കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജുവിനെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചിട്ടില്ല'

  • By Aswathi
Google Oneindia Malayalam News

പത്തനംതിട്ട: ലക്ഷ്മി നായര്‍- ബിജു രാധാകൃഷ്ണന്‍ ദമ്പതികളാണ് സോളാര്‍ പാനല്‍ നിര്‍മിച്ചു നല്‍കാം എന്ന് പറഞ്ഞ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നായിരുന്നു സോളാര്‍തട്ടിപ്പ് കേസിനിരയായവരുടെ പരാതി. തുടക്കത്തില്‍ എല്ലാവരും വിചാരിച്ചതും ബിജു രാധാകൃഷ്ണും ലക്ഷ്മി നായര്‍ എന്ന സരിതയും ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു എന്നാണ്.

എന്നാല്‍ പിന്നീട് കേട്ടത്ത് ആദ്യ ഭാര്യയെ കൊന്ന ബിജു ഇരകളില്‍ നിന്ന് പണം തട്ടാന്‍ വേണ്ടിമാത്രം അവര്‍ക്കുമുന്നില്‍ ഭാര്യാഭര്‍ത്തക്കന്മാരായി അഭിനയിക്കുകയായിരുന്നെന്നാണ്. അവര്‍ ഒരുമിച്ചായിരുന്നു താമസം എന്നും പറഞ്ഞു കേള്‍ക്കുന്നു. ഇരുവര്‍ക്കുമിടയിലെ ബന്ധമെന്താണെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായില്ല.

Biju Radhakrishnan and Saritha S Nair

എന്നാല്‍ ഒരു കാര്യം ഇപ്പോള്‍ സരിത വെളിപ്പെടുത്തുന്നു ബിജു രാധാകൃഷ്ണനെ തന്റെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചിട്ടില്ലെന്ന്. സരിതയുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേര് നേരത്തെ ബിജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സരിതയുടെ പ്രതികരണം.

സരിത താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് മൊഴിനല്‍കിയതായി വിജിലന്‍സ് രജിസ്ട്രാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് സരിതയെ പീഡിപ്പിച്ച മന്ത്രിമാര്‍, കെബി ഗണേഷ് കുമാറും കെസി വേണു ഗോപാലും അനില്‍ കുമാറുമാണെന്ന ബിജു പറഞ്ഞത്.

എന്നാല്‍ ബിജു നുണ പറയുകയാണെന്നാണ് സരിത പറയുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്.

English summary
I am not entrusted Bijuradhakrishnan as my local guardian said solar scam accused Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X