• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് 3 വരുന്നു, ചര്‍ച്ചയായി രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണൂര്‍ വരെയുള്ള പേരുകള്‍!!

കൊച്ചി: ബിഗ് ബോസിന്റെ മൂന്നാം സീസണിനായി ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. രണ്ടാം സീസണ്‍ അവസാനിച്ചിട്ട് കുറച്ചായെങ്കിലും, കൊവിഡ് കാരണം ഷൂട്ടിംഗൊന്നുമില്ലാത്ത സാഹചര്യമായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സീസണ്‍ വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ ടൊവിനോ തോമസ് സ്റ്റാര്‍ സിംഗ് സീസണ്‍ എട്ടിന്റെ വേദിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോഗോ പുറത്തിറക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇളകി മറിഞ്ഞിരിക്കുകയാണ്. ബിഗ് ബോസിന്റെ മൂന്നാം സീസണിനായി അവര്‍ നിര്‍ദേശിക്കുന്ന പേരുകളും അമ്പരപ്പിക്കുന്നതാണ്.

മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്നാണ് സ്റ്റാര്‍ സിംഗര്‍ അവതാരകയായ ജുവല്‍ മേരി വേദിയില്‍ പ്രഖ്യാപിച്ചത്. ആവേശം ഇരട്ടിയാക്കിയത് ഈ പ്രഖ്യാപനമാണ്. അതേസമയം ലോഗോ ലോഞ്ച് ഇവന്റ് ആര്യ അടക്കം മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിക്കുമെന്നാണ് വിവരം. സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയായിരിക്കും മുന്‍ സീസണുകളിലെ പോലെ മൂന്നാം സീസണും അവതരിപ്പിക്കുക. അതേസമയം ആരൊക്കെയാവും പങ്കെടുക്കുന്നത് എന്നത് സംബന്ധിച്ച് ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.

രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പല തരത്തില്‍ കേരളത്തില്‍ ചര്‍ച്ചയായ പേരുകളാണ് ഇവര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ എന്നീ പേരുകളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ളവരാണ്. നേരത്തെ ബിഗ് ബോസ് രണ്ടാം സീസണില്‍ കൊവിഡ് ഭീതിയില്‍ 75ാം ദിനം പിന്‍വലിച്ചിരുന്നു. അതുകൊണ്ട് ജേതാവിനെ പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. നൂറ് ദിവസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അതിന് സാധ്യതയുണ്ടായിരുന്നുള്ളൂ.

cmsvideo
  Hima Shankar Exclusive Interview | Oneindia Malayalam

  ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് ജേതാവായത്. നടിയും അവതാരകയുമായ പേളി മാണി രണ്ടാം സ്ഥാനവും നേടിയിരുന്നു. നേരത്തെ തന്നെ എന്തുകൊണ്ടാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ വരാന്‍ വൈകുന്നതെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴിലും ഹിന്ദിയിലും പുതിയ സീസണുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയും, അതിന് പിന്നാലെ തെലുങ്കില്‍ പുതിയ സീസണില്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മുതലാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്തായാലും അധികം വൈകാതെ മലയാളത്തിലും മൂന്നാം സീസണിന്റെ പ്രഖ്യാപനമുണ്ടായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമെന്ന പേരുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

  English summary
  bigg boss three logo launched by tovino thomas, social media speculating some names
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X