കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം കഴിക്കുന്ന ഫോട്ടോയെടുത്തു.. ബിജിമോള്‍ എംഎല്‍എ പ്രവര്‍ത്തകനെ ഓടിച്ചിട്ടു പിടിച്ചു!!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: അനുവാദമില്ലാതെ വീഡിയോ ദൃശ്യം എടുക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത പ്രവര്‍ത്തകനെ പീരുമേട് എംഎല്‍എ ഇഎസ് ബിജി ഓടിച്ചിട്ടു പിടിച്ചു. എംഎല്‍എയുടെ ബന്ധു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന് ആരോപണം. ഇടുക്കിയില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം.

സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ പിന്തുടര്‍ന്ന് ഫോട്ടൊയെടുത്തെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. സിപിഐ പ്രവര്‍ത്തകനായ ഏലപ്പാറ സ്വദേശി എന്‍കെ വന്‍സലനെയാണ് എംഎല്‍എയും കൂട്ടരും പെരുമാറിയത്.

ES Bijimol mla

ഫോട്ടോയെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഹോട്ടലില്‍ നിന്നറങ്ങി ഓടിയ ഇയാളെ എംഎല്‍എ പിന്തുടര്‍ന്ന് പിടികൂടുകയായരുന്നുവത്രേ. ടൗണിലൂടെ എംഎല്‍എ ഒരാളുടെ പിന്നാലെ ഒടുന്നത് കണ്ട് നാട്ടുകാരും പിന്നാലെ കൂടി. എംഎല്‍എയും കൂട്ടരും വന്‍സലനെ കയ്യേറ്റം ചെയ്തെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നല്ല ഇടി കൊടുക്കുക മാത്രമല്ല വല്‍സലനെതിരെ എംഎല്‍എ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. സ്ത്രീകളുടെ സ്വകാര്യതയ്ക്കു ഭംഗം വരുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തുവെന്നാണ് പീരുമേട് പോലീസില്‍ ബിജിമോള്‍ പരാതി നല്‍കിയിരിക്കുന്നത്. അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എംഎല്‍എയുടെ ബന്ധുവിന്റെ ഹോട്ടലിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിന്നപ്പോള്‍ ബിജിമോളുടെ അടുത്തെത്തിയ വല്‍സലന്‍ മൊബൈലില്‍ വീഡിയോ ദൃശ്യം എടുത്തു. ഒപ്പമിരിക്കുന്നവരെ സൂക്ഷിക്കണം, ചിലപ്പോള്‍ അവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നും കമന്റടിച്ചു.

വീഡിയോ എടുക്കരുതെന്ന് എംഎല്‍എ പറഞ്ഞിട്ടും വത്സലന്‍ കൂട്ടാക്കിയില്ല. പീരുമേട് മണ്ഡലത്തില്‍ ബിജിമോള്‍ക്ക് വോട്ടുകുറഞ്ഞത് ചൂണ്ടിക്കാട്ടി പരിഹാസം തുടര്‍ന്നു. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. വത്സലന്‍ മനപ്പൂര്‍വം പ്രകോപനപരമായി സംസാരിക്കുകയായിരുന്നുവെന്ന് എംഎല്‍എയുടെ അനുയായികള്‍ പറയുന്നു.

കൈ കഴുകാന്‍ പോയപപോഴും ബാത്ത് റൂമില്‍ പോയപ്പോഴുമെല്ലാം ഇയാല്‍ ക്യാമറയുമായി വന്നു. സഹികെട്ടാണ് പ്രതികരിച്ചതെന്ന് എംഎല്‍എയും വിശദീകരിച്ചു. താന്‍ വത്സലനെ മര്‍ദ്ദിച്ചിട്ടില്ല, അനുവാദമില്ലാതെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ബിജിമോള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ എംഎല്‍എ വത്സലനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് സംഭവസ്ഥലത്തുണ്ടായവര്‍ പറയുന്നത്.

വോട്ടുകുറഞ്ഞത് ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്ക് ചില ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് വത്സലന്റെ വാദം. സിപിഐകാരനായ താന്‍ എംഎല്‍എക്കെതിരെ പരാതി കൊടുക്കില്ലെന്നും വത്സലന്‍ പറയുന്നു. ബിജിമോള്‍ എംഎല്‍എ ഇത് ആദ്യമായല്ല അടിപിടി കേസില്‍ പെടുന്നത്. പീരുമേട്ടിലെ ഒരു എസ്റ്റേറ്റില്‍ ഗേറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ എഡിഎമ്മിനെ വരെ കയ്യേറ്റം ചെയ്തയാളാണ് ബിജിമോള്‍.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനിടെ നിയമസഭയിലും ബിജിമോള്‍ നിയന്ത്രണം വിട്ടു പെരുമാറിയിരുന്നു. ഒരു എംഎല്‍എ ഇങ്ങനെ തുടങ്ങുന്നത് ശരിയാണോ എന്നാണ് സംഭവം കണ്ടു നിന്നവരുടെ ചോദ്യം.

English summary
ES Bijimol MLA caught a CPI worker for taking video without permission. MLA has filed a complaint against the worker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X