അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരാണ് ഷിബു; സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവരോട് ബിജിപാൽ
Recommended Video

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തുടക്കം മുതലെ അനുകൂലിച്ചയാളാണ് സന്ദീപാനന്ദഗിരി. സ്ത്രീ പ്രവേശനം തടയാൻ സന്നിധാനത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരെയും ആചാരലംഘനം അനുവദിക്കില്ലെന്ന് പറയുന്ന തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും ചോദ്യം ചെയ്ത് നിരവധി തവണ അദ്ദേഹം രംഗത്തെത്തിയിരുന്നു. സന്ദീപാനന്ദഗിരിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു.
സന്ദീപാനന്ദഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഷിബുവെന്നാണെന്നാണ് സോഷ്യൽ മീഡിയിലൂടെ പ്രചാരണം നടക്കുന്നത്. പികെ ഷിബുവെന്ന പേര് സന്ദീപാനന്ദഗിരിയെ പരിഹാസിക്കാനായി ചാനൽ ചർച്ചയിൽ വരെ പലരും ഉന്നയിച്ചു. സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്ക് ചുട്ടമറുപടി നൽകുകയാണ് സംഗീത സംവിധായകനായ ബിജിപാൽ. ഷിബുവെന്നാൽ അയ്യപ്പന്റെ അച്ഛനായ ശിവൻ തന്നെയാണെന്നാണ് ബിജിപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബിജിപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. 'വ' എന്ന ശബ്ദം അവർ 'ബ' എന്നും 'അ' എന്നത് 'ഒ' എന്നും 'ശ' എന്ന ശബ്ദം 'ഷ' എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. 'ഷിബു' എന്നത് മറ്റൊന്നുമല്ല 'ശിവ' എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പന്‍റെ അച്ഛനായ ശിവന്‍റെ പേര് ഷിബു. ശാസ്താവിന്‍റെ ഓരോ ലീലകൾ.












Click it and Unblock the Notifications