Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ സ്റ്റേഷനിൽ 3 മണിക്കൂർ ചോദ്യം ചെയ്യൽ, താൻ പറഞ്ഞിട്ടല്ല ഒന്നും എന്ന് രജിത് കുമാർ, ജാമ്യം!

കൊച്ചി: ബിഗ് ബോസ് താരം രജിത് കുമാറിന് ജാമ്യം. വിമാനത്താവളത്തില്‍ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വീകരണം ഒരുക്കിയ കേസിലാണ് പോലീസ് രജിത് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Recommended Video

cmsvideo
    Bigg boss contestant rajit kumar got bail | Oneindia Malayalam

    ആറ്റിങ്ങലിലെ വീട്ടില്‍ വെച്ചാണ് രജിത് കുമാറിനെ പോലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്ന് രജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    വിവാദമായ പുറത്താകൽ

    വിവാദമായ പുറത്താകൽ

    ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ആരാധകരുളള മത്സരാര്‍ത്ഥി ആയിരുന്ന രജിത് കുമാര്‍ കഴിഞ്ഞ ദിവസമാണ് പരിപാടിയില്‍ നിന്ന് പുറത്തായത്. മറ്റൊരു മത്സരാര്‍ത്ഥി ആയ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നാണ് പുറത്താകല്‍. തുടര്‍ന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ രജീത് കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു.

    നിയന്ത്രണം ലംഘിച്ച് സ്വീകരണം

    നിയന്ത്രണം ലംഘിച്ച് സ്വീകരണം

    കൊറോണ ജാഗ്രതയുടെ ഭാഗമായുളള നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ആള്‍ക്കൂട്ടം വിമാനത്താവളത്തില്‍ സംഘടിച്ചത്. തുടര്‍ന്ന് രജിത് കുമാര്‍ അടക്കം 70ല്‍ അധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതുവരെ 13 പേരാണ് അറസ്റ്റിലായിരിക്കുന്നത്. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ

    മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ

    രജിത് കുമാറിന്റെ ആലുവയിലേയും ആറ്റിങ്ങലിലേയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ആലുവ പോലീസ് രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ രജിത് കുമാറിനെ സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തു.

    ജാമ്യത്തിൽ വിട്ടു

    ജാമ്യത്തിൽ വിട്ടു

    തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തിലാണ് രജിത് കുമാറിനെ വിട്ടയച്ചിരിക്കുന്നത്. താന്‍ ആവശ്യപ്പെട്ടിട്ടല്ല ആളുകള്‍ നെടുമ്പാശേരിയില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയത് എന്ന് രജിത് കുമാര്‍ പറഞ്ഞു. താന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആരാധകര്‍ സ്വന്തം ഇഷ്ടപ്രകാരം ഒത്തു കൂടിയതായിരുന്നു എന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം രജിത് കുമാര്‍ പ്രതികരിച്ചു.

    പൂർണ പിന്തുണ

    പൂർണ പിന്തുണ

    അടച്ചിട്ട മുറിയില്‍ പുറംലോകവുമായി ബന്ധം ഇല്ലാതെയാണ് നിരവധി ദിവസം കഴിഞ്ഞത്. അതിനാല്‍ ആള്‍ക്കൂട്ടം പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ല. തന്നോട് ആദരവ് പ്രകടിപ്പിക്കാന്‍ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദന ഉണ്ടെന്നും രജിത് കുമാര്‍ പറ്ഞ്ഞു. കൊറോണയെ പ്രതിരോധിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രജിത് കുമാര്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+