ഒരുമിച്ച് ഒറ്റക്കെട്ടായി നേരിടാം; ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ബിജു മേനോനും
തിരുവനന്തപുരം; ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ബിജു മേനോനും. സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മുക്ക് വേണ്ടി രാപകൽ ഇല്ലാതെ പ്രവർത്തിക്കുമ്പോൾ അവർ പറയുന്ന നിർദേശം കേൾക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.നമ്മൾക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാം, ബിജുമേനോൻ പറഞ്ഞു.ദേശാഭിമാനിയാണ് നടന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.

മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന "ലളിതം സുന്ദരം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നത്. തുടർന്ന് കുമിളിയിലെ ചിത്രീകരണം ഉടൻ നിർത്തി ഞാൻ വീട്ടിലെത്തി. ഇപ്പോൾ പത്ത് ദിവസമായി വീട്ടിൽ തന്നെ തുടരുകയാണ്. വീട് വിട്ട് എവിടേയും പോയിട്ടില്ല. സംയുക്തയ്ക്കും മകനുമൊപ്പം സമയം ചെലവഴിക്കുകയാണ്. നല്ല സിനിമകൾ കാണുകയും ഫോണിലൂടെ തിരക്കഥകൾ കേൾക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഇപ്പോഴത്തെ ജീവിതം, നടൻ പറയുന്നു.
നമ്മൾക്കുവേണ്ടി സർക്കാരും ആരോഗ്യപ്രവർത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവർത്തിക്കുമ്പോൾ അവർ പറയുന്ന നിർദേശം കേൾക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇനിയുള്ള ദിവസങ്ങൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം. പുറത്തിറങ്ങുന്നവർ സാനിറ്റൈസറും സോപ്പുമുപയോഗിച്ച് കൈ കഴുകണം. പരമാവധി അകലം പാലിക്കണം. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മൾക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം, നടൻ പറഞ്ഞു.
നേരത്തേ നടൻ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ജനത കർഫ്യൂവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.''വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍'' എന്നായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്.
മോഹൻലാലും മഞ്ജുവാര്യരും പിന്തുണച്ച് വീഡിയോ പങ്കുവെച്ചിരുന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാജവ്യാപകമായി ജനതാ കർഫ്യൂ നടപ്പാക്കാൻ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ ജനങ്ങൾ എല്ലാവരും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോട് പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications