കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രാധാകൃഷ്ണൻ രോഗി.. മാരകരോഗി! സരിതയ്ക്ക് വേണ്ടി ഭാര്യ രശ്മിയെ കൊന്ന ബിജുവിന്റെ പുതിയ തന്ത്രം!

Google Oneindia Malayalam News

കൊച്ചി: സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഒരു കാലത്ത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളുടെ ചാകരയൊരുക്കിയവരാണ്. സരിത എസ് നായര്‍ പുറത്തും ബിജു അകത്തുമാണിപ്പോള്‍. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ബിജു രാധാകൃഷ്ണനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷയില്‍ നിന്നൊഴിവായി പുറത്തെത്താന്‍ പുതിയ തന്ത്രം പുറത്തെടുത്തിരിക്കുകയാണ് ബിജു രാധാകൃഷ്ണന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജു ഇപ്പോള്‍ രോഗിയാണ്, മാരക രോഗി!

മാരക രോഗിയെന്ന് ബിജു

മാരക രോഗിയെന്ന് ബിജു

രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സോളാര്‍ കേസില്‍ സരിതയെ പോലെ തന്നെ ഉമ്മന്‍ചാണ്ടിയേയും ഗണേഷ് കുമാറിനേയും പലതവണ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് ബിജു രാധാകൃഷ്ണന്‍. 2008ല്‍ ഭാര്യ രശ്മിയെ കുളക്കടയിലെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ബിജു ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സരിതയെ വിവാഹം കഴിക്കുന്നതിന് വേണ്ടി രശ്മിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ശ്രമങ്ങള്‍ ബിജു രാധാകൃഷ്ണന്‍ നടത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മാരകരോഗിയാണ് എന്നാണ് ബിജുവിന്റെ അവകാശ വാദം.

ശിക്ഷാ ഇളവിന് തന്ത്രം

ശിക്ഷാ ഇളവിന് തന്ത്രം

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തനെ പ്രായക്കൂടുതലിന്റെ പേരില്‍ ജയിലില്‍ നിന്നും പുറത്തിറക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നതായി നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് രോഗിയാണെന്ന് അവകാശപ്പെട്ട് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ബിജു രാധാകൃഷ്ണന്റെ ശ്രമം. മെഡിക്കല്‍ ബോര്‍ഡിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും നല്‍കിയ പട്ടികയില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഇടംപിടിച്ചിട്ടുണ്ട്. തടവുകാരായ പതിനാല് പേരുടെ പട്ടികയിലാണ് ബിജുവുമുള്ളത്. ഗുരുതര രോഗികളുടെ പട്ടികയാണിത്. എന്നാല്‍ എന്ത് ഗുരുതര രോഗമാണ് ബിജുവിനെന്ന് വ്യക്തമല്ല.

രോഗമെന്ന് നിരന്തര പരാതി

രോഗമെന്ന് നിരന്തര പരാതി

തനിക്ക് മാരക രോഗമുള്ളതായി ബിജു രാധാകൃഷ്ണന്‍ പലപ്പോഴായി പരാതിപ്പെട്ടിട്ടുള്ളതാണ്. വിവിധ കേസുകള്‍ക്കായി കോടതികളില്‍ എത്തിക്കുമ്പോഴാണ് ബിജുവിന്റെ ഈ പരാതിപ്പെടലുണ്ടായിട്ടുള്ളത്. ഇതേത്തുടര്‍ന്ന് നിരവധി തവണ ബിജുവിനെ ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പരിശോധന നടത്തുകയുണ്ടായി. എന്നാല്‍ ഗുരുതരമായ ഒരു പ്രശ്‌നവും പരിശോധനകളില്‍ കണ്ടെത്താനായില്ല. നേരത്തെ മുട്ട് വേദന, വയറുവേദന പോലുള്ള നിസ്സാരമായ പ്രശ്‌നങ്ങളേ ബിജുവിന് ഉണ്ടായിട്ടുള്ളൂ. ഇതൊന്നും ശിക്ഷാ ഇളവിനുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ കൂട്ടില്ല. എന്നാല്‍ രോഗിയാണെന്ന തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഭിനയമെന്ന് വിലയിരുത്തൽ

അഭിനയമെന്ന് വിലയിരുത്തൽ

മാരക രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതേ ഉള്ളൂ. എട്ടാം തിയ്യതിയാണ് പരിശോധന നടന്നത്. പ്രായാധിക്യമുള്ളവര്‍, ഗുരുതര രോഗികള്‍, അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടവര്‍ എന്നീ വിഭാഗത്തിലുള്ള തടവുകാരെയാണ് സാധാരണയായി മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് പട്ടിക തയ്യാറാക്കുക പതിവ്. ബിജുവിന്റെ മഹാരോഗി അഭിനയം ശിക്ഷ ഇളവിന് വേണ്ടിയുള്ള നാടകമാണെന്ന് തന്നെ വേണം കരുതാന്‍. ജയില്‍ചട്ടം അനുസരിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് പരിഗണിക്കരുത് എന്നുണ്ട്. ഇത് മറികടന്നാണ് ബിജുവിനെ ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം.



കള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളികള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളി

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നുകൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

English summary
BIju Radhakrishnan pretends as serious patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X