India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിന്‍ നല്ലൊരു ഗെയിമറായിരുന്നു, പുറത്തായിരുന്നില്ലെങ്കില്‍..... ആദ്യ പ്രതികരണവുമായി അഖില്‍

Google Oneindia Malayalam News

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച സംഭവമായിരുന്നു അഖിലിന്റെ പുറത്താകല്‍. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും ഇതിനെതിരെ ഉയര്‍ന്നു. അഖില്‍ ഫൈനലിലുണ്ടാവാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥിയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

സിംപിളായ കാര്യം പോലും അറിയില്ലെങ്കില്‍...കമന്റ് ചെയ്യരുത്, എന്‍എസ് മാധവനോട് എസ്എന്‍ സ്വാമി

വിനയ്, റോണ്‍സന്‍ പോലുള്ളവരെ വെച്ച് നോക്കുമ്പോള്‍ അഖില്‍ ഭേദമാണെന്നും, ടാസ്‌കുകള്‍ ഒക്കെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാറുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേസമയം ഷോയില്‍ നിന്ന് പുറത്തെത്തിയ ശേഷം അഖില്‍ റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. എന്തൊക്കെയാണ് അഖില്‍ പറഞ്ഞതെന്ന് പരിശോധിക്കാം...

1

ഡോ റോബിന്‍ രാധാകൃഷ്ണന്‍ നല്ലൊരു ഗെയിമറായിരുന്നു. അദ്ദേഹം പുറത്തായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഫൈനല്‍ ഫൈവില്‍ ഉണ്ടാവുമായിരുന്നു. പിന്നെ ബിഗ് ബോസിന്റെ റൂള്‍സും റെഗുലേഷന്‍സുമൊക്കെ നോക്കിയത് കൊണ്ടാണ് റോബിന്‍ പുറത്തായത്. ഇല്ലെങ്കില്‍ ഫൈനല്‍ ഫൈവല്‍ തന്നെ റോബിനുണ്ടാവുമായിരുന്നു. ആദ്യത്തെ ഫിസിക്കല്‍ അസോള്‍ട്ടിന് ശരിക്കും പുറത്തുപോവേണ്ടിയിരുന്നത് ഞാനായിരുന്നു. അതുപോലെ എല്ലാ തവണയും എന്റെ ബര്‍ത്ത്‌ഡേയ്ക്ക് വിഷ് ചെയ്യുന്നത് എന്റെ കൂട്ടുകാരാണ്. ഇത്തവണ വിഷ് ചെയ്തത് മോഹന്‍ലാലാണെന്നും അഖില്‍ പറഞ്ഞു.

2

വീട്ടിലൊക്കെ കുരുത്തക്കേട് കാണിച്ചാല്‍ നമ്മളെ വഴക്ക് പറയുന്നത് അമ്മയും അമ്മാവന്മാരുമൊക്കെയാവും. എന്നാല്‍ ഇവിടെ മോഹന്‍ലാലാണ്. വഴക്ക് പറയാനാണെങ്കിലും വന്ന് നില്‍ക്കുന്നത് മോഹന്‍ലാല്‍ അല്ലേ. 75 ദിവസത്തിന് ശേഷം ആളുകളെ കാണാന്‍ തന്നെ പറ്റിയത് നല്ല കാര്യമാണെന്നും അഖില്‍ പറഞ്ഞു. ഇത്രയും ദിവസം ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ പറ്റി. നല്ല രീതിയില്‍ ഗെയിം കളിച്ചിട്ടുണ്ട്. വളരെ റിയലായി നില്‍ക്കാന്‍ പറ്റിയിട്ടുണ്ടെന്നും അഖില്‍ വ്യക്തമാക്കി. ബിഗ് ബോസ് നിങ്ങളാരും കരുതുന്നത് പോലെ സ്‌ക്രിപ്റ്റഡല്ല. സാഹചര്യം കൊണ്ട് പലതും സംഭവിച്ച് പോകുന്നതാണെന്നും അഖില്‍ പറയുന്നു.

3

വോട്ട് ചെയ്ത് ഇത്രയും ദിവസം ബിഗ് ബോസ് ഹൗസില്‍ നിര്‍ത്തിയതിന് പ്രേക്ഷകരോടാണ് നന്ദി. അവിടെ എന്ത് നടക്കുമെന്ന് പ്രതീക്ഷിക്കാന്‍ പോലും പറ്റില്ല. ഞാന്‍ ഒരിക്കലും സേഫ് സോണില്‍ അല്ല കളിച്ചതെന്നും അഖില്‍ പറഞ്ഞു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഷോ കണ്ടില്ലേ എന്നും അഖില്‍ ചോദിച്ചു. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഞാന്‍ പ്രതികരിക്കും. അത്തരത്തില്‍ ഡോ റോബിനെതിരെയും ലക്ഷ്മിപ്രിയക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. എല്ലാ എപ്പിസോഡും ഒന്ന് കണ്ട് നോക്കണം. ഔട്ടായപ്പോള്‍ എനിക്ക് ആകെ ഉണ്ടായിരുന്ന സങ്കടം സൂരജിനെ പിരിയേണ്ടി വരുമല്ലോ എന്ന് ഓര്‍ത്തായിരുന്നുവെന്നും അഖില്‍ പറഞ്ഞു.

4

പലരും എന്നെ വിളിച്ച് പുറത്തായതില്‍ സങ്കടം പറഞ്ഞിരുന്നു. ഫൈനല്‍ ഫൈവില്‍ പ്രതീക്ഷിച്ചിരുന്നു എന്നെല്ലാം പറഞ്ഞു. ഈ വീക്ക് എനിക്ക് താണ്ടാന്‍ സാധിച്ചിരുന്നെങ്കില്‍ 90 ദിവസത്തില്‍ അധികം ഷോയില്‍ ഞാനുണ്ടാവുമായിരുന്നു. മൂന്നാം തവണയും ഞാന്‍ തന്നെയാവുമായിരുന്നു ക്യാപ്റ്റന്‍. അങ്ങനെ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. എന്നാലും കുഴപ്പമില്ല. പ്രേക്ഷകര്‍ ഞാന്‍ അവിടെ നില്‍ക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അങ്ങനെ തന്നെയാണ്. അവരുടെ പോളിംഗിനെ ബഹുമാനിക്കുന്നു. അവര് വോട്ട് ചെയ്യാത്തത് കൊണ്ടാണല്ലോ ഞാന്‍ തോറ്റത്. ഓരോ ശനിയും ഞായറും ആഘോഷമാണ്. മോഹന്‍ലാല്‍ വരിക എന്ന് പറയുന്നത് വലിയ കാര്യമാണെന്നും അഖില്‍ പറയുന്നു.

5

ബിഗ് ബോസ് ഹൗസില്‍ ഞാന്‍ വഴക്കൊന്നും ഉണ്ടാക്കിട്ടില്ല. എല്ലാ എപ്പിസോഡുകളും കാണും. ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയുമായി എനിക്ക് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. അതുപോലെ ആരോടും വലിയ സൗഹൃദവുമില്ല. അവരാരും തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളല്ല. അതുകൊണ്ടാണ് എല്ലാവരുടെയും മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നതെന്നും അഖില്‍ വ്യക്തമാക്കി. ബിഗ് ബോസ് ഹൗസില്‍ പരിപ്പും ഗോതമ്പും കൂട്ടി ഞാന്‍ മടുത്തെന്നും, ഇനി വീട്ടില്‍ പോയി മീന്‍കറി കൂട്ടി ചോറുണ്ണമെന്നും അഖില്‍ പറഞ്ഞു. അതേസമയം താരത്തിന്റെ പ്രതികരണം ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാല്‍ പുറത്തായത് നന്നായി എന്ന് പറയുന്നവരും ധാരാളമാണ്.

ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍

cmsvideo
  Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
  English summary
  bigg boss season 4: kutty akhil first response about dr robin radhakrishnan after eviction goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X