കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് മുതലാണ് താടി വളര്‍ത്തി തുടങ്ങിയത്; ഭാര്യക്കും മക്കള്‍ക്കും സംഭവിച്ചതും രജിത് കുമാര്‍ പറയുന്നു

Google Oneindia Malayalam News

ആറ്റിങ്ങല്‍: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണ്‍ 2 വില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നു മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍. എന്നാല്‍ ഷോയില്‍ നിന്നുള്ള താരത്തിന്‍റെ അപ്രതീക്ഷിതമായ പുറത്താവല്‍ ആരാധകര്‍ക്ക് വലിയ തിരിച്ചടിയായി. സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടായിരുന്നു രജിത് കുമാറിനെ പുറത്താക്കാന്‍ ഷോ അധികൃതര്‍ തീരുമാനിച്ചത്.

ഷോയില്‍ നിന്നും പുറത്തായതിന് ശേഷം കേരളത്തിലേക്ക് വന്ന രജിത് കുമാറിന് വലിയ സ്വീകരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഭിച്ചു. കൊറോണ മുന്‍കരുതല്‍ ലംഘിച്ചുള്ള ഈ സ്വീകരണത്തിന്‍റെ പേരില്‍ താരത്തിനെതിരെ പോലീസ് നടപടിയുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കുടുംബകാര്യങ്ങളെ കുറിച്ച് അടക്കം കൂടുതല് വിശദീകരണവുമായി രജിത് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കൊറോണ മറന്ന് പോവുന്നു

കൊറോണ മറന്ന് പോവുന്നു

ഇവിടുത്തെ വാര്‍ത്തകള്‍ ഒന്നും അറിഞ്ഞിരുന്നില്ല. കൊറോണ ആണെന്ന് അറിയാം. പക്ഷെ അതേ കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. ഞാനോ എനിക്ക് അറിയാവുന്ന ആളുകളോ വിളിച്ച് വരുത്തിയിട്ട് വന്നവരല്ല എയര്‍പ്പോര്‍ട്ടില്‍ വന്ന ആളുകള്‍. ആളുകളുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹമാണ്. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ അവര്‍ കൊറോണ മറന്ന് പോവുന്നുവെന്നുവെന്നും അദ്ദേഹം പറയുന്നു.

 അനുസരിക്കണമായിരുന്നു

അനുസരിക്കണമായിരുന്നു

പക്ഷെ കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കണമായിരുന്നു. അവിടുത്തെ നിയമ വശങ്ങളെക്കുറിച്ച് എനിക്കും അറിയില്ലായിരുന്നു. അവിടെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നെഗറ്റീവ് വാര്‍ത്താകള്‍ ഉണ്ടായി ഞാനൊരു തിന്‍മയും ചെയ്തിട്ടില്ലെന്നും രജിത് കുമാര്‍ പറയുന്നു.

2001 ല്‍ വിവാഹം

2001 ല്‍ വിവാഹം

തന്‍റെ കുടുംബ ബന്ധത്തെക്കുറിച്ചും അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ വിശദീകരിക്കാന്‍ സമയമില്ലാതിരുന്നതുകൊണ്ട് ചോദിച്ചവരോടെല്ലാം ഞാന്‍ പറഞ്ഞത് 2001 ല്‍ വിവാഹം ചെയ്തു 2005 ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ്.പക്ഷെ എന്നാല്‍ ഇവിടെ കുടുംബത്തെ കുറിച്ച് സത്യസന്ധ്യമായി തന്നെ പറയമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പച്ച മനുഷ്യനായിരിക്കണം

പച്ച മനുഷ്യനായിരിക്കണം

ഒരു സാമൂഹിക പ്രവര്‍ത്തകന് വേണ്ടത് സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ്. അവന്‍ പച്ച മനുഷ്യനായിരിക്കണം. തുറന്ന പുസ്തകമായിരിക്കണം. അതുകൊണ്ട് കുടുംബകാര്യങ്ങളെ കുറിച്ച് ഞാന്‍ പറയാം. 2001 ല്‍ കൊല്ലത്ത് നിന്നാണ് ഞാന്‍ വിവാഹം ചെയ്തത്. നല്ല പെണ്‍കുട്ടിയായിരുന്നു. നാലര അടി ഹൈറ്റും 86 കിലോ തൂക്കവുമായിരുന്നു.

ഒന്നാമത്തെ കുട്ടി അബോര്‍ഷനായി.

ഒന്നാമത്തെ കുട്ടി അബോര്‍ഷനായി.

അതുകൊണ്ട് തന്നെ ഡെലിവറി കോംപ്ലിക്കേഷനുണ്ടായിരുന്നു. ഒന്നാമത്തെ കുട്ടി അബോര്‍ഷനായി. അങ്ങനെയായപ്പോള്‍ അവര്‍ക്ക് ഡോക്ടര്‍മാര്‍ കുറച്ച് വിശ്രമം നിര്‍ദേശിച്ചിരുന്നു. രണ്ടാമത് ഗര്‍ഭിണായയപ്പോള്‍ ആ കുട്ടിയുടേ വീട്ടിലേക്ക് മാറ്റി. ആദ്യ ഗര്‍ഭം അബോര്‍ഷനായത് എന്‍റെ വീട്ടില്‍ നിന്നായിരുന്നു. അത് സംഭവിച്ചത് ഇവിടെ വിശ്രമം ഇല്ലാതിരുന്നത് കൊണ്ടാണ് എന്ന് കരുതിയതിനാലാണ് രണ്ടാമത്തെ സമയത്തെ അവരുടെ വീട്ടില്‍ കൊണ്ടാക്കിയത്.

എനിക്കും പ്രശ്നമാണ്

എനിക്കും പ്രശ്നമാണ്

അവിടെ കൊണ്ടാക്കിയിട്ടും ട്യൂബില്‍ കുടുങ്ങിയെന്നൊക്കെ പറഞ്ഞ് കുഞ്ഞ് പോയി. സര്‍ജറി ഒക്കെ നടത്തിയിരുന്നു. രണ്ട് കുഞ്ഞും നഷ്ടപ്പെട്ടതോടെ കുടുംബ പ്രശ്നങ്ങളായി. എന്‍റെ അമ്മ വിശ്വാസിയാണ്. അതുകൊണ്ട് തന്നെ ജാതകം നോക്കിയപ്പോള്‍ ചൊവ്വാ ദോഷം ഉള്ള കുട്ടിയാണെന്ന് പറഞ്ഞു. എനിക്കും പ്രശ്നമാണ്. നല്ല സ്നേഹം ആണെങ്കിലും പലപ്പോഴും വാക്കുകള്‍ കൊണ്ട് പോരാടുമായിരുന്നു.

ഐക്യത്തിന് പ്രശ്നം

ഐക്യത്തിന് പ്രശ്നം

അഞ്ച് വര്‍ഷക്കാലം ആണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. ഞങ്ങളുടെ ഐക്യത്തിന് ഒരു പ്രശ്നം ഉണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞല്‍ ഭാര്യയുടെ അമ്മയും അച്ഛനും പറയുന്നതിനായിരുന്നു അവര്‍ പ്രധാന്യം കൊടുത്തിരുന്നത്. ഒറ്റയ്ക്ക് ജീവിച്ച് ജയിച്ചു വന്ന ഞാന്‍ പറയുന്നത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഇനിയും കുറച്ച് സമയം എടുക്കുമെന്ന തലത്തില്‍ വന്നു.

അറിവോ തിരിച്ചറിവോ ഇല്ല

അറിവോ തിരിച്ചറിവോ ഇല്ല

അന്ന് എനിക്ക് വേദത്തിന്‍റെ അറിവോ തിരിച്ചറിവോ ഇല്ല. കാരണം അന്ന് ഞാന്‍ പിശാചിന്‍റെ ആളായിരുന്നു. തെറ്റ് എന്‍റെ ഭാഗത്താണ്. അങ്ങനെ പരസ്പര സമ്മതത്തോടെ വിവാഹമോചനം ചെയ്യാന്‍ തീരുമാനിച്ചു. വിവാഹ മോചനത്തിന് എതിരാണ് ഞാന്‍, ഒരിക്കലും ചെയ്യാന്‍ പാടില്ല. തീരെ ഒരുമിച്ച് മുന്നോട്ടുപോകാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്. രണ്ടുപേര്‍ക്കും വേറെ നല്ല ജീവിതം കിട്ടുമൊങ്കില്‍ നല്ലതല്ലെ.

ഐക്യം ഉണ്ടാകുമായിരുന്നു

ഐക്യം ഉണ്ടാകുമായിരുന്നു

വേദത്തില്‍ അറിവുണ്ടായിരുന്നെങ്കല്‍ ഐക്യം ഉണ്ടാകുമായിരുന്നു. എന്നാല്‍ അന്ന് എനിക്കത് ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അവളില്‍ കുറ്റം കണ്ടെത്താന്‍ നോക്കി, അവളില്‍ ഞാനും കുറ്റം കണ്ടെത്താന്‍ നോക്കി. പക്ഷെ ഇന്ന് ഞാന്‍ പറയുന്നു തെറ്റ് മുഴുവന്‍ എന്റേതാണെന്ന്. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ...

ഇനി വിവാഹം വേണ്ട

ഇനി വിവാഹം വേണ്ട

വേര്‍പിരഞ്ഞതിന് ശേഷം മറ്റൊരു വിവാഹം വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അവളെ അവര്‍ പെട്ടെന്ന് തന്നെ വേറെ വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ അവള്‍ പ്രസവിച്ചു, പക്ഷെ കുട്ടിയും അവളും മരിക്കുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് രണ്ട് കുട്ടകള്‍ ഉണ്ടെന്നും പ്രസവത്തില്‍ ഭാര്യയും മരിച്ചുവെന്നും ഞാന്‍ പറഞ്ഞതെന്നും രജിത് കുമാര്‍ പറയുന്നു.

താടി വളര്‍ത്തിയത്

താടി വളര്‍ത്തിയത്

മറ്റേ ആളുമായുള്ള വിവാഹത്തിലുണ്ടായ പ്രസവത്തിനിടെയാണ് അവള്‍ മരിച്ചത്. ആ മരണവും ഞാന്‍ ഏറ്റെടുത്തു. അന്ന് മുതലാണ് ഞാന്‍ ഈ താടി വളര്‍ത്താനും വേദം പഠിക്കാനും തുടങ്ങിയത്. വിവാഹമോചനത്തിന് എതിരാണെന്ന് ഞാന്‍ ഇപ്പോഴും പറയുന്നു. പക്ഷെ തീരെ പറ്റാത്ത സാഹചര്യമാണെങ്കില്‍ പെട്ടെന്ന് വേര്‍പിരഞ്ഞ് മറ്റൊരു വിവാഹം ചെയ്യാനുള്ള അവസരമൊരുക്കുന്നതാണ് നല്ലത്.

Recommended Video

cmsvideo
എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ദൈവത്തിന്‍റെ പാതയില്‍

ദൈവത്തിന്‍റെ പാതയില്‍

ഇനിയൊരു കുടുംബം വേണ്ടാന്ന് വെച്ചു. വേദമൊക്കെ പഠിച്ച് സാമൂഹ്യ പ്രവര്‍ത്തകനായി ദൈവത്തിന്‍റെ പാതയില്‍ നടക്കാനാണ് ഇഷ്ടം. അത് നന്നായി പോകുന്നു. ജോലി വിട്ട് പൂര്‍ണ്ണ സമയ സാമൂഹ്യ പ്രവര്‍ത്തകനാകണോ എന്നതിനെകുറിച്ച് ആലോചിച്ച് വരികയാണ്. ഒരു എണ്‍പത് വയസൊക്കെ ആവുമ്പോള്‍ ഒരു സഹായിയെ കൂട്ടിന് വിളിച്ചേക്കാം. ദൈവവചനം പോലെ അത് നടക്കും. ഇപ്പോള്‍ നിങ്ങള്‍ ഒക്കെയില്ലേ.. ഒരു അനാഥ ശവം പോലെ എവിടേയും വീണ് മരിച്ച് കിടക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു

English summary
bigg boss star rajith kumar say about family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X