കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി സാറാ അലി ഖാനും അനിയന്‍ ഇബ്രാഹിം അലിയും ക്ഷേത്ര ദര്‍ശനത്തില്‍! കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറാ അലി ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ഇസ്ലാം മതവിശ്വാസികളായ സാറാ അലി ഖാനും സഹോദരനും ചേര്ന്‍ ഈബ്രാഹിം അലിയും ചേര്‍ന്ന് മുംബൈയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിയതാണ് സൈബര്‍ ലോകത്തെ ചിലരെ ചൊടിപ്പിച്ചത്.

മുസ്ലീം വിശ്വാസിയായ മുസ്ലീം പേര് കൂടെ കൊണ്ട് നടക്കുന്ന സാറ ക്ഷേത്രത്തില്‍ കയറിയതിനെയാണ് പലരും വിമര്‍ശിക്കുന്നത്.

ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

കഴിഞ്ഞ ദിവസമാണ് അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ സാറ സന്ദര്‍ശനം നടത്തിയത്. മൂവരും ചേര്‍ന്ന് ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഭക്ഷണവും പണവും

ക്ഷേത്രത്തില്‍ എത്തിയ സാറ ക്ഷേത്രത്തിന് പുറത്ത് ഉണ്ടായിരുന്ന സാധുക്കള്‍ക്ക് ഭക്ഷണവും പണവും നല്‍കിയിരുന്നു. ഇതിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

എന്നാല്‍ ബോളിവുഡ് താരവും ഇസ്ലാം മതവിശ്വാസിയുമായ സെയ്ഫ് അലി ഖാന്‍റെ മക്കളായ സാറയും ഇബ്രാഹിമും ക്ഷേത്രം സന്ദര്‍ശിച്ചത് ചിലരെ ചൊടിപ്പിച്ചു. പേരില്‍ ഇസ്ലാമിനെ പേറുന്ന ഇരുവരും എന്തടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ കടന്നതെന്നായിരുന്നു ചിലരുടെ ചോദ്യം.

പേര് മാറ്റണം

പേര് മാറ്റണം

സാറയുടെ അച്ഛന്‍ സെയ്ഫ്‌ അലി ഖാന്‍ മുസ്ലിം ആണെങ്കിലും അമ്മ അമൃത സിങ് സിഖ് മത വിശ്വാസിയാണ്. ഹിന്ദുവായി ജീവിക്കാനാണ് ഇഷ്ടമെങ്കില്‍ എന്തിനാണ് മുസ്ലീം പേര് ഉപയോഗിക്കുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

നവാബിന്‍റെ കുടുംബം

നവാബിന്‍റെ കുടുംബം

നവാബിന്‍റെ കുടുംബ പേരാണ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ മുസ്ലീമായി തന്നെ ജീവക്കാന്‍ പഠിക്കണമെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

 മക്കയില്‍ പോകട്ടെ

മക്കയില്‍ പോകട്ടെ

ഹിന്ദുക്കളാണ് ക്ഷേത്രത്തില്‍ സന്ദര്‍ശിക്കേണ്ടത്. മുസ്ലീങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ഇവിടെ പള്ളികളുണ്ടെന്നും സാറയും സഹോദരനും വേണമെങ്കില്‍ മക്കയില്‍ പോയിക്കോട്ടെയെന്നുമാണ് ചിലര്‍ കുറിച്ചത്.

പിന്തുണ

പിന്തുണ

എന്നാല്‍ സാറയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മുസ്ലീം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവകാശം സാറയ്ക്ക് ഉണ്ടെന്നായിരുന്നു സാറയെ പിന്തുണച്ച് കൊണ്ട് ചിലര്‍ കുറിച്ചചത്.

 മാതാപിതാക്കള്‍

മാതാപിതാക്കള്‍

സാറയുടെ മാതാപിതാക്കള്‍ രണ്ട് മതത്തില്‍ ഉള്‍പ്പെട്ടവരാണ് എന്നത് പോലെ തന്നെ ഇരു മതങ്ങളിലെ വിശ്വാസങ്ങളും പുലര്‍ത്താന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്നും ചിലര്‍ കുറിച്ചു. സാറയോട് മക്കയിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നവര്‍ മക്ക മറ്റൊരു രാജ്യത്താണെന്ന് മനസിലാക്കണമെന്നും ചിലര്‍ കുറിച്ചു.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

അതേസമയം വിമര്‍ശനങ്ങളോടൊന്നും താരമോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെയ്ഫ് അലി ഖാന് ആദ്യ ഭാര്യയായ അമൃത സിങ്ങില്‍ ഉണ്ടായ മക്കളായ സാറയും ഇബ്രാഹിം. സാറയുടെ ആദ്യ ചിത്രം കേദാര്‍നാഥ് റിലീസ് ചെയ്യാന്‍ ഇരിക്കുന്നതേ ഉള്ളൂ.

 തട്ടിക്കയറി

തട്ടിക്കയറി

ക്ഷേത്രദര്‍ശനത്തിന് പുറമേ നേരത്തേയും താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സെല്‍ഫി എടുക്കാന്‍ വന്ന ആരാധകരോട് തട്ടികയറിയും അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഡെയ്റ്റ് ഇറ്റെല്ലുമും പറഞ്ഞതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ സാറയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

English summary
Bigots trolling Sara Ali Khan for visiting a temple threaten ..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X