പര്‍ദ്ദയുടെ മറവില്‍ സ്വര്‍ണക്കടത്ത്
കൊച്ചി:പര്‍ദ്ദക്കുള്ളില്‍ മറച്ച് കടത്തുകയായിരുന്ന 5.8 കോടി രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ പിടികൂടി. രണ്ട് സ്ത്രീകളാണ് പര്‍ദ്ദ മറയാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പ്രിവെന്റീവ് യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
മതപരമായ വസ്ത്ര ധാരണ രീതി ചോദ്യം ചെയ്യപ്പെടില്ലെന്ന് വിശ്വാസത്തിലായിരുന്നു പര്‍ദ്ദ മറയാക്കിയുള്ള സ്വര്‍ണ കള്ളക്കടത്ത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമായതിനാല്‍ കള്ളക്കടത്തിന് പര്‍ദ്ദ നല്ലൊരു മറയുമാണ്.

മൊത്തം 20 കിലോയുടെ 20 സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇത് പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയിരുന്നു ഇത്. കോഴിക്കോട് സ്വദേശിനിയും തൃശൂര്‍ സ്വദേശിനിയും ആണ് പിടിയിലായത്. ദുബായില്‍ നിന്നാണ് ഇരുവരും കൊച്ചിയില്‍ എത്തിയെതന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആറ് ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോയത്.
പ്രത്യേകം തയ്യാറാക്കിയ ജാക്കറ്റുകളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതിന് മുകളില്‍ പര്ദ്ദകൂടി അണിഞ്ഞപ്പോള്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാം എന്നായിരുന്നു സ്ത്രീകളുടെ പ്രതീക്ഷ. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ മാത്രം അറുപത് ലക്ഷം രൂപവരുമെന്നാണ് വിവരം. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ അടുത്തകാലത്തായി പിടിച്ച ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്തായിരുന്നു ഇത്.
-
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട












Click it and Unblock the Notifications