Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐയുടെ ഉളുപ്പില്ലായ്മ, രാഹുലിന്റെ അതേ വെല്ലുവിളി പിണറായിക്ക് ഏറ്റെടുക്കാമോ? അഖിൽ മാരാർ

വയനാട് ദുരിതബാധിതർക്കായി പിരിച്ച പണവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂത്ത് കോൺഗ്രസിന് പിന്തുണയുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ദുരിതബാധിതർക്ക് വീട് വെച്ച് കൊടുക്കാനായി പിരിച്ചെടുത്ത തുക ചിലവഴിച്ചിട്ടില്ലെന്ന വിമർശനം യൂത്ത് കോൺഗ്രസിനെതിരെ പഠനക്യാമ്പിൽ ഉയർന്നതായി വാർത്തകളുണ്ടായിരുന്നു. ഇത് തള്ളി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നു.

പിരിച്ചെടുത്ത തുകയിൽ നിന്ന് പണം തിരിമറി നടത്തിയെന്ന് തെളിയിച്ചാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം താൻ രാജി വെക്കാം എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. 770 കോടി പിരിച്ച് വെച്ച സർക്കാർ ഇതുവരെ ഒരു വീടും വെച്ച് നൽകിയിട്ടില്ലെന്നും യൂത്ത് കോൺഗ്രസിനോട് ചോദിക്കുന്ന ഡിവൈഎഫ്ഐയുടെത് ഉളുപ്പില്ലായ്മ ആണെന്നുമാണ് അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

rahul

അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഒരേസമയം ഡിവൈഎഫ്ഐയോടും യൂത്ത് കോൺഗ്രസിനോടും അഭിമാനം തോന്നിയ ദിവസം... സർക്കാർ 770 കോടി വയനാട് ദുരന്തത്തിന്റെ പേരിൽ പിരിച്ചു വെച്ചിട്ട് ഒരു വർഷമായി. ആകെ ചിലവാക്കിയത് 36കോടി ആണെന്നിരിക്കെ യൂത്ത് കോൺഗ്രസ് അവരുടെ നല്ല മനസിന്‌ ചെയ്യാം എന്ന് പറഞ്ഞ കാര്യം എന്ത് കൊണ്ട് ചെയ്തില്ല എന്ന് ചോദിക്കാനും അതിനെതിരെ പരാതിപെടാനും ഡിവൈഎഫ്ഐ കാണിച്ച ഈ ധൈര്യം (ഉളുപ്പില്ലായ്മ എന്ന് മറ്റുള്ളവർക്ക് തോന്നാം ) അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ്.

നിങ്ങളാരും വീട് വെച്ചു കൊടുക്കണ്ട ഒരു വീടിനു 20 ലക്ഷം വെച്ച് സർക്കാരിന് തരണം.. ഞങ്ങളത് ഞങ്ങൾക്ക് താല്പര്യമുള്ള കമ്പനിയെ കൊണ്ട് ചെയ്യിക്കും.. 10 ലക്ഷത്തിനു താഴെ 450 വീട് സർക്കാർ വെയ്ക്കും.. ഒരേ സമയം കമ്മീഷനും അതെ സമയം വീട് വെച്ചു കൊടുത്ത മഹത്വവും..

എന്തായാലും കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും സർക്കാരിന്റെ ഈ വേല സമ്മതിച്ചില്ല... എന്നാലും ആരോപണം വന്ന പിറ്റേ ദിവസം കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസ് നേതൃത്വവും പത്ര സമ്മേളനം വിളിക്കുന്നു.. കാര്യങ്ങൾ വ്യക്തമാകുന്നു.. യൂത്ത് കോണ്ഗ്രെസ്സ് പ്രസിഡന്റ്‌ രാഹുൽ ഒരു പടി കൂടി കടന്ന് പ്രസിഡന്റ്‌ സ്ഥാനം രാജി വെയ്ക്കാം ഒരു രൂപ വക മാറ്റി എന്ന് തെളിയിച്ചാൽ എന്ന് വെല്ലും വിളിച്ചു അതും കൈരളി ചാനലിനോട്..

ഇതേ വെല്ലുവിളി ഏറ്റെടുക്കാൻ പിണറായി വിജയന് കഴിയുമോ..? മുൻപ് പിരിച്ച ദുരിതാശ്വാസ നിധി വക മാറ്റി ചിലവഴിച്ചു.. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോൾ ലോകായുക്തയെ തരം താഴ്ത്തി..
വയനാട്ടിൽ സർക്കാർ ടൌൺഷിപ് പണിയും ഒരു സംശയവും വേണ്ട.. ജനങ്ങൾക്ക് വേണ്ടിയല്ല തുടർഭരണം ഉറപ്പാക്കാൻ വേണ്ടി.. അത് ജനത്തെ ബോധ്യപ്പെടുത്തൽ ആവണം പ്രതിപക്ഷത്തിന്റെ ധർമവും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+