കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണിടിഞ്ഞ് വീണ് മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; കെട്ടിടത്തിന്റെ പണി നിര്‍ത്തിവെപ്പിച്ചു

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ ബഹുനില കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബീഹാര്‍ ബേഗുസറായി സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(35) എന്നിവരുടെ മൃതദേഹങ്ങളാണ് എംബാം ചെയ്ത് ആംബുലന്‍സില്‍ കൊണ്ടുപോയത്. കസബ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുകയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ജനിന്‍കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

സ്‌റ്റേഡിയം ജംഗ്ഷന് സമീപം രാംമോഹന്‍ റോഡില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നതിന് കുഴിയെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ പണിക്കിടെ വ്യാഴാഴ്ച നാലരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത 20 അടി താഴ്ചയുളള കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു.ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

construction-site-death

അതേസമയം കെട്ടിടനിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ച സാഹചര്യത്തില്‍ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കാന്‍ കെട്ടിട ഉടമക്ക് ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) സ്‌റ്റോപ്പ് മെമ്മോ നല്‍കി. 1996ലെ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് (റഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കിഷന്‍സ് ഓഫ് സര്‍വീസ്)ആക്ട് പ്രകാരമാണ് നടപടി. കെട്ടിടനിര്‍മാണത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ജില്ലയിലെ മുഴുവന്‍ നിര്‍മാണ സൈറ്റിലും പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Bihar workers died during construction work; body brings back to bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X