Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ് സരിത എസ് നായര്‍ അഴിച്ച് വിട്ട സോളാര്‍ ഭൂതം. സരിത ഇന്നോളം നടത്തിയ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തി. ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്കൊന്നും സ്ഥാനമില്ല. അതിനിടെ സോളാര്‍ കേസില്‍ മറ്റൊരു പ്രതിയയ ബിജു രാധാകൃഷ്ന്‍ ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഗണേഷ് കുമാറിനെതിരെ

ഗണേഷ് കുമാറിനെതിരെ

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബിജു രാധാകൃഷ്ണന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസില്‍ കെബി ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണം എന്നാണ് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

സിഡി അടക്കമുള്ള തെളിവുകള്‍

സിഡി അടക്കമുള്ള തെളിവുകള്‍

ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും അത് കൈമാറാന്‍ തയ്യാറാണ് എന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കി എന്നും ബിജു ആരോപിച്ചു. ഇപ്പോള്‍ സിനിമയിലെ ചിലര്‍ക്കെതിരെയാണ് ബിജുവിന്റെ ആരോപണം.

അഭിഭാഷകയ്ക്ക് അയച്ച കത്ത്

അഭിഭാഷകയ്ക്ക് അയച്ച കത്ത്

അഭിഭാഷക നിഷ കെ പീറ്ററിന് അയച്ച കത്തിലാണ് ബിജു രാധാകൃഷ്ണന്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നതെന്ന് മംഗളം വാര്‍ത്ത നല്‍കിയിരിക്കുന്നു. ടീം സോളാറില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്കുണ്ടെന്ന് ബിജു പറഞ്ഞതായാണ് വാര്‍ത്ത.

താരങ്ങൾക്ക് പങ്കെന്ന്

താരങ്ങൾക്ക് പങ്കെന്ന്

ഈ താരങ്ങള്‍ക്ക് സരിതയുമായുളള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ടിലുണ്ട്. ഭാര്യ രശ്മിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെടാനും ബിജു രാധാകൃഷ്ണന്‍ തയ്യാറെടുക്കുകയാണത്രേ.

1 കോടി രൂപ വാങ്ങിയെന്ന്

1 കോടി രൂപ വാങ്ങിയെന്ന്

സോളാര്‍ പ്രൊജക്‌ററില്‍ സഹായിക്കാമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി 1 കോടി രൂപ കോഴ വാങ്ങി. അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങാന്‍ സഹായിക്കാമെന്നും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നുണ്ടത്രേ.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ

നുണപരിശോധനയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ

കക്കാനും നില്‍ക്കാനും പഠിച്ച കള്ളനാണ് ഉമ്മന്‍ചാണ്ടി. നുണപരിശോധനയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ എന്നും കത്തില്‍ ബിജു രാധാകൃഷ്ണന്‍ ചോദിക്കുന്നുണ്ടത്രേ. മല്ലേലില്‍ ശ്രീധരന്‍ നായരുടെ സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടത്രേ.

പരാതിക്കാരനെ സ്വാധീനിച്ചു

പരാതിക്കാരനെ സ്വാധീനിച്ചു

മാത്രമല്ല തിരുവനന്തപുരത്തെ ടിസി മാത്യുവിന്റെ സോളാര്‍ ഇടപാടുകളിലും ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബെംഗളൂരു സോളാര്‍ കേസിലെ പരാതിക്കാരനെ ഉമ്മന്‍ചാണ്ടി സ്വാധീനിച്ചുവെന്നും ആരോപണമുണ്ട്.

50 ലക്ഷം വാഗ്ദാനം ചെയ്തുവെന്ന്

50 ലക്ഷം വാഗ്ദാനം ചെയ്തുവെന്ന്

ബെംഗളൂരു സോളാര്‍ കേസില്‍ കോടതി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസില്‍ പരാതിക്കാരനായ എംകെ കുരുവിളയെ ഉമ്മന്‍ചാണ്ടി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സ്വാധീനിച്ചു എന്നാണ് കത്തിലെ ആരോപണമെന്നും മംഗളം പറയുന്നു.

പണം നൽകാതെ പറ്റിച്ചു

പണം നൽകാതെ പറ്റിച്ചു

തെളിവുകള്‍ എംകെ കുരുവിള കോടതിയില്‍ സമര്‍പ്പിക്കാത്തതിനാലാണേ്രത ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടത്. എന്നാല്‍ വാഗ്ദാനം ചെയ്ത പണം കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി നല്‍കിയില്ല എന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.

പുതിയ വെളിപ്പെടുത്തലുമായി സരിതയും

പുതിയ വെളിപ്പെടുത്തലുമായി സരിതയും

സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ആരോപണങ്ങളുമായി സരിത എസ് നായരും രംഗത്ത് വന്നിരുന്നു. സോളാര്‍ ഇടപാടില്‍ കൂടാതെ മറ്റ് ചില ഇടപാടുകള്‍ക്കും തന്നെ ചൂഷണം ചെയ്തുവെന്നും മുന്‍ കേന്ദ്രമന്ത്രിയുടെ മകനാണ് ഉത്തരവാദിയെന്നും സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+