'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ആ ചോദ്യത്തിൽ ഞെട്ടി ലക്ഷ്മി പ്രിയ
കൊച്ചി: ആവേശകരമായ മത്സരം നടക്കുമ്പോഴും ബിഗ് ബോസ് വീട്ടിൽ വാക്കേറ്റങ്ങളും പതിവ് കാഴ്ചയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച നിമിഷയും ലക്ഷ്മിപ്രിയയും തമ്മിൽ ആയിരുന്നു വലിയ വാക്കേറ്റം നടന്നത്.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റത്തെ ജിജ്ഞാസയോടെ നോക്കി കണ്ട പ്രേക്ഷകർ ഞെട്ടിയത് മത്സരാർത്ഥികളുടെ മറുപടികളിലാണ്.എപ്പിസോഡിൽ ലക്ഷ്മിപ്രിയയെ ബഹുമാനമില്ലാതെ 'നീ പോടീ' എന്ന് നിമിഷ വിളിച്ചു.
എന്നാൽ, ലക്ഷ്മിപ്രിയയുടെ മറുപടി പ്രേക്ഷകർക്ക് കൗതുകമായി. 'നിന്റെ വീട്ടിലുള്ള അമ്മയെ പോയി വിളിക്കാനായിരുന്നു' ലക്ഷ്മി പ്രിയ നിമിഷ മറുപടി നൽകിയത്.ഈ പ്രശ്നം ഇന്നലെയുളള എപ്പിസോഡിൽ വീണ്ടും തർക്കത്തിലേക്ക് വഴിയൊരുക്കി. സംവാദം നടക്കുന്നതിന് ഇടയിലായിരുന്നു ഇരുവരുടെയും വാക്കേറ്റം.

എവിക്ഷൻ നോമിനേഷനിൽ വന്നവരും വരാത്തവരുമാണ് സംവാദത്തിൽ പങ്കെടുക്കേണ്ടത്. ഇതിൽ സംവാദ വേദിയിൽ ഇരിക്കേണ്ടത് നോമിനേഷനിൽ വരാത്ത മത്സരാർത്ഥികളാണ്. ക്യാപ്റ്റനായ അഖിൽ ആയിരുന്നു സംവാദത്തിന് മോഡറേറ്റർ. നോമിനേഷനിൽ ഉൾപ്പെട്ട മൂന്ന് പേരാണ് സംവാദത്തിൽ ഏർപ്പെടേണ്ടത്. ലക്ഷ്മി പ്രിയ, ബ്ലെസ്ലി, നിമിഷ തുടങ്ങിയ മത്സരാർത്ഥികളാണ് ജഡ്ജസ് സംവാദത്തിനായി തെരഞ്ഞെടുത്തത്. വോട്ടുകൾ അഭ്യർത്ഥിക്കാൻ വേണ്ടിയുള്ള അവസരമാണ് ഇതിലൂടെ ബിഗ് ബോസ് ഉദ്ദേശിക്കുന്നത്.

സംവാദത്തിനായി ആദ്യം വന്ന മത്സരാർത്ഥി ലക്ഷ്മി പ്രിയയാണ്. കാഴ്ചവച്ച മത്സരത്തെ കുറിച്ചും വിവിധ നിലപാടുകളെ കുറിച്ചും ലക്ഷ്മി പ്രിയ സംസാരിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ തട്ടി കയറുകയാണ് നിമിഷ ചെയ്തത്. 'അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന്' പറഞ്ഞ് റോബിന് എതിരെ ലക്ഷ്മി പ്രിയ തിരിഞ്ഞിരുന്നു. ഈ ലക്ഷമിപ്രിയയാണ് കഴിഞ്ഞ ദിവസം എന്റെ അമ്മക്ക് വിളിച്ചതെന്ന് നിമിഷ വ്യക്തമാക്കി.

'തന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി എന്നായിരുന്നു നിമിഷ ലക്ഷ്മി പ്രിയയോട് ചോദിച്ചത്'. എന്നാൽ, ലക്ഷമി പ്രിയയുടെ മറുപടി ഇങ്ങനെ ; -
'നിമിഷ ഇക്കഴിഞ്ഞ ഒരാഴ്ചയായി എല്ലാ രീതിയിലും തന്നെ ടോർച്ചർ ചെയ്യുന്നു. ദിവസേന തന്നെ വ്യക്തിഹത്യ നടത്തുകയാണ് നിമിഷ. തന്നെ എടീ, പോടീ എന്ന് വിളിച്ചിരുന്നു. അതിനാൽ ആയിരുന്നു തിരിച്ച് മറുപടിയായി ഞാൻ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞത്'...

അതേസമയം, ഇതിന് മാപ്പ് ചോദിക്കുകയാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. എന്നാൽ, അത് കേൾക്കാൻ നിമിഷ തയ്യാറായിരുന്നില്ല.
നിമിഷ പ്രതികരിച്ചത് ഇങ്ങനെ ; -
'നിങ്ങടെ തന്തയെ വിളിച്ചപ്പോൾ അത്ര വലിയ സീൻ ആക്കയില്ലേ നിങ്ങൾ. പിന്നെ നിങ്ങൾ എന്തിന് മറ്റൊരു മത്സരാർത്ഥിയുടെ അമ്മയെ വിളിക്കുന്നു'.... നിമിഷയുടെ ആക്രോശം പ്രേക്ഷകരെ ഒരു തരത്തിൽ ആവേശത്തിലാക്കി മാറ്റി.

'എന്റെ അച്ഛനും അമ്മയും നിങ്ങളെ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്റെ അമ്മയെ വിളിച്ചു എങ്കിൽ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ',.... നിമിഷ വികാരഭരിതയായി ലക്ഷ്മിപ്രിയയോട് ചോദിച്ചു.

എന്നാൽ, അല്ല എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി. പക്ഷെ, ഇത് സമർത്ഥിക്കാൻ നിമിഷ ശ്രമിക്കുക ആയിരുന്നു നിമിഷ. ഇതിന് പിന്നാലെ റോബിൻ പറഞ്ഞ കാര്യത്തെ കരഞ്ഞ് ഡ്രാമ കാണിച്ചില്ലേ എന്നും നിമിഷ ചോദിച്ചു. വായ തുറന്നാൽ ലക്ഷ്മി പ്രിയ കള്ളമേ പറയുള്ളൂ എന്നും നിമിഷ ആരോപിച്ചു. എന്നാൽ, താൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ കാണുന്നു എന്നാണ് ലക്ഷ്മി മറുപടി നൽകിയത്.












Click it and Unblock the Notifications