ലാല്‍ ജോസിന് പിന്നാലെ ബിജു മേനോനും; ലക്ഷ്യം ഇന്ത്യന്‍ പര്യടനം
കൊച്ചി: ഇപ്പോള്‍ യാത്രയുടെ കാലമാണ്. മണ്‍സൂണ്‍ ഒഴിഞ്ഞ് മാനം തെളിഞ്ഞതോടെ ഇന്ത്യന്‍ ടൂറിസത്തിലേക്ക് പുതിയ സീസണ് തുറക്കുകയായി. ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ യാത്രയായിരിക്കുകയാണ് മലയാള സിനിമയിലെ നായകനടന് ബിജു മേനോനും ഒപ്പം സ്കൂള്‍ സുഹൃത്തുക്കളും.
കാറിലാണ് യാത്ര. വടക്കു കിഴക്കന്‍ പ്രദേശങ്ങളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമെല്ലാം സംഘം ചുറ്റിയടിക്കും. കാഴ്ചകള്‍ പകര്‍ത്തും. ഇതിനായി വെള്ളിയാഴ്ച ഒരു എസ് യുവില്‍ സംഘം യാത്രതിരിച്ചു കഴിഞ്ഞു. 30 ദിവസം നീണ്ടു നല്ക്കുന്നതാണ് യാത്രപരിപാടി. ഒരുപാടുനാളായി പ്ലാന്‍ ചെയ്തശേഷമാണ് കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍ക്കൊപ്പം ബിജു യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബിജുവിന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളമൂങ്ങ തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് സംഘം യാത്ര തിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. യാത്രാ പ്രിയനായ ബിജു മേനോന് കുടുംബത്തോടും അല്ലാതെയും ഇതിനകം തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിട്ടുണ്ട്.
സംവിധായകന് ലാല്‍ ജോസും സംഘവും 27 രാജ്യങ്ങളിലായി കാറില്‍ ലോക പര്യടനം നടത്തിയത് ഈയിടയ്ക്കാണ്. ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന യാത്രയുടെ ഇടയില്‍വെച്ച് സംഘത്തിലൊരാള്‍ പിണങ്ങിപ്പിരഞ്ഞത് മാധ്യമശ്രദ്ധ നേടിയിരുന്നു. രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ചിത്രീകരിച്ച വീഡിയോ ലാല്‍ ജോസ് അടുത്തുതന്നെ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications