Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാലുവിനെ രക്ഷിയ്ക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു, നിരന്തരബന്ധമെന്ന് ബിജു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴും ശാലു മേനോനെ സംരക്ഷിയ്ക്കാന്‍ ബിജു രാധാകൃഷ്ണന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവാണ് ഇപ്പോള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ബിജു പറയുന്നു. കാര്യങ്ങള്‍ സത്യമെങ്കില്‍ പണ്ട് പറഞ്ഞ പലകാര്യങ്ങളും ഉമ്മന്‍ ചാണ്ടിയ്ക്ക് മാറ്റിപ്പറയേണ്ടി വരും.

അറസ്റ്റ് ഉറപ്പായപ്പോള്‍

അറസ്റ്റ് ഉറപ്പായപ്പോള്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ഉറപ്പായപ്പോഴും മുഖ്യമന്ത്രി സഹായവാഗ്ദാനം നടത്തിയെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. ജാമ്യത്തിലിറക്കാമെന്നായിരുന്നത്രെ മുഖ്യമന്ത്രിയുടെ ഉറപ്പ്.

 ശാലുവിനെ രക്ഷിയ്ക്കാന്‍

ശാലുവിനെ രക്ഷിയ്ക്കാന്‍

കേസില്‍ ശാലു മേനോന്റെ പേര് ഉയര്‍ന്ന വന്ന സമയത്ത് തന്നെ ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടിരുന്നു. ശാലുവിനെ സംരക്ഷിയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നത്രെ ഇത്.

നിരന്തര ബന്ധം

നിരന്തര ബന്ധം

ഉമ്മന്‍ ചാണ്ടിയുമായി താന്‍ നിരന്ത്രം ബന്ധപ്പെട്ടിരുന്നു എന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിയ്ക്കാനാകുമോ എന്നതാണ് ചോദ്യം.

ഒളിവിലാകുമ്പോഴും മുഖ്യനെ വിളിച്ചു

ഒളിവിലാകുമ്പോഴും മുഖ്യനെ വിളിച്ചു

സോളാര്‍ തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ ഒളിവുല്‍ കഴിയുന്ന സമയത്തും മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ബിജു രാധാകൃഷ്ണന്റെ മൊഴി. ജിക്കുവിന്റേയും ജോപ്പന്റേയും ഫോണിലൂടെ ആയിരുന്നത്രെ ഇത്.

ആരാണ് തോമസ് കോണ്ടോടി?

ആരാണ് തോമസ് കോണ്ടോടി?

ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധിയെന്ന പേരില്‍ കോട്ടയം സ്വദേശിയായ തോമസ് കൊണ്ടോടി തന്നെ പലതവണ കണ്ടിരുന്നു എന്നാണ് മറ്റൊരു മൊഴി. അറസ്റ്റിലായതിന് ശേഷമാണിത്. സംരക്ഷിയ്ക്കാമെന്ന് മുഖ്യമന്ത്രിയുടെ പേരില്‍ ഉറപ്പും നല്‍കിയത്രെ.

സലീം രാജിന് വേണ്ടിയും പണം

സലീം രാജിന് വേണ്ടിയും പണം

സലീം രാജിന് വേണ്ടിയും മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടുവെന്ന് ബിജു രാധാകൃഷ്ണന്‍ പറയുന്നുണ്ട്. സലീമുമായി വ്യക്തിപരമായ പ്രശ്‌നമുണ്ടെന്നും ഇത് തീര്‍ക്കാന്‍ ഒന്നര കോടി രൂപ വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടെന്നാണ് മൊഴി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നത്രെ ഇത്.

കരുതിക്കൂട്ടി

കരുതിക്കൂട്ടി

കഴിഞ്ഞ മൂന്ന് ദിവസമായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നുണ്ട്. ഭരണകക്ഷിയിലെ എംഎല്‍എമാരേയും നേതാക്കളേയും ലക്ഷ്യമിട്ടാണ് പല മൊഴികളും.

എംഎല്‍എമാര്‍, എംപിമാര്‍

എംഎല്‍എമാര്‍, എംപിമാര്‍

സോളാറിന്റെ പേരില്‍ കോഴ വാങ്ങിയെന്ന് ബിജു രാധാകൃഷ്ണന്‍ ആരോപിയ്ക്കുന്നവരില്‍ ഒരു ഭരണ കക്ഷി എംപിയും മന്ത്രിയും എംഎല്‍എമാരും ഉണ്ട്.

സരിതയെക്കുറിച്ച് മിണ്ടുന്നില്ലേ

സരിതയെക്കുറിച്ച് മിണ്ടുന്നില്ലേ

സോളാര്‍ കേസില്‍ സരിത എസ് നായരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഒന്നും വെളിപ്പെടുത്തിയില്ല.

ആ പെന്‍ഡ്രൈവ് എവിടെ

ആ പെന്‍ഡ്രൈവ് എവിടെ

പല പ്രമുഖരേയും കുടുക്കാനുതകുന്ന ദൃശ്യങ്ങളുള്ള ഒരു പെന്‍ ഡ്രൈവ് ബിജു രാധാകൃഷ്ണന്‍ തന്റെ അഭിഭാഷകന് കൈമാറിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ പെന്‍ഡ്രൈവിനെ കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+