സരിതയും മന്ത്രിമാരും;വീഡിയോ ബിജുവിന്റെ കയ്യില്‍
കൊല്ലം: സോളാര്‍ കേസിലെ പ്രതി സരിത നായരുമായി മന്ത്രമാര്‍ ബന്ധപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ സരിതയുടെ സ്വകാര്യ ഡയറിയും ബിജുവിന്റെ കയ്യില്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, മന്ത്രി എപി അനില്‍ കുമാര്‍, മുന്‍ മന്ത്രി ഗണേഷ് കുമാര്‍ എന്നിവര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ബിജു രാഝാകൃഷ്ണന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. പക്ഷേ ഇക്കാര്യം സരിത നിഷേധിച്ചിരുന്നു. മജിസ്‌ട്രേറ്റിനോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും സരിത പറഞ്ഞിരുന്നു.
എന്നാല്‍ ബിജുവിന്റെ വെളിപ്പെടുത്തല്‍ മന്ത്രിമാരുടെ മാത്രമല്ല, സരിതയോട് ബന്ധപ്പെട്ട പല പ്രമുഖരുടേയും ഉറക്കം കെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സരിത തന്നെ രഹസ്യമായ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണത്രെ ഇപ്പോള്‍ ബിജു വിന്റെ കയ്യില്‍ ഉള്ളത്. തന്നെ ലൈംഗികമായി ഉപയോഗിച്ച സംഭവങ്ങള്‍ വിശദമായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഡയറിയില്‍ പല പ്രമുഖരുടേയും പേരുകളും വിവരങ്ങളും ഉണ്ടെന്നാണ് സൂചന.
എന്നാല്‍ ഈ തെളിവുകള്‍ പോലീസിന് കൈമാറാന്‍ തയ്യാറല്ലെന്നാണ് ബിജുവിന്റെ അഭിഭാഷകന്‍ പറഞ്ഞത്. അന്വേഷണ ഉദ്യോസ്ഥരെ വിശ്വാസമില്ലാത്തിനാലാണ് ഇത്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇവ കൈമാറുമെന്നും അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications