുതൽ. ഫൈനൽ 5 ൽ എത്തിയവരിൽ രണ്ടു തവണ ക്യാപ്റ്റൻ ആയ ഒരേയൊരാൾ ധന്യയാണ്. ഒരുപാട് ഇമേജ് കോൺഷ്യസ്നെസ് കാരണം പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാൾ.നാലാം സ്ഥാനമോ അഞ്ചാം സ്ഥാനമോ ഉറപ്പിക്കാം.ഇവരിൽ ലക്ഷ്മിപ്രിയയ്‌ക്കും ധന്യക്കും ആയിരിക്കും ഏറ്റവും കൂടുതൽ പേയ്മെന്റ് ലഭിക്കുക. അടിസ്ഥാനപരമായി അവരുടെ ലക്ഷ്യവും അത് തന്നെയായിരിക്കും. ദിൽഷയ്ക്ക് D4 ഡാൻസ് ന് ശേഷം കിട്ടുന്ന ഏറ്റവും നല്ല ഒരു സ്റ്റേജ് ആയിരുന്നു ബിഗ് ബോസ്. പുറത്ത് വന്നു ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്ന് അവർ അകത്ത് പറയുന്നുമുണ്ട്.

8

ബ്ലേസ്ലിയ്ക്ക് ഏറ്റവും കൂടുതൽ ഫെയിം നേടിക്കൊടുക്കാൻ ബിഗ് ബോസ് കൊണ്ട് കഴിഞ്ഞു. പുള്ളിയുടെ പ്രൊജക്റ്റു കൾക്കു ഇനി കൂടുതൽ പിന്തുണ ലഭിക്കും. റിയാസ് ഏറ്റവുമധികം വെറുപ്പിനൊപ്പം അതിന്റെ ഇരട്ടി സപ്പോർട്ട് കൂടെ നേടിയിട്ടുണ്ട്. റിയാസിന്റെ ആശയങ്ങൾ കേൾക്കാൻ ഒരുപാട് പേരെ കൂടെ ലഭിച്ചു എന്നതാണ് ബിബി കൊണ്ടുള്ള ഗുണം.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg Boss season 4; Blessly,Riyas And Dilsha may get top three positions viral note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X