താന്‍ റേപ്പ് ചെയ്യപ്പെട്ടെന്ന് സരിത
തിരുവനന്തപുരം: ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് സരിത എസ് നായര്‍. എന്നാല്‍ ആരാണ് ഇങ്ങനെ ചെയ്തതെന്ന കാര്യം സരിത വ്യക്തമാക്കിയില്ല. കാര്യം നേടാന്‍ പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന് തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സൂര്യ ടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറഞ്ഞത്.
ബിജു തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ക്വട്ടേഷന്‍ സംഘത്തിന് പണം കൊടുത്ത് ഏല്പിച്ചു. പക്ഷേ എന്തുകൊണ്ടോ ക്വട്ടേഷന്‍ സംഘം പണം തിരികെ കൊടുത്ത് പിന്മാറിയെന്നും സരിത പറഞ്ഞു.

മുമ്പ് ഉന്നയിച്ച ആക്ഷേപങ്ങളില്‍ സരിത ഉറച്ച് നിന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും, കേന്ദ്രമന്ത്രി കെസി വേണുഗോപാലിനും മുന്‍മന്ത്രി ഗണേഷ് കുമാറിനും ക്ലീന്‍ ചിറ്റ് നല്കി.
തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഉപയോഗിക്കുകയും ചെയ്ത നിരവധി പേര് കേരള രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നു. രാഷ്ട്രീയം ഒരു പൊയ്മുഖമാണെന്നും സരിത പറഞ്ഞു.
മന്ത്രിമാര്‍ക്കൊപ്പം വിദേശത്ത് പോയി എന്ന ആരോപണം സരിത നിഷേധിച്ചു. മുന്‍ മന്ത്രി ഗണേഷ് കുമാറുമായി നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചത് ഒഫീഷ്യലായ ചില കാര്യങ്ങള്‍ പറയാന്‍ മാത്രമായിരുന്നുവെന്നും സരിത വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ കാതില്‍ സ്വകാര്യം പറയുന്ന ഫോട്ടോയുടെ രഹസ്യവും സരിത എസ് നായര്‍ വ്യക്തമാക്കി. ബിജുവുമായുള്ള പ്രശ്നം ഒരു പരാതിയായി നല്കാനാണത്രെ വേദിയില്‍ കയറി മുഖ്യമന്ത്രിയെ കണ്ടത്. പരാതി മുഖ്യമന്ത്രിക്ക് എഴുതി കൊടുക്കുകയും കാര്യം ചെവിയില്‍ പറയുകയും ചെയ്തത്രെ. തന്റെ ജീവിതത്തെ സംബന്ധിക്കുന്ന വളരെ അടിയന്തരമായകാര്യം ആയിരുന്നതിനാലാണ് അങ്ങനെ കണ്ട് പരാതി പറഞ്ഞതെന്നും സരിത അഭിമുഖത്തില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications