'പവനായികൾ ശവങ്ങളായി,യുവരാജകുമാരന് ബോധം വന്നോ.. മോദി എന്ന സൂര്യന് മുന്നിൽ കത്തി ചാമ്പലായി';കൃഷ്ണകുമാർ
കൊച്ചി; എക്സിറ്റ് പോൾ പ്രവചങ്ങളെയെല്ലാം തള്ളി കൂറ്റൻ വിജയമാണ് ബിഹാറിൽ ബിഹാറിൽ ബിജെപി നേടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 74 സീറ്റുകൾ നേടി എൻഡിഎയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. ബിഹാറിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്ന 59 മണ്ഡലങ്ങളിൽ 40 മുകളിൽ സീറ്റും നേടാൻ ബിജെപിക്ക് സാധിച്ചു. ഇപ്പോഴിതാ ബിജെപിയുടെ വിജയത്തേയും മോദി പ്രഭാവത്തേയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ.ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
Recommended Video

യുവരാജകുമാരന് ബോധം വന്നോ അറിയില്ല
അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ എന്നറിയില്ല. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി. റിസൾട്ട് വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു.

കൂട്ട തോൽവി
പ്രചാരണത്തിനിടെ പതിവ് പോലെ വിളിച്ചു കൂവി മോഡി EVM മിൽ കളിക്കുന്നുണ്ടെന്നു. Exit poll ഫലങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ EVM ആണ് ശെരി എന്ന് പറഞ്ഞു. വോട്ടെണ്ണിതീർന്നപ്പോൾ EVM ശെരിയല്ല. കാരണം കൂട്ട തോൽവി.

വികസനത്തിന്റെ നയം
ബീഹാറിൽ മാത്രമാണോ, ഇന്ത്യ മൊത്തം തോറ്റൊടുങ്ങി. മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, ചൈനക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ. അതാണ് മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം.

അത്ഭുത പ്രതിഭാസം
ഭാരതത്തിന്റെ നന്മക്കും ഭാരതീയരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ദേശസ്നേഹിയായ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും, കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി മാറുന്നു BJP.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും
ഒപ്പം എതിർ ചേരിയുടെ തകർച്ചയും. അധികം വൈകാതെ ദക്ഷിണത്യൻ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിൽ വരും മോഡി പ്രഭാവത്തിൽ. കാത്തിരിക്കാം ആ നല്ല നാളുകൾക്കായി. എല്ലാവർക്കും നന്മകളുണ്ടാവട്ടെ.












Click it and Unblock the Notifications