Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന നേതാവ്; പ്രശംസിച്ച് തേജസ്വി യാദവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി ബിഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നതില്‍ പിണറായി വിജയന്‍ മികച്ച മാതൃകയാണെന്ന് തേജ്വസി യാദവ് പറഞ്ഞു. എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് തേജസ്വി യാദവിന്റെ പ്രതികരണം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കടന്നാക്രമിക്കുകയാണ് എന്നും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പം ചേരാന്‍ പറ്റുന്നവരൊക്കെ ഒന്നിക്കണം എന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കണം എന്നും തേജ്വസി യാദവ് കൂട്ടിച്ചേര്‍ത്തു.

tejaswi

ബി ജെ പിക്ക് പിന്നോക്ക പട്ടിക ജാതി വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താത്പര്യം ഇല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് കൊണ്ടാണ് ജാതി സെന്‍സസിനെ അവര്‍ എതിര്‍ക്കുന്നത് എന്നും ബി ജെ പി മനുഷ്യന്റെ മനസില്‍ വെറുപ്പ് വിതയ്ക്കുകയാണ് ചെയ്യുന്നത് എന്നും തേജസ്വി യാദവ് പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വലുതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്നും തേജ്വസി യാദവ് പറഞ്ഞു. അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര സര്‍ക്കാര്‍ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പൊതു വേദിയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത് എന്നും ഇന്ത്യ മതേതര റിപ്പബ്ലിക് ആണ് എന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.

'ഫാസിസത്തിനെതിരേ ജനതാ മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ ജെ ഡി എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണ റാലി സംഘടിപ്പിച്ചത്. മുതലക്കുളം മൈതാനത്ത് നിന്ന് ആരംഭിച്ച റാലി കോഴിക്കോട് കടപ്പുറത്ത് ആണ് സമാപിച്ചത്. പിണറായി വിജയന്‍ തേജസ്വി യാദവ്, എന്നിവരെ കൂടാതെ സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ആര്‍ ജെ ഡി രാജ്യസഭാ നേതാവ് മനോജ് ഝാ തുടങ്ങിയവരും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+