സോളാറില്‍ ബിജു രാധാകൃഷ്ണന്‍... രഹസ്യമൊഴി രേഖപ്പെടുത്തണം
തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ രംഗത്ത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യം ഇപ്പോള്‍ കോടതിയ്ക്ക് മുന്നില്‍ തന്നെ പറഞ്ഞിരിയ്ക്കുകയാണ്.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴായിരുന്നു ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കുകയും ചെയ്തു. ബിജുവിന്റെ അപേക്ഷ മെയ് രണ്ടിനാണ് കോടതി പരിഗണിക്കുക.
കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന തെളിവുകളാണ് ബിജു രാധാകൃഷ്ണന്റെ കയ്യില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവുകളും ഇതില്‍ ഉണ്ടത്രെ .

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുളളതായി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനോട് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു . ഒരു മുന്‍ മന്ത്രിയ്ക്ക് മൂന്ന് കോടി രൂപ കൊടുത്തതായും ബിജു പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം തെളിവുകളും ഉണ്ടത്രെ .
മന്ത്രിമാര്‍ക്കായി നടത്തിയ അത്താഴ വിരുന്നുകളും ദൃശ്യങ്ങളും ഉല്ലാസ യാത്രകളുടെ വിവരങ്ങളും എല്ലാം ബിജു രാധാകൃഷ്ണന്റെ കൈവശമുള്ള പെന്‍ ഡ്രൈവില്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത് .












Click it and Unblock the Notifications