Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിശക്തമായ കാറ്റും മഴയും, ബിഗ് ബോസ്സ് താരം രജിത് കുമാറിന്റെ വീട് പ്ലാവ് വീണ് തകർന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ കാറ്റും മഴയും ദുരിതം വിതച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ രജിത് കുമാറിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലുളള വീടാണ് ഭാഗികമായി തകര്‍ന്നിരിക്കുന്നത്. രജിത് കുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ചൊവ്വാഴ്ചയാണ് ആറ്റിങ്ങലില്‍ ശക്തമായ കാറ്റും മഴയുമുണ്ടായത്. കാറ്റില്‍പ്പെട്ട് അയല്‍പക്കത്തെ വീട്ടിലെ പ്ലാവ് രജിത് കുമാറിന്റെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വീടിന് മുകളില്‍ വീണ മരം ബുധനാഴ്ച വൈകുന്നേരത്തോടെ മുറിച്ച് നീക്കി. മരം വീടിന് മുകളില്‍ വീണ് കിടക്കുന്ന ചിത്രങ്ങളും രജിത് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ അടക്കം അതിശക്തമായ കാറ്റും മഴയുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വീണ് നാശനഷ്ടങ്ങളുണ്ടായി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മരങ്ങള്‍ വീണ് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

rain

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 മെയ് 07 : ഇടുക്കി,മലപ്പുറം, 2020 മെയ് 08 : ഇടുക്കി, 2020 മെയ് 10 : എറണാകുളം,ഇടുക്കി,മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. 2020 മെയ് 06 മുതൽ മെയ് 10 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+