Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ വീണ്ടും...മുഖ്യമന്ത്രിയും സരിതയും:സിഡിയില്‍ ഉറച്ച് ബിജു രാധാകൃഷ്ണന്‍

കോഴിക്കോട്: സരിത എസ് നായരേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ചേര്‍ത്ത് ഉന്നയിച്ച ആരോപണത്തില്‍ ഉറച്ച് ബിജു രാധാകൃഷ്ണന്‍. ആ ദൃശ്യങ്ങളടങ്ങിയ സിഡി കൈവശം ഉണ്ടെന്നാണ് ഇപ്പോഴും ബിജു രാധാകൃഷ്ണന്‍ പറയുന്നത്.

അതിനിടെ മുഖ്യമന്ത്രിയ്ക്ക് മൂന്നര കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവും ബിജു ഉന്നയിച്ചു. സരിത-ഉമ്മന്‍ ചാണ്ടി ബന്ധത്തെ കുറിച്ച് വിശദമാക്കുന്ന കത്ത് കൈരളി-പീപ്പിള്‍ ടിവി പുറത്ത് വിട്ടിട്ടുണ്ട്.

ബിജു രാധാകൃഷ്ണന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് തെളിയിയ്ക്കപ്പെടേണ്ടതാണ്. എന്തായാലും ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന കത്തില്‍ ഉള്ളത്.

അത് സത്യം തന്നെ

അത് സത്യം തന്നെ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയുമായി മറ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സിഡി ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ കോഴിക്കോട്ടെ കോടതിയെ കത്ത് മുഖേന അറിയിച്ചത്. ഈ കത്ത് ആണ് ഇപ്പോള്‍ കൈരളി-പീപ്പിള്‍ ടിവി പുറത്ത് വിട്ടിരിയ്ക്കുന്നത്.

മുഖ്യമന്ത്രി മാത്രമല്ല

മുഖ്യമന്ത്രി മാത്രമല്ല

മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും എംപിമാരും ജനപ്രതിനിധികളും എല്ലാം സരിതയുമായി ശാരീരികമായി ഇടപെടുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്.

എല്ലാം സരിത എടുത്തത്

എല്ലാം സരിത എടുത്തത്

എല്ലാ ദൃശ്യങ്ങളും സരിത തന്നെ ചിത്രീകരിച്ചതാണെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. പെന്‍ ക്യാമറയോ ബട്ടണ്‍ ക്യാമറയോ ഉപയോഗിച്ചായിരിക്കാം ചിത്രീകരിച്ചതെന്നും കത്തില്‍ പറയുന്നു.

സംഭാഷണങ്ങള്‍ വ്യക്തം

സംഭാഷണങ്ങള്‍ വ്യക്തം

ദൃശ്യങ്ങളേക്കാള്‍ സംഭാഷണങ്ങളാണ് പലതിലും കൂടുതല്‍ വ്യക്തമെന്നാണ് ബിജു രാധാകൃഷ്ണന്റെ കത്തില്‍ പറയുന്നത്. ഇമുമ്പ് ഉന്നയിച്ചതുപോലെ എപി അനില്‍കുമാര്‍, കെസ് വേണുഗോപാല്‍, ജോസ് കെ മാണി, നസറുള്ള തുടങ്ങിയവരുടെ പേരുകള്‍ ബിജു കത്തിലും ആവര്‍ത്തിയ്ക്കുന്നുണ്ട്.

ഗണേഷ് കുമാറിന്

ഗണേഷ് കുമാറിന്

ഗണേഷ് കുമാറുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സരിത പ്രത്യേകം ഫോള്‍ഡറില്‍ ആക്കിയാണ് സൂക്ഷിച്ചിരുന്നതെന്നും കത്തില്‍ പറയുന്നുണ്ട്

ആ സിഡിയില്‍

ആ സിഡിയില്‍

മുഖ്യമന്ത്രിയും സരിത എസ് നായരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നത്.

അടുപ്പം തെളിയും

അടുപ്പം തെളിയും

എന്നാല്‍ ആ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതാണെന്നാണ് ബിജു രാധാകൃഷ്ണന്റെ വിശദീകരണം.

 അശ്ലീല സംഭാഷണങ്ങള്‍

അശ്ലീല സംഭാഷണങ്ങള്‍

ഉമ്മന്‍ ചാണ്ടി സരിതയുമായ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ ആരോപിയ്ക്കുന്നു.

ഞെട്ടിപ്പോയെന്ന് ബിജു

ഞെട്ടിപ്പോയെന്ന് ബിജു

ആ സംഭാഷണങ്ങള്‍ കേള്‍ക്കുന്നതുവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ മുന്നിലെ മഹദ് വ്യക്തികളുടെ പട്ടികയില്‍ ആയിരുന്നു എന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. മുഖ്യമന്ത്രിയ്ക്ക് അങ്ങനെ ഒരു മുഖമുണ്ടെന്ന് കരുതിയില്ലെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു.

സരിതയുടെ ആരോപണങ്ങള്‍

സരിതയുടെ ആരോപണങ്ങള്‍

സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ കോടതിയ്ക്ക് നല്‍കിയ കത്തില്‍ ബിജു രാധാകൃഷ്ണന്‍ ശരിവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+