• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലാലേട്ടനെ വേദനിപ്പിക്കരുതേ.. തനിക്കത് താങ്ങാനാകില്ല'! ആരാധകർക്ക് മുന്നിൽ കൂപ്പുകൈകളോടെ രജിത് കുമാർ!

കൊച്ചി: തന്റെ ആരാധകര്‍ക്ക് മുന്നില്‍ അപേക്ഷയുമായി കൈ കൂപ്പി ബിഗ് ബോസ് താരം രജിത് കുമാര്‍. തന്റെ പേരില്‍ നടന്ന ചിലത് വിഷമം ഉണ്ടാക്കിയെന്നും ഇനി അത്തരം സംഭവങ്ങളുണ്ടാകരുതെന്നും രജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു.

cmsvideo
  എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam

  ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. അതിന്റെ പേരില്‍ ലാലേട്ടെനെയോ ഏഷ്യാനെറ്റിനെയോ വേദനിപ്പിക്കരുതെന്നും രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപ്പെട്ടതോടെ ഏഷ്യാനെറ്റിനും മോഹന്‍ലാലിനും എതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിന്റെ പേരിൽ രജിത് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഫാൻസ് ഗ്രൂപ്പിലെ വീഡിയോയിലാണ് രജിത് കുമാർ ആരാധകരോട് അപേക്ഷ നടത്തിയിരിക്കുന്നത്.

  ആരെയും ബുദ്ധിമുട്ടിപ്പിക്കരുത്

  ആരെയും ബുദ്ധിമുട്ടിപ്പിക്കരുത്

  രജിത് കുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ്: '' സോഷ്യല്‍ മീഡിയയില്‍ ചിലത് കണ്ടപ്പോള്‍ വിഷമം തോന്നി. തന്നെ സ്‌നേഹിക്കുന്നവരോട് ചിലത് പറയാനുണ്ട്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്നത് കൊറോണ വൈറസെന്ന പ്രശ്‌നമാണ്. ലോകം മുഴുവന്‍ ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഒരു ഗെയി ഷോയുടെയും തന്റെയും പേര് പറഞ്ഞ് ദയവ് ചെയ്ത് ആരും ആരെയും ബുദ്ധിമുട്ടിപ്പിക്കരുത്.

  ഇപ്പോള്‍ ചിന്തിക്കേണ്ടത്

  ഇപ്പോള്‍ ചിന്തിക്കേണ്ടത്

  തനിക്ക് ഈ പ്ലാറ്റ് ഫോം തന്നത് ഏഷ്യാനെറ്റും ബിഗ് ബോസ് ഷോയുമാണ്. അവരോട് താന്‍ കടപ്പെട്ടിരിക്കുന്നു. നന്ദിയോടെ ഓര്‍ക്കുന്നു. അങ്ങനെയൊരു അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്നെയും എനിക്ക് നിങ്ങളേയും ലഭിക്കില്ലായിരുന്നു. അതുകൊണ്ട് അവരോട് സ്‌നേഹത്തോടെ വേണം പെരുമാറേണ്ടത്. ഇപ്പോള്‍ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെ കുറിച്ചാണ്.

  ലോകത്തിന് തന്നെ മാതൃക

  ലോകത്തിന് തന്നെ മാതൃക

  ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും കൊറോണ വൈറസിന് എതിരെ എടുത്തിരിക്കുന്ന നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാണ്. അതില്‍ പ്രത്യേകിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറും ആരോഗ്യ വകുപ്പും നമുക്കിടയില്‍ ശക്തമായ നിയന്ത്രണം കൊണ്ട് വന്നു. അതുകൊണ്ട് തന്നെ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ കേരളം ഈ രോഗഭീതിയില്‍ നിന്ന് മുക്തമാകും.

  ഇപ്പോൾ ആഘോഷം വേണ്ട

  ഇപ്പോൾ ആഘോഷം വേണ്ട

  അതോടെ കേരളം സന്തോഷത്തിലാകും. അതാണ് ആവശ്യം. അതിന് ശേഷം സ്‌നേഹ പ്രകടനങ്ങളും ഒക്കെ കൈമാറ്റം ചെയ്യുന്നതാകും കൂടുതല്‍ സന്തോഷമുണ്ടാക്കുക. നാടിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു പാവം അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. ഫോണില്‍ സംസാരിച്ച് തൊണ്ട പോയിരിക്കുകയാണ്.

  തനിക്ക് താങ്ങാന്‍ പോലും പറ്റില്ല

  തനിക്ക് താങ്ങാന്‍ പോലും പറ്റില്ല

  തന്നെ സ്‌നേഹിക്കുന്നവര്‍ താന്‍ പോലും അറിയാതെ മറ്റ് ചില മത്സരാര്‍ത്ഥികളേയും താന്‍ ഏറെ ബഹുമാനിക്കുന്ന പത്മശ്രീ മോഹന്‍ലാലിനേയും അപമാനിക്കുന്നത് തനിക്ക് താങ്ങാന്‍ പോലും പറ്റില്ല. കാരണം 40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. താന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ.

  ഇതിനകത്തേക്ക് വലിച്ചിഴക്കരുത്

  ഇതിനകത്തേക്ക് വലിച്ചിഴക്കരുത്

  അദ്ദേഹം നാല്‍പത് വര്‍ഷം കൊണ്ട് നേടിയെടുത്ത അംഗീകാരങ്ങളെയൊന്നും ഒരു വാക്ക് കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്. താന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍. ആരൊക്കെയാണ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന്. ദയവ് ചെയ്ത് ലാലേട്ടനേയും ഏഷ്യാനെറ്റിനേയും ബിഗ് ബോസിനേയുമൊന്നും ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ അവരെ വിഷമിപ്പിക്കുകയോ ചെയ്യരുത്.

  ലാലേട്ടനെ വിഷമിപ്പിക്കരുത്

  ലാലേട്ടനെ വിഷമിപ്പിക്കരുത്

  യാതൊരു കാരണവശാലും ലാലേട്ടനെ വിഷമിപ്പിക്കരുത്. കാരണം അദ്ദേഹത്തോട് തനിക്ക് നന്ദിയും ഗുരുവിനെ പോലുളള കാഴ്ചപ്പാടുമാണുളളത്. ബാക്കിയെല്ലാം വേറെ ചിലര്‍ പരത്തുന്ന തെറ്റിദ്ധാരണകള്‍ മാത്രമാണ്. ഇത് താന്‍ നേരിട്ട് പറയുകയാണ്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ വരും എന്നൊക്കെ കേള്‍ക്കുന്നു.

  ഗെയിമായി മാത്രം എടുത്താല്‍ മതി

  ഗെയിമായി മാത്രം എടുത്താല്‍ മതി

  തന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരോട് അപേക്ഷിക്കുകയാണ്. ബിഗ് ബോസ് ഒരു ഗെയിം ഷോ മാത്രമാണ്. അതിനകത്ത് നടക്കുന്നത് ഗെയിമായി മാത്രം എടുത്താല്‍ മതി. പരിപാടിയില്‍ നിന്നും ഇറങ്ങുന്നവരെ സ്‌നേഹത്തോടെ വേണം സ്വീകരിക്കാന്‍. ഒരു വാക്ക് കൊണ്ട് പോലും ആരെയും വിഷമിപ്പിക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇപ്പോള്‍ നന്മ ചെയ്യേണ്ടത് കൊറോണയ്ക്ക് വേണ്ടിയാണ്.

  വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ

  വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ

  ആഘോഷങ്ങളും യോഗങ്ങളുമെല്ലാം നാട് രോഗവിമുക്തമായതിന് ശേഷം മാത്രം മതി. അല്ലെങ്കില്‍ തനിക്ക് സഹകരിക്കാന്‍ കഴിയാതെ പോകും. തന്നോടുളള സ്‌നേഹം കൊണ്ടെന്ന് പറഞ്ഞ് ചെയ്യുന്നത് വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലാകും. തന്നെ ആരെങ്കിലും പീഡിപ്പിക്കാന്‍ തുടങ്ങും. പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങേണ്ടി വരും. നാടിനും രാജ്യത്തിനും വേണ്ടി നന്മയുളള പ്രവര്‍ത്തികളാണ് ചെയ്യേണ്ടത് എന്നും രജിത് കുമാര്‍ പറയുന്നു.

  English summary
  Bigg Boss star Rajith Kumar's appeal to fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more