നവ മാധ്യമങ്ങള്‍ തന്നെ സെക്സ് സിംബലാക്കിയെന്ന് ബിജിമോള്‍
തിരുവനന്തപുരം: കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ പുതിയ രീതിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിച്ചതോടെ നവ മാധ്യമങ്ങള്‍ തന്നെ സെക്സ് സിംബലായി ചിത്രീകരിക്കുകയാണെന്ന് സി.പി.ഐ നേതാവ് ഇ.എസ്.ബിജിമോള്‍ എം.എല്‍.എ.
പുരുഷന് മാത്രമെ ഐഡന്റിറ്റി പാടുള്ളൂ എന്നും സ്ത്രീക്ക് പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും ഇപ്പോള്‍ അധിക്ഷേപിക്കപ്പെടുകയാണെന്നും ബിജി മോള് പറഞ്ഞു. നേരത്തെ പ്രതിഷേധത്തിനിടെ തന്നെ വട്ടംപിടിച്ച ഷിബു ബേബിജോണിനെതിരെ ബിജിമോള്‍ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല.

എന്നാല്‍, കഴിഞ്ഞദിവസം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു ഷിബുവിനെയും ബിജിമോളെയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയതോടെ പോലീസില്‍ പരാതി നല്കാന് ബിജിമോള്‍ തീരുമാനിക്കുകയായിരുന്നു. കെ സി അബുവിന്റെ പ്രസ്താവനയോടെ ഷിബു ബേബിജോണ്‍ തന്നെ സ്പര്‍ശിച്ചത് മോശം ചിന്തയോടെയാണെന്നാണ് ബിജിമോളുടെ പുതിയ ആക്ഷേപം.
കെ സി അബു, എം എ വാഹിദ്, ഷിബു ബേബിജോണ്‍ എന്നിവരെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് ബിജിമോള്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ കേസെടുക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുക്കുകയാണെങ്കില്‍ അഴിമതി വിഷയത്തില്‍ പ്രതിസന്ധി നേരിടുന്ന യുഡിഎഫ് സര്‍ക്കാരിനെ അത് കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications