കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പവനായികൾ ശവങ്ങളായി,യുവരാജകുമാരന് ബോധം വന്നോ.. മോദി എന്ന സൂര്യന് മുന്നിൽ കത്തി ചാമ്പലായി';കൃഷ്ണകുമാർ

Google Oneindia Malayalam News

കൊച്ചി; എക്സിറ്റ് പോൾ പ്രവചങ്ങളെയെല്ലാം തള്ളി കൂറ്റൻ വിജയമാണ് ബിഹാറിൽ ബിഹാറിൽ ബിജെപി നേടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 74 സീറ്റുകൾ നേടി എൻഡിഎയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. ബിഹാറിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്ന 59 മണ്ഡലങ്ങളിൽ 40 മുകളിൽ സീറ്റും നേടാൻ ബിജെപിക്ക് സാധിച്ചു. ഇപ്പോഴിതാ ബിജെപിയുടെ വിജയത്തേയും മോദി പ്രഭാവത്തേയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ.ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

Recommended Video

cmsvideo
Actor Krishna Kumar About Bihar Assembly Election Results
യുവരാജകുമാരന് ബോധം വന്നോ അറിയില്ല

യുവരാജകുമാരന് ബോധം വന്നോ അറിയില്ല

അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ എന്നറിയില്ല. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി. റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു.

കൂട്ട തോൽവി

കൂട്ട തോൽവി

പ്രചാരണത്തിനിടെ പതിവ് പോലെ വിളിച്ചു കൂവി മോഡി EVM മിൽ കളിക്കുന്നുണ്ടെന്നു. Exit poll ഫലങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ EVM ആണ് ശെരി എന്ന് പറഞ്ഞു. വോട്ടെണ്ണിതീർന്നപ്പോൾ EVM ശെരിയല്ല. കാരണം കൂട്ട തോൽവി.

വികസനത്തിന്റെ നയം

വികസനത്തിന്റെ നയം

ബീഹാറിൽ മാത്രമാണോ, ഇന്ത്യ മൊത്തം തോറ്റൊടുങ്ങി. മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, ചൈനക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ. അതാണ്‌ മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം.

അത്ഭുത പ്രതിഭാസം

അത്ഭുത പ്രതിഭാസം

ഭാരതത്തിന്റെ നന്മക്കും ഭാരതീയരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ദേശസ്നേഹിയായ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും, കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി മാറുന്നു BJP.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും

ഒപ്പം എതിർ ചേരിയുടെ തകർച്ചയും. അധികം വൈകാതെ ദക്ഷിണത്യൻ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിൽ വരും മോഡി പ്രഭാവത്തിൽ. കാത്തിരിക്കാം ആ നല്ല നാളുകൾക്കായി. എല്ലാവർക്കും നന്മകളുണ്ടാവട്ടെ.

നിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപിനിതീഷ് തന്നെ മുഖ്യമന്ത്രി; മന്ത്രിസഭയ്ക്ക് ഒരുക്കം തുടങ്ങി.. പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ ബിജെപി

നടിയെ ആക്രമിച്ച സംഭവം;കൂറുമാറിയവർക്കെതിരെ നടൻ ദേവൻ..'അമ്മ' ചെയ്തതും തെറ്റ്നടിയെ ആക്രമിച്ച സംഭവം;കൂറുമാറിയവർക്കെതിരെ നടൻ ദേവൻ..'അമ്മ' ചെയ്തതും തെറ്റ്

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുതദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

English summary
bihar assembly election 2020 results; Actor krishna kumar praises BJP and Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X